വെളിച്ചെണ്ണ വില; പുതിയ ടെൻഡർ വിളിക്കാൻ സപ്ലൈകോ
കൊച്ചി: വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നതിന് നിലവിലെ ടെൻഡർ റദ്ദാക്കി സപ്ലൈകോ പുതിയ ടെൻഡർ വിളിക്കും. കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദകർക്കും ടെൻഡറിൽ പങ്കെടുക്കാൻ ഇതോടെ അവസരം ലഭിക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഉത്പാദകരുടെ യോഗത്തിൽ ടെൻഡറിൽ പങ്കെടുക്കാൻ ഇവർ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അന്യസംസ്ഥാന സപ്ളയർമാരാണ് സപ്‌ളൈകോയ്ക്ക് പ്രധാനമായും വെളിച്ചെണ്ണയും നൽകുന്നത്. സപ്ളൈകോയ്ക്ക് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകാൻ തയ്യാറാണെന്നും പണം വേഗം ലഭ്യമാക്കണമെന്നും ഉത്പാദകർ യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ 15 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് ഉറപ്പുനൽകിയെന്ന് ഭക്ഷ്യ, സിവിൽ […]