Author name: Rajesh R

രാഷ്ട്രപതിയുടെ റഫറൻസ് : നിലനിൽക്കുമോയെന്നതിൽ വാദം കേൾക്കാൻ സുപ്രീംകോടതി #കേരളവും തമിഴ്നാടും എതിർപ്പ് ഉയർത്തിയ പശ്ചാത്തലത്തിൽ

ന്യൂഡൽഹി : നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെയുള്ള രാഷ്ട്രപതിയുടെ റഫറൻസ് നിലനിൽക്കുന്നതാണോയെന്ന് സുപ്രീംകോടതി പരിശോധിക്കും. റഫറൻസ് നിയമപരമായും ഭരണഘടനാപരമായും നിലനിൽക്കില്ലെന്ന് കേരളവും തമിഴ്നാടും അറിയിച്ചതിനെ തുടർന്നാണ് അക്കാര്യത്തിൽ ആദ്യം വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്. ആഗസ്റ്റ് 19ന് വാദംകേൾക്കൽ ആരംഭിക്കും. സമയക്രമം കർശനമായി പാലിക്കണം. എതിർക്കുന്നവരുടെ വാദം ആഗസ്റ്റ് 19,20,21,26 അനുകൂലിക്കുന്നവരുടേത് ആഗസ്റ്റ് 28, സെപ്‌തം. 2,​3,​9 […]

വിരുന്നുകാരായെത്തി ‘കഷണ്ടി’ കൊക്കുകൾ

വിഴിഞ്ഞം: ഏതാനും വർഷങ്ങൾ മുൻപ് പുഞ്ചക്കരി ഭാഗത്തെത്തിയ ദേശാടനപ്പക്ഷിയായ ഇബിസസ് കൊക്കുകൾ എന്നറിയപ്പെടുന്ന ‘കഷണ്ടി’ കൊക്കുകൾ പനങ്ങോട് കാട്ടുകുളം ഭാഗത്തെ വയലുകളിൽ ചേക്കേറിയിരിക്കുകയാണ്. സാധാരണയായി നവംബർ മുതൽ മാർച്ച് വരെയാണ് ഇവർ ദേശാടനത്തിന് എത്തുന്നത്. കറുത്ത ചുണ്ടുകളും കഴുത്തുകളും കറുത്ത നിറമുള്ള കാലുകളുമാണ് പ്രത്യേകത. കഴുത്തിൽ തൂവലുകൾ ഇല്ല, ഈ ഭാഗം കറുത്ത നിറമാണ്. ‘കഷണ്ടി’ കൊക്കുകൾ വംശനാശഭീഷണി നേരിടുന്ന ജീവിയുമാണ്. തൂവലുകൾ ഇല്ലാത്തതിനാൽ ഇവയെ കഷണ്ടി കൊക്കുകളെന്നും വെള്ള അരിവാൾകൊക്കുകളെന്നും അറിയപ്പെടുന്നു. ഇവ കുമരകം ഭാഗത്ത്

വീട്ടമ്മയുടെ ആറ് ലക്ഷം തട്ടിയ പ്രതികൾക്കെതിരെ പരാതി പ്രളയം

വെഞ്ഞാറമൂട്: വ്യാജ ജഡ്ജി ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ. സംഭവത്തിൽ അറസ്റ്റിലായ കണ്ണൂർ ചിറയ്ക്കൽ കവിതാലയത്തിൽ ജിഗേഷ്.കെ.എം.(40), മാന്നാർ ഇരുമന്തൂർ അച്ചത്തറ വടക്കതിൽ വീട്ടിൽ സുമേഷ്(36)എന്നിവർക്കെതിരെയാണ് കൂടുതൽ പേർ പരാതികളുമായെത്തിയത്. ഇരുവരുടെയും അറസ്റ്റ് അറിഞ്ഞവർ നേരിട്ടും ഫോണിലൂടെയും വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. നിലവിലുള്ള കേസുകൾക്ക് പുറമെയാണ് കൂടുതൽ പരാതികൾ. ഹൈക്കോടതി ജഡ്ജിയാണെന്ന് വിശ്വസിപ്പിച്ച് കോടതിയിൽ ജോലി വാങ്ങി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച്

പച്ചക്കറി വില കുതിക്കുന്നു

വെഞ്ഞാറമൂട്: ഓണമടുത്തതോടെ പച്ചക്കറി വില കുതിക്കുന്നു.ബീൻസ്,പച്ചമുളക്,തക്കാളി,വെണ്ടയ്ക്ക,അമരയ്ക്ക,കാരറ്റ്,ഇഞ്ചി,പാവക്ക തുടങ്ങിയവയ്ക്കൊക്കെ വില ഇരട്ടിയായി.സവാളയ്ക്കും മുരിങ്ങക്കായ്ക്കുമാണ് കൂട്ടത്തിൽ അല്പം വിലക്കുറവുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വരവും കുറഞ്ഞതോടെ പച്ചക്കറിയാവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയാണ്. എത്തുന്ന പച്ചക്കറികളിൽ പകുതിയും മഴവെള്ളം വീണ് അഴുകി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരുമാസം മുൻപ് കിലോയ്ക്ക് 25 രൂപയായിരുന്ന അമരയ്ക്കക്ക് ഇപ്പോൾ 40 രൂപയായി.50 രൂപയായിരുന്ന മുളകിന് 70 ആയി.വെള്ളരിക്ക എത്തുന്നില്ല.വില ഉയർന്നതോടെ കിറ്റിലും സാധനങ്ങളുടെ എണ്ണം കുറഞ്ഞു. മഴ ചതിച്ചതാണ് വിലക്കുതിപ്പിന് കാരണമെന്നാണ് മൊത്ത

ദന്തഡോക്ടർക്ക് നേരെ അതിക്രമം: മാസങ്ങൾക്ക് മുമ്പേ തയ്യാറെടുത്ത് പ്രതി

കൊല്ലം: പത്തനാപുരത്ത് വനിതാ ദന്ത ഡോക്ടറെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രതി മാസങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് കൃത്യം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. പ്രതി പത്തനാപുരം കുണ്ടയം കാരംമൂട് സൽദാൻ മൻസിലിൽ മുഹമ്മദ് സൽദാനെതിരെ (24) ലൈംഗിക അതിക്രമമടക്കം നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പത്തനാപുരം കല്ലുംകടവിൽ മുഹമ്മദ് സൽദാന്റെ പിതാവിന് കടയുണ്ട്. ഇവിടെ എത്താറുള്ള മുഹമ്മദ് സൽദാൻ വനിതാ ഡോക്ടറെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. 26ന് വൈകിട്ട്

മുണ്ടക്കൈ, ചൂരൽമല അതിജീവനം അതിവേഗം

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് അതിജീവനം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. ദുരന്തത്തെ അതിജീവിച്ചവർക്ക് ഉപജീവനം ഉറപ്പാക്കാൻ തദ്ദേശ വകുപ്പ് രൂപം നൽകിയ പ്രത്യേക പദ്ധതികൾ മികച്ചനിലയിൽ മുന്നേറുകയാണ്. ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോപ്ലാൻ തയ്യാറാക്കി. നൈപുണ്യപരിശീലനം നൽകി. തൊഴിലിലേക്കും ഉപജീവനത്തിലേക്കും അവരെ എത്തിക്കാനായി. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ ഉൾപ്പെട്ട, ദുരന്തം നേരിട്ടും പരോക്ഷമായും ബാധിച്ച 1084 കുടുംബങ്ങൾക്കാണ് അവർ നിലവിൽ താമസിക്കുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ 49 ക്ലസ്റ്ററുകളായി ഫോക്കസ്ഡ് ഗ്രൂപ്പ്

ദുരൂഹ മരണങ്ങൾ, ധർമ്മസ്ഥലയിൽ മണ്ണുനീക്കി തെരച്ചിൽ, പരിശോധന വനത്തിലെ 13 ഇടങ്ങളിൽ

ധർമ്മസ്ഥല (കർണാടക): ധർമ്മസ്ഥല നേത്രാവതി സ്നാനഘട്ടത്തിന് സമീപമുള്ള വനമേഖലയിൽ നിരവധി പെൺകുട്ടികളേയും സ്ത്രീകളെയും പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിൽ സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മണ്ണുനീക്കി പരിശോധന തുടങ്ങി. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ അടയാളപ്പെടുത്തിയ 13 ഇടങ്ങളിലാണ് തെരച്ചിൽ. ഇന്നലെ മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. എന്തെങ്കിലും തെളിവുകൾ ലഭിക്കുന്നതുവരെ തെരച്ചിൽ തുടരാണ് തീരുമാനം. വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളിയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന. അതിനുമുമ്പ് ഇയാളെ ബൽത്തങ്ങാടി എസ്.ഐ.ടി ക്യാമ്പിൽ എത്തിച്ച് മൊഴിയെടുത്തിരുന്നു. 15 മണിക്കൂറോളം

25കാരന്റെ മൂത്രസഞ്ചിയിൽ മൂന്ന് മീറ്റർ ഇലക്ട്രിക് വയർ കുരുങ്ങി

സങ്കീർണമായ ശസ്ത്രക്രിയ മെഡി.കോളേജ് യൂറോളജിയിൽ തിരുവനന്തപുരം : മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് ഇൻസുലേഷൻ വയർ യുവാവിന്റെ മൂത്രസഞ്ചിയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25 കാരനാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അസഹസനീയമായ വേദനയോടെ അത്യാഹിത വിഭാഗത്തിലെത്തിയ യുവാവിനെ എക്‌സ്‌റേയ്ക്ക് വിധേയനാക്കിയപ്പോഴാണ് വയർ മൂത്രസഞ്ചിയിൽ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പല കഷണങ്ങളായി മുറിച്ചാണ് പുറത്തെടുത്തത്. യുവാവ്

ശബരി റെയിൽ: പകുതി ചെലവ് കീറാമുട്ടി രേഖാമൂലം അറിയിക്കാൻ റെയിൽവേ നിർദ്ദേശം

തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരിപാതയ്ക്കായി പകുതി ചെലവ് വഹിക്കുന്നത് സംബന്ധിച്ച് രേഖാമൂലം അറിയിക്കാൻ ചീഫ്സെക്രട്ടറിക്ക് റെയിൽവേ ബോർഡ് നിർദ്ദേശം നൽകി. 3800.93കോടിയാണ് ചെലവ്. പകുതി തുകയായ 1900.47കോടി കേരളം നൽകണം. കിഫ്ബിയിൽ നിന്ന് തുക നൽകിയാൽ, അത് സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. ഇന്നലെ റെയിൽവേ ബോർഡ് അംഗം രാജേഷ് അഗർവാളുമായുള്ള കൂടിക്കാഴ്ചയിൽ ചീഫ്സെക്രട്ടറി ഡോ.എ.ജയതിലക് ഈ നിലപാട് ആവർത്തിച്ചു. ഉപാധികളില്ലാതെ ചെലവ് പങ്കിടണമെന്നും ഭൂമിവില കേരളത്തിന്റെ ഓഹരിയാക്കാമെന്നുമുള്ള കേന്ദ്രനിലപാട് ബോർഡംഗം ആവർത്തിച്ചു.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: ജീവനക്കാരുടെ സഹായമില്ലെന്ന് ഡി.ഐ.ജിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിക്കു കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ജയിൽ ജീവനക്കാരുടെയോ തടവുകാരുടെയോ സഹായം ലഭിച്ചിട്ടില്ലെന്ന് ഉത്തര മേഖലാ ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. തടവുകാരുടെ ഉണക്കാനിട്ടിരുന്ന തുണികൾ കൂട്ടിക്കെട്ടിയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇയാളുടെ ഒരു കൈ പാതി മുറിഞ്ഞെങ്കിലും ഈ കൈയ്ക്ക് മറ്റു കൈയെപ്പോലെ അതീവ ശക്തിയുണ്ട്. രണ്ടു കൈ ഉപയോഗിച്ചു തന്നെയാണ് ഇയാൾ മതിലിലേക്ക് കയറിയത്.ഗോവിന്ദച്ചാമി എല്ലായ്‌പ്പോഴും പ്രശ്‌നക്കാരനായതിനാൽ സഹതടവുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. അതിനാൽ തടവുകാരുടെ പിന്തുണ ലഭിക്കാനിടയില്ല.

Scroll to Top