Author name: Rajesh R

ട്രോളിംഗ് നിരോധനം നീങ്ങുന്നു: തീരദേശം പ്രതീക്ഷയിൽ

തൃക്കരിപ്പൂർ: മൺസൂൺ കാല ട്രോളിംഗ് നിരോധനം നീങ്ങുന്നു. കഴിഞ്ഞ ജൂൺ ഒൻപതിനു തുടങ്ങിയ അൻപത്തൊന്നു ദിവസത്തെ നിരോധനമാണ് ഈ മാസം 31 അർദ്ധരാത്രി മുതൽ നീങ്ങുക. ആഗസ്റ്റ് ഒന്നുമുതൽ കടലിലെ മത്സ്യബന്ധനം പതിവ് പോലെയാകും. അതുകൊണ്ടുതന്നെ മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും അനുബന്ധ മേഖലയും ഏറെ പ്രതീക്ഷയിലാണ്. മടക്കര തുറമുഖം കേന്ദ്രീകരിച്ച് കടലിൽ പോകുന്ന ബോട്ടുകളിലെ അന്യ സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. വറുതിക്കാലത്തിനു ശേഷം ഒരുപാട് പ്രതീക്ഷയോടും സ്വപ്നങ്ങളുമായാണ് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകുന്നത്. […]

വയനാടിന്റെ ഹൃദയം പിളർന്ന ദുരന്തത്തിന് നാളെ ഒരാണ്ട്

ചൂരൽമല (വയനാട്): നാളെ ഒരാണ്ട് തികയുന്ന വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തത്തിന്റെ ഓർമ്മകളിലേക്ക് മലയാളികൾ. മൃതശരീരങ്ങളായും ശരീരഭാഗങ്ങളായും കൺമുന്നിൽ വന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ ഓരോ മലയാളിയുടെയും നോവാണ് ഇപ്പോഴും. 2024 ജൂലായ് 29 ന് രാത്രി 11.45 ഓടെ മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളെ പ്രകൃതി സംഹരിക്കുകയായിരുന്നു. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ എട്ടു കിലോ മീറ്ററിൽ 8600 സ്ക്വയർ മീറ്റർ വിസ്തൃതിൽ ദുരന്തം വ്യാപിച്ചു. 298 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 32 പേരെ കാണാതായി. ചാലിയാർ,

വൈദ്യുതി സുരക്ഷയ്ക്കുള്ള 10475 കോടി കൈവിട്ടു, കേന്ദ്രഫണ്ടിനോട് വിമുഖത

മനുഷ്യജീവൻ പരിഗണിച്ചില്ലഷോക്കേറ്റപകടം തുടർകഥ സ്മാർട്ട് മീറ്ററിലും പിടിവാശി കാട്ടി തിരുവനന്തപുരം: വൈദ്യുതി ലൈനുകൾ കാരണമുണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായി വൈദ്യുതി വിതരണം നടത്താനും കേന്ദ്രം അനുവദിച്ച 10475കോടിരൂപ സ്വീകരിക്കാൻ കേരളം തയ്യാറായില്ല. പൊട്ടിവീഴുന്ന വൈദ്യുതി കമ്പികളും മറിഞ്ഞുവീഴുന്ന പോസ്റ്റുകളും ജീവൻ കവരുന്നത് പതിവായിട്ടും, രാഷ്ട്രീയ പിടിവാശിയിൽ മുഖം തിരിക്കുകയായിരുന്നു. എല്ലാ സംസ്ഥാനങ്ങൾക്കുമായി വകയിരുത്തിയ 3.03ലക്ഷംകോടി രൂപയിൽ നിന്നാണ് ഈ തുക 2021ൽ കേരളത്തിന് അനുവദിച്ചത്. സ്മാർട്ട് മീറ്റർ പദ്ധതി 2026ൽ പൂർത്തിയാക്കണമെന്ന് ഉപാധിവച്ചിരുന്നു. സ്മാർട്ട് മീറ്റർ നടപ്പാക്കുന്ന

ഛത്തിസ്ഗഡിൽ മലയാളി കന്യാസ്തീകളുടെ അറസ്റ്റ്: മത പരിവർത്തന കേസും; ശരി വച്ച് മുഖ്യമന്ത്രി

ജാമ്യ നടപടികൾ പ്രതിസന്ധിയിൽ ന്യൂഡൽഹി:ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത രണ്ട് മലയാളി കന്യാസ്ത്രീകൾക്കെതിരെ മനുഷ്യക്കടത്തിന് പുറമെ നിർബന്ധിത മതപരിവർത്തനം ആരോപിക്കുന്ന വകുപ്പും ചേർക്കുകയും,ആരോപണങ്ങൾ ശരി വച്ച് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ഇന്നലെ രംഗത്തെത്തുകയും ചെയ്തതോടെ,കന്യാസ്ത്രീകളുടെ ജാമ്യ നടപടികൾ പ്രതിസന്ധിയിൽ. പൊലീസ് കസ്റ്റഡിയിലുള്ള അങ്കമാലി ഇടവൂർ സഭാംഗമായ സിസ്റ്റർ പ്രീതി മേരി,കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കെതിരെ ആദ്യം മനുഷ്യക്കടത്താണ് ആരോപിച്ചിരുന്നത്.പിന്നീട് എഫ്.ഐ.ആറിൽ നിർബന്ധിത മത നിരോധന നിയമ പ്രകാരമുള്ള വകുപ്പ് കൂടി ചേർത്തു.ഇതേ തുടർന്ന്,

ജർമ്മനിയിൽ ഫ്രിയാസ് ഫെലോഷിപ്പിന് അപേക്ഷിക്കാം

ർമനിയിലെ ഫ്രിയസ് ഗവേഷണ ഫെല്ലോഷിപ്പിന് സെപ്റ്റംബർ 12വരെ ഓൺലൈനായി അപേക്ഷിക്കാം. FRIAS എന്നാൽ The Freiburg Institute for Advanced Studies’ ഫെല്ലോഷിപ്പ്. Early ക്യാരീയർ ഫെലോഷിപ്, സീനിയർ ഫെലോഷിപ് പ്രോഗ്രാമുകൾക്ക് പി.എച്ച്ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയിരിക്കണം.ഏതു വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം. ട്രാൻസ് ഡിസിപ്ലിനറി മേഖലയിൽ ഗവേഷണം നടത്താം. അപേക്ഷയോടൊപ്പം 3000 വാക്കിൽ കവിയാത്ത റിസർച്ച് പ്രൊപോസൽ,സി.വി, 8-15 പ്രസിദ്ധീകരണങ്ങളുടെ ലിസ്റ്റ്, പി.എച്ച്ഡി സർട്ടിഫിക്കറ്റ് കോപ്പി, രണ്ടു റഫറൻസ് കത്തുകൾ,ലെറ്റർ

പാക് സൈന്യം ലഷ്കറെ ത്വയ്ബയ്‌ക്ക് വിട്ടുകൊടുത്ത കമാൻഡോയെന്ന് നിഗമനം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് ഉറപ്പിക്കുന്നതാണ് ഹാഷിം മൂസയുടെ പശ്ചാത്തലമെന്ന നിഗമനത്തിലാണ് ഏജൻസികൾ. പാക് കരസേനയിലെ സ‌്‌പെഷ്യൽ സർവീസ് ഗ്രൂപ്പിലെ (എസ്.എസ്.ജി) പാരാ കമാൻഡോ ആയിരുന്ന ഹാഷിം മൂസയെ ലഷ്കറെ ത്വയ്ബയ്‌ക്ക് വിട്ടുകൊടുക്കുകയായിരുന്നു എന്ന സംശയമാണ് ഉയരുന്നത്. കാശ്‌മീരിലെ ബാരാമുള്ള, ഗഗൻഗിർ എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഈ ഭീകരന് പങ്കുണ്ടെന്നാണ് കരുതുന്നത്. രണ്ടു വർഷം മുൻപാണ് രാജ്യത്ത് പ്രവേശിച്ചത്. വനപ്രദേശങ്ങളിൽ ടെന്റുകളിലും ഗുഹകളിലും താമസിക്കുകയായിരുന്നു.  ആയുധശേഖരവും ഏറ്റുമുട്ടൽ നടന്ന മേഖലയിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം

ഓടും, ചാടും,​ ഇടിക്കും… ഷാങ്ങ്ഹായ്‌ കീഴടക്കി റോബോട്ടുകൾ

ബീജിംഗ്: ആറടി നീളമുള്ള ഭീമൻമാർ മുതൽ പുറകിലേക്ക് ചാടുന്ന നായകൾ വരെ. പക്ഷേ എല്ലാം റോബോട്ടുകളാണെന്ന് മാത്രം. ചൈനയിലെ ഷാങ്ങ്ഹായ്‌യിൽ ശനിയാഴ്ച തുടങ്ങിയ വാർഷിക എ.ഐ കോൺഫറൻസിലെ കാഴ്ചകളാണിത്. ആയിരക്കണക്കിന് സന്ദർശകരാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന റോബോട്ടിക് വിസ്മയങ്ങൾ കാണാനെത്തിയത്. 150ലേറെ ഹ്യൂമനോയ്ഡ് റോബോട്ടുകളാണ് (മനുഷ്യ ശരീരത്തിന്റെ ആകൃതിയിലും ചലനത്തിലും സാമ്യമുള്ളതും മനുഷ്യന്റെ ഇടപെടലുകൾ, ചലനങ്ങൾ എന്നിവ അനുകരിക്കുന്നതുമായ റോബോട്ട്) കോൺഫറൻസിൽ പ്രദർശിപ്പിക്കപ്പെട്ടത്. പോപ്പ്കോണും പാനിയങ്ങളും വിതരണം ചെയ്യുക, മുട്ടയുടെ പുറംതോട് നീക്കുക, ഗെയിം കളിക്കുക, ഡ്രമ്മും പിയാനോയും

വെളിച്ചെണ്ണ വില കുറയ്ക്കാൻ ധാരണ

വ്യവസായികളുമായി സംസ്ഥാന മന്ത്രിമാർ ചർച്ച നടത്തി കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയരുന്ന വെളിച്ചെണ്ണ വില കുറയ്ക്കാൻ ഭക്ഷ്യ മന്ത്രി ജി.ആ‌ർ.അനിലും വ്യവസായ മന്ത്രി പി.രാജീവും വ്യവസായികളുമായി നടത്തിയ ചർച്ചയിൽ ധാരണയായി. അമിതലാഭം ഒഴിവാക്കി വിപണിയിൽ വെളിച്ചെണ്ണ ലഭ്യമാക്കാമെന്ന് വ്യവസായികൾ ഉറപ്പു നൽകിയെന്ന് ജി.ആർ.അനിൽ പറഞ്ഞു. ഓണത്തിന് സപ്ലൈക്കോയുടെ ടെൻ‌ഡറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാനാകും. സപ്ലൈകോയിൽ വില കുറയുന്നതോടെ വിപണിയ്ക്കും ആശ്വാസമാകും. സപ്ലൈകൊയ്ക്ക് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകുന്നവർക്ക് 15 ദിവസത്തിനകം പണം നൽകും. ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്താനായി

ദിവ്യാസ്ത്രം

വനിതാ ചെസ് ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി 19കാരി ദിവ്യ ദേശ്മുഖ് ഫൈനലിൽ തോൽപ്പിച്ചത് 38കാരിയായ ഇന്ത്യൻ താരം കൊനേരു ഹംപിയെ ലോകകപ്പ് കിരീടത്തോടൊപ്പം ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കി ദിവ്യ ചെസ് വിശ്വം ഭരിച്ച വിശ്വനാഥൻ ആനന്ദിന്റെ നാട്ടിൽ നിന്ന് വനിതാ ചെസിലേക്കും പുതിയ റാണിമാരെത്തുകയാണ്. ലോക ചെസിൽ ഇന്ത്യൻ കൗമാരത്തിന്റെ പടയോട്ടം വിളിച്ചറിയിച്ച വർഷമായിരുന്നു 2024. ലോക ചാമ്പ്യനായ ഡി. ഗുകേഷും ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയ പുരുഷ – വനിതാ ടീമിലെ

വരിക്കച്ചക്ക വറുത്ത് വീട്ടമ്മമാർക്ക് മാസം അരലക്ഷം വരുമാനം

കൊല്ലം: വരിക്കച്ചക്കയുടെ ചുള വെളിച്ചെണ്ണയിൽ വറുത്തുകോരി ചിപ്സാക്കി അയൽവീട്ടമ്മമാർ മാസം സമ്പാദിക്കുന്നത് അര ലക്ഷം രൂപ!. കൊല്ലം എഴുകോൺ പുളിയറ കൃഷ്ണകൃപയിൽ പി.ശുഭ (51), പൊയ്കവിള പുത്തൻവീട്ടിൽ എ.രാജി (52), ശ്രീജിത്ത് ഭവനിൽ ടി.ലതിക (59), തുണ്ടുവിള വീട്ടിൽ എസ്.രേഖ (35) എന്നിവരാണ് വീട്ടിലെ വർക്ക് ഏരിയായിൽ ‘സ്റ്റാർട്ടപ്പ്’ വിജയിപ്പിച്ചത്.ചില്ലറ വിൽപ്പനയില്ല, മുഴുവനും ടോക്കോ സ്റ്റാർട്ടപ്പ് കമ്പനിക്ക് പാഴ്സലയയ്ക്കും. ഒരു കിലോയ്ക്ക് 950 രൂപ ലഭിക്കും. അമേരിക്ക, ഇറ്റലി, ദുബായ് എന്നിവിടങ്ങളിലെത്തുമ്പോൾ വില 1500 രൂപയ്ക്ക് മുകളിലെത്തും.

Scroll to Top