Author name: Rajesh R

ഫണ്ടില്ല: തെരുവുനായ വന്ധ്യംകരണം തുലാസിൽ

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്താത്തതിനെ തുടർന്ന് സംസ്ഥാനത്തെ തെരുവ് നായ വന്ധ്യം കരണവും പേവിഷ പ്രതിരോധവും പാളുന്നു. തെരുവുനായ ആക്രമണവും പേവിഷബാധയേറ്റുള്ള മരണങ്ങളും വർദ്ധിക്കുമ്പോഴാണ് ഈ അനാസ്ഥ. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ പുതിയ സാമ്പത്തിക വർഷത്തേക്ക് വകയിരുത്തിയ പണം ലഭ്യമാക്കിയാലേ പദ്ധതി പുനഃരാരംഭിക്കാനാകൂ. ഒരു നായയെ വന്ധ്യംകരിക്കാനും വാക്സിനേഷനുമായി 2,100 രൂപ വീതമാണ് ഗ്രാമപഞ്ചായത്തുകൾ വകയിരുത്തേണ്ടത്. നായ്ക്കളുടെ എണ്ണത്തിനനുസരിച്ച് ഒന്ന് മുതൽ മൂന്ന് ലക്ഷം രൂപവരെയാണ് […]

മിഥുനും രാഹുലും ദേവനും, സൗഹൃദത്തിന്റെ കൈപിടിച്ച് ആഴങ്ങളിലേക്ക് അവർ മടങ്ങി

കോഴഞ്ചേരി : കോയിപ്രം ഗ്രാമത്തിലെ തൃക്കണ്ണാപുരം പാടശേഖരത്തിന്റെ കരയിൽ മുഴങ്ങിയ അലമുറകളുടെ നടുക്കത്തിൽ നിന്ന് പ്രദേശവാസികൾ മോചിതരായിട്ടില്ല. സുഹൃത്തുക്കളായ മിഥുനും രാഹുലും ദേവനും വിനോദത്തിനായി മീൻ പിടിക്കാൻ എത്തിയതായിരുന്നു. കോയിപ്രം ഗവൺമെന്റ് സ്‌കൂളിന് സമീപമുള്ള പുഞ്ചയിൽ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കളെ വെള്ളത്തിൽ കാണാതായി എന്നവാർത്ത ഗ്രാമത്തെ ഞെട്ടിച്ചു. നിലവിളികേട്ട് ഓടികൂട്ടിയവർ രണ്ടുപേരെ കരയ്ക്കെത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ മിഥുനും രാഹുലുമായിരുന്നു ആദ്യം മരണത്തിൽ ഒന്നിച്ചത്. കാണാതായ കുമ്പനാട് – നെല്ലിക്കൽ മാരൂപറമ്പിൽ

കേസിൽ നിന്ന് പിന്മാറണം, അല്ലെങ്കിൽ ചുട്ടുകൊല്ലും’; പീഡനക്കേസ് അതിജീവിതയ്ക്ക് വധഭീഷണി

കൊച്ചി: പീഡനക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയ്ക്ക് വധഭീഷണി. 22കാരിയായ അതിജീവിതയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പീഡനക്കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശിയുടെ സുഹൃത്താണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്. കേസ് എടുത്തതിന് പിന്നാലെ പ്രതി ഒളിവിൽപ്പോയെന്നാണ് വിവരം. ഈ മാസം 19നായിരുന്നു കേസിനിടയാക്കിയ സംഭവം. പരാതി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കഴിഞ്ഞദിവസം കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുക്കുകയുമായിരുന്നു. എറണാകുളം സ്വദേശിനിയും തിരുവനന്തപുരത്തെ ഒരു കോളേജ് വിദ്യാർത്ഥിനിയുമാണ് അതിജീവിത. ഒരു മാസം മുമ്പാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ആൺസുഹൃത്ത് പ്രണയം

വൈക്കത്ത് വഴിമാറിയത് വൻദുരന്തം…. അപകടമുനമ്പിലൂടെ യാത്ര, ജലരേഖയായി നിർദ്ദേശങ്ങൾ

കോട്ടയം : 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ട് ദുരന്തത്തിന്റെ 23-ാം വാർഷികം കഴിഞ്ഞ ദിവസം ആചരിച്ച വേളയിൽ വൈക്കത്ത് മറ്റൊരു മഹാദുരന്തത്തിൽ നിന്ന് കരകയറിയതിന്റെ ആശ്വാസത്തിലാണ് ജില്ല. എന്നാൽ കാൽനൂറ്റാണ്ടിനിപ്പുറവും ജലസുരക്ഷ ചോദ്യ ചിഹ്നമാകുകയാണ്. പടിഞ്ഞാറൻമേഖലയുടെ യാത്രാദുരിതത്തിന് പരിഹാരമേകാൻ ജലഗതാഗതവകുപ്പന്റെ യാത്രാ ബോട്ടുകൾക്കൊണ്ട് കഴിയില്ല. സ്വകാര്യ ബോട്ടുകളും വള്ളങ്ങളും ശിക്കാരകളും ഉൾപ്പെടെയാണ് ആശ്രയം. വിനോദസഞ്ചാരികൾക്കായി ഹൗസ് ബോട്ടുകളുമുണ്ട്. ഇവയെല്ലാം കൂടി ചേരുമ്പോൾ വേമ്പനാട്ടുകായലിൽ എപ്പോഴും തിരക്കാണ്. പക്ഷേ സുരക്ഷ പേരിൽ മാത്രം ഒതുങ്ങുകയാണ്. പുല്ലു ചെത്താനും

നടന്നുപോയാൽ പട്ടി കടിക്കുന്ന അവസ്ഥയെന്ന് ഹൈക്കോടതി, ദയാവധം പരിഹാരമല്ല

കൊച്ചി: പ്രഭാതനടത്തത്തിനു പോയാൽ പട്ടി കടിക്കാതെ തിരിച്ചെത്തുമെന്നുറപ്പില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതീവ ഗൗരവമുള്ള വിഷയമാണിത്. നായ്‌ക്കൾ ആശങ്കാജനകമായി പെരുകുകയാണ്. മൃഗങ്ങളുടെ അവകാശത്തെക്കാൾ മുന്നിലാണ് മനുഷ്യാവകാശമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. തെരുവുനായ്‌ക്കളുടെ കസ്റ്റോഡിയനായ തദ്ദേശ സ്ഥാപന സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്താലേ നിയന്ത്രണം ഫലപ്രദമാകൂ. ഇതുൾപ്പെടെ പരിശോധിച്ച് ഇടക്കാല ഉത്തരവിടുമെന്നും ഹർജികൾ പരിഗണിക്കവേ കോടതി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളും നി‌ർദ്ദേശങ്ങൾ നൽകണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് പറഞ്ഞു. മൃഗങ്ങളുമായുള്ള സഹവർത്തിത്വം ഉറപ്പാക്കുകയും വേണം. തെരുവുനായ ശല്യം

ഓപ്പറേഷൻ മഹാദേവ് : പഹൽഗാം ഭീകരനെ കാട്ടിൽ കയറി വധിച്ചു #ഭീകരാക്രമണത്തിന്റെ 97-ാം നാൾ ലക്ഷ്യംകണ്ടു

ന്യൂഡൽഹി: പഹൽഗാമിൽ ഹിന്ദു നാമധാരികളെ മാറ്റിനിർത്തി പോയിന്റ് ബ്ലാങ്കിൽ കൊലപ്പെടുത്തിയ ലഷ്കറെ ത്വയ്ബ ഉന്നത കമാൻഡർ ഹാഷിം മൂസ എന്ന സുലൈമാൻ ഷായെ സേന വധിച്ചു. ‘ഓപ്പറേഷൻ മഹാദേവ്’ എന്നു പേരിട്ട സംയുക്ത സേനാ നീക്കത്തിലാണ് ലക്ഷ്യം കണ്ടത്. മൂന്നു ഭീകരരെയാണ് രാവിലെ 11മണിയോടെ ശ്രീനഗർ ഹാർവാനിൽ ദച്ചിഗാം ദേശീയ പാർക്കിനു സമീപമുള്ള മുൾനാർ വനമേഖലയിൽ വധിച്ചത്.ലഷ്കറെ ത്വയ്ബ ഭീകരനായ ജിബ്രാനും അലിയുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേർ.മൂന്നുപേരുടെയുംഫൊറൻസിക് പരിശോധയ്ക്കുശേഷമേ സ്ഥിരീകരണം ലഭിക്കൂ. ശ്രീനഗറിലെ മഹാദേവ് കുന്നുകളുടെ താഴ്‌വാരത്താണ്

കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധവുമായി സഭകൾ

കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റു ചെയ്‌തതിൽ കടുത്ത പ്രതിഷേധവുമായി ക്രൈസ്തവ സഭകളും സംഘടനകളും.അസീസി സിസ്‌റ്റേഴ്സ് ഒഫ് മേരി ഇമ്മാക്കുലേറ്റ് അംഗങ്ങളായ അങ്കമാലി എളവൂർ മാളിയേക്കൽ പ്രീതി മേരി, തലശേരി സ്വദേശിനി എന്നിവരാണ് മതം മാറ്റ ശ്രമം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് അറസ്റ്റിലായത്. കന്യാസ്ത്രീകളെ ജയിലിലടച്ചത് പ്രതിഷേധാർഹവും വേദനാജനകവുമാണെന്ന് കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ഒഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡന്റ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ആശങ്കയോടെ സിറോമലബാർ സഭ നിക്ഷിപ്ത താത്പര്യങ്ങളുള്ള ആൾക്കൂട്ടങ്ങളും സംഘടനകളും ഭരണഘടനയ്‌ക്ക് മീതെ

ബലക്ഷയം: പൊളിക്കേണ്ടത് 272 സ്‌കൂൾ കെട്ടിടങ്ങൾ കണക്കെടുപ്പ് തുടങ്ങി തദ്ദേശ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബലക്ഷയം കാരണം പൊളിച്ചു കളയേണ്ട സ്കൂൾ കെട്ടിടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി തദ്ദേശ വകുപ്പ്. വിവിധ ജില്ലകളിൽ നിന്ന് ഇന്നലെ വൈകിട്ട് അഞ്ചുവരെ ലഭിച്ച കണക്കുപ്രകാരം ഇക്കൂട്ടത്തിലുള്ളത് 272 കെട്ടിടങ്ങൾ. ഇതിൽ 95 കെട്ടിടങ്ങൾ രണ്ടു വർഷം മുമ്പുതന്നെ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാർ അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയവയാണ്. ശേഷിക്കുന്നവ കഴിഞ്ഞ ജൂണിനു മുമ്പും ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കണക്കെടുപ്പ് പൂർത്തിയായ ശേഷമാകും തുടർനടപടി. കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കണക്കെടുപ്പ്. ഒരാഴ്ചയ്ക്കകം

ഓപ്പറേഷൻ സിന്ദൂർ; ആരോപണങ്ങളുമായി പ്രതിപക്ഷം, വിശദീകരിച്ച് സർക്കാർ

ന്യൂഡൽഹി: പഹൽഗാമിനും ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സർക്കാരിനെതിരെ ചോദ്യ ശരങ്ങളുമായി പ്രതിപക്ഷം. ഭീകരതയ്‌ക്കെതിരെ ആഗോള സന്ദേശം നൽകാൻ കഴിഞ്ഞ ഓപ്പറേഷൻ സിന്ദൂർ വിജയമാണെന്ന് സർക്കാരും. ബീഹാർ വോട്ടർപട്ടിക പരിഷ്‌കരണത്തെ ചൊല്ലി പ്രതിപക്ഷ ഇടഞ്ഞതിനാൽ വൈകി തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ ചർച്ച ലോക്‌സഭയിൽ രാത്രിയും തുടർന്നു. ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം നടത്തും. രാജ്യസഭയിലും ഇന്ന് ചർച്ചയ്‌ക്ക് തുടക്കമിടും. ഇന്നലെ

വെള്ളമിറങ്ങാതെ കുട്ടനാട് ; ഗതിമുട്ടി കച്ചവടക്കാർ

കുട്ടനാട് : തുടർച്ചയായ മഴയും വെള്ളപ്പൊക്കവും കാരണം പിടിച്ചുനിൽക്കാനാകാതെ കുട്ടനാട്ടിലെ ചെറുകിട കച്ചവടക്കാർ. കഴിഞ്ഞ രണ്ടുമാസത്തിനിടെ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് വെള്ളപ്പൊക്ക ഭീതിയൊഴിഞ്ഞുനിന്നത്. ഇതോടെ ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത് ആരംഭിച്ച ചെറുകിട കച്ചവടം മുതൽ സ്വയംതൊഴിൽ സംരംഭങ്ങൾ വരെ അടച്ചു പൂട്ടലിന്റെ വക്കിലാണ്. കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് കർഷകർക്ക് ഇനിയും ലഭിക്കാനുള്ളത്. അതിന്റെ പ്രതീക്ഷയിൽ രണ്ടാംകൃഷിക്ക് ഇറങ്ങിത്തിരിച്ച കർഷകർക്ക് ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്. ഏത് സമയവും പാടശേരങ്ങളിൽ മടവീഴുകയോ,​ വെള്ളം ബണ്ട്

Scroll to Top