Author name: Rajesh R

ട്രോളിംഗ് നിരോധനം 31ന് അവസാനിക്കും: ആശങ്കയുടെ തിരമുറിച്ച് ആഴക്കടലിലേയ്‌ക്ക്

കൊല്ലം: ട്രോളിംഗ് നിരോധനം 31ന് അവസാനിക്കെ കടലിലേക്ക് കുതിക്കും മുമ്പുള്ള അറ്റകുറ്റപ്പണിക്ക് പണമില്ലാതെ ജില്ലയിലെ പകുതിയിലേറെ ബോട്ടുകൾ. കപ്പൽ ദുരന്തം സൃഷ്ടിച്ച പ്രതിസന്ധിക്കൊപ്പം ശക്തമായ കാറ്റും മഴയും കാരണം ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാര്യമായി മത്സ്യബന്ധനം നടക്കാഞ്ഞതാണ് പ്രശ്നം. ട്രോളിംഗ് നിരോധനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ വരുമാനമാണ് ബോട്ടുടമകൾ സാധാരണ അറ്റകുറ്റപ്പണിക്കായി നീക്കിവയ്ക്കുന്നത്. കപ്പൽ മുങ്ങിയതിന് പിന്നാലെ ഉയർന്ന ആശങ്കയിൽ അവസാനദിവസങ്ങളിൽ കിട്ടിയ മത്സ്യത്തിന് കാര്യമായ വിലയും ലഭിച്ചിരുന്നില്ല. ജില്ലയിലെ പകുതിയോളം ബോട്ടുകൾ മാത്രമാണ് അറ്റകുറ്റപ്പണി […]

വൈദ്യുതി വേലികൾ കവർന്നത് 91 ജീവൻ

കൊച്ചി: കൃഷി സംരക്ഷണത്തിനെന്ന പേരിൽ സ്വകാര്യ വ്യക്തികൾ കെ.എസ്.ഇ.ബിയുടെ അനുമതിയില്ലാതെ സ്ഥാപിച്ച കമ്പിവേലികളിൽ നിന്ന് ഷോക്കേറ്റ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 91 പേർ. 17 മൃഗങ്ങളും ചത്തു. നാല് സ്ത്രീകൾ ഉൾപ്പെടെ 32 പേർ മരിച്ച പാലക്കാടാണ് മുന്നിൽ. ഒരു സ്ത്രീയും രണ്ടു കുട്ടികളും അടക്കം 16 പേർക്ക് ജീവൻ നഷ്ടപ്പെട്ട മലപ്പുറമാണ് രണ്ടാമത്. കോട്ടയം, എറണാകുളം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മരണങ്ങളില്ല. ഈ ജില്ലകളിൽ അനധികൃത വൈദ്യുതി വേലികൾ കുറവാണ്. എറണാകുളം സ്വദേശിയായ

മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന് ഒരുവയസ് മരണം മണക്കുന്ന ചാലിയാർ

മലപ്പുറം: ഒഴുകിയെത്തിയ പകുതി വേർപ്പെട്ട മനുഷ്യ ശരീരങ്ങൾ, ചലനമില്ലാത്ത കുഞ്ഞുടലുകൾ… ചാലിയാറിന്റെ കുത്തൊഴുക്കുകളിൽ ഹൃദയം തകരുന്ന കാഴ്ചകൾ ഒഴുകി നിലച്ചിട്ട് നാളേക്ക് ഒരുവർഷം പൂർത്തിയാവുന്നു. പച്ചപ്പറുദ്ദീസയായിരുന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഒറ്റരാത്രി കൊണ്ട് ശൂന്യമാക്കി തരിശാക്കിയ ഉരുൾപൊട്ടൽ ചാലിയാറിന്റെ വിവിധ കടവുകളിലും മരണം വിതറി കടന്നുപോയ നടുക്കുന്ന ഓർമ്മകൾ. ചിതറിത്തെറിച്ച മൃതദേഹങ്ങളുമായി മരണപ്പുഴയായി നിറഞ്ഞൊഴുകിയ ചാലിയാർ പോത്തുകല്ല്, ഇരുട്ടുകുത്തി, അമ്പുട്ടാൻപൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പിപ്പാലം, പനങ്കയം തുടങ്ങി വിവിധ കടവുകളിലാണ് ചിതറിത്തെറിച്ച

ഗോഡൗണുകളിൽ നിന്നുമെത്തുന്ന റേഷൻ സാധനങ്ങളുടെ തൂക്കം കുറയുന്നു വഴിയിൽ പോകുന്നതിനും പി

കണ്ണൂർ: കയറ്റിയിറക്കിനിടയിലും മറ്റ് പലതരത്തിലുമായി എഫ്.സി.ഐ ഗോഡൗണിൽ നിന്നും കടകളിലെത്തുമ്പോൾ ചാക്കുപൊട്ടിയും ചോർന്നും അരിയടക്കമുള്ള സാധനങ്ങൾ നഷ്ടമാകുന്നതിൽ പ്രതിസന്ധിയിലാകുന്നത് റേഷൻ വ്യാപാരികൾ. നൂറ് ക്വിന്റൽ അരി ഇറക്കുമ്പോൾ ഇടയിൽ പലതരത്തിലായി അൻപത് തൊട്ട് എൺപത് കിലോ വരെ നഷ്ടമാകുന്നതിന് മിക്കപ്പോഴും റേഷൻ കടയുടമകൾ പിഴ ഒടുക്കേണ്ട സ്ഥിതിയാണ് മിക്കപ്പോഴും. സ്റ്റോക്ക് രജിസ്റ്ററിൽ ഉള്ള തൂക്കം കടയിൽ ഇല്ലാതെ വരുമ്പോൾ വ്യാപാരികളിൽ നിന്ന് ഉദ്യോഗസ്ഥർ പിഴ ഈടാക്കും. എൻ.എഫ്.എസ്.സി ഗോഡൗണിൽ നിന്നും സാധനങ്ങൾ റേഷൻ കടകളിലേക്കെത്തിക്കുമ്പോൾ കടയുടെ ലൈസൻസിയുടെ

മാട്രിമോണിയൽ വെബ്സൈറ്റ് വഴി തട്ടിപ്പ് : യുവാവിന് 1.28 കോടി നഷ്ടമായി

തിരുവനന്തപുരം: മാട്രിമോണിയൽ വെബ്സൈറ്റുവഴി പരിചയപ്പെട്ട മലയാളി യുവതി വിവാഹ വാ​ഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിയായ 32കാരനിൽ നിന്ന് 1.28കോടി രൂപ തട്ടിയെടുത്തു. വെബ്സൈറ്റിൽ റൃതിക എന്ന പേരിലാണ് യുവതി അക്കൗണ്ട് തുടങ്ങിയത്. യുവാവുമായി പരിചയപ്പെട്ടശേഷം ഡൽഹിയിലാണ് താമസമെന്നും നാട്ടിൽ വരുമ്പോൾ വിവാഹം ഉറപ്പിക്കാമെന്നും വിശ്വസിപ്പിച്ചു. ഇതിനിടെ യുവതിയുടെ അമ്മയെന്ന പേരിൽ മറ്റൊരു സ്ത്രീ യുവാവിനെ ബന്ധപ്പെട്ട് വിവാഹം നടത്താമെന്ന് ഉറപ്പുനൽകി. ഇതിനുശേഷം വാട്‌സാപ് നമ്പർ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. തന്റെ അമ്മാവന് ഓഹരി നിക്ഷേപമുണ്ടെന്നും വൻ ലാഭമുണ്ടാക്കാമെന്നും

സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി ശിവൻകുട്ടി: വി.എസിന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ആരും പറഞ്ഞിട്ടില്ല

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ, വി.എസ്.അച്യുതാനന്ദന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു പെൺകുട്ടി പറഞ്ഞുവെന്ന മുൻ എം.പി കെ.സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ തള്ളി മന്ത്രി വി.ശിവൻകുട്ടി.ഒരാളും വി.എസിനെതിരെ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ സമ്മേളനത്തിൽ ഞാനും പങ്കെടുത്തതാണ്. അന്നാണ് ഞാൻ സംസ്ഥാന കമ്മിറ്റിയിൽ വരുന്നത്. ഒരു നേതാവും ചർച്ചയിൽ പങ്കെടുത്ത് അങ്ങനെ പറഞ്ഞിട്ടില്ല. പാർട്ടിയുടെ മുതിർന്ന നേതാവെന്ന നിലയ്ക്ക് എല്ലാ ബഹുമാനവും പാർട്ടിയിലെ എല്ലാ നേതാക്കളും വി.എസിന് കൊടുത്തിട്ടുണ്ട്.

കാത്തിരിപ്പില്ല, ക്യൂ നിൽക്കേണ്ട, 800 ആരോഗ്യകേന്ദ്രങ്ങൾ ഇനി ഓൺലൈൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ- ഹെൽത്ത് സംവിധാനം സജ്ജമായി. മെഡിക്കൽ കോളേജുകളും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള 18 ഇടങ്ങൾ, 33 ജില്ലാ, ജനറൽ ആശുപത്രികൾ, 88 താലൂക്ക് ആശുപത്രികൾ, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 512 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 14 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, മൂന്ന് പബ്ലിക് ഹെൽത്ത് ലാബുകൾ, അഞ്ച് മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ- ഹെൽത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം, ഓൺലൈൻ

ഹെൽമെറ്റും സുരക്ഷാബെൽറ്റും കുട്ടികൾക്ക് നിർബന്ധമാകും, ചൈൽഡ് സീറ്റ് പിന്നാലെ

തിരുവനന്തപുരം: ഇരുചക്രവാഹനയാത്രക്കാരായ കുട്ടികൾക്ക് ചൈൽഡ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. പിന്നാലെ കാറിൽ ചൈൽഡ് സീറ്റും നിർബന്ധമാക്കും. കുട്ടികൾ ഹെൽമെറ്റ് ധരിക്കുന്നത് ശീലമാക്കിത്തുടങ്ങിയിട്ടുണ്ട്. സുരക്ഷാബെൽറ്റ് ധരിപ്പിച്ച് കുട്ടികളെ കൊണ്ടു പോകുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കുട്ടികൾ ഉറങ്ങിയാലും അപകടത്തിൽപെടില്ല. ആദ്യം ബോധവത്കരണം നടത്തും. തുടർന്ന് മുന്നറിയിപ്പ്. അതിനുശേഷമേ പിഴ ചുമത്തൂ. ഇതു സംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് ഉടൻ ഗതാഗതവകുപ്പിന് നൽകും. ബോധവത്കരണം ഉൾപ്പെടെയുള്ള നടപടികൾ എന്നു തുടങ്ങണമെന്ന് വകുപ്പ് മന്ത്രി

സ്പൈഡർമാനും ഒരു ഉച്ചികുത്തി വീഴ്ചയും

എന്തൊക്കെയായിരുന്നു! മലപ്പുറം കത്തി, മെഷീൻ ഗണ്ണ്, ബോംബ്, ഒലക്കേടെ മൂട്… അങ്ങനെ പവനായി ശവമായി! ജീവപര്യന്തം തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ പാർപ്പിച്ചിരുന്ന കൊലയാളി ഗോവിന്ദച്ചാമി എന്ന ഒറ്റക്കൈയൻ ജയിൽചാടി. സെല്ലിന്റെ ഇരുമ്പഴി ബ്ളേഡ് കൊണ്ട് അറുത്തു മാറ്റി, ഏഴര മീറ്റർ ഉയരമുള്ള കൂറ്റൻ മതിൽ തുണിപ്പുതപ്പ് ഉപയോഗിച്ച് സ്വയം പിരിച്ചുണ്ടാക്കിയ കയർ വഴി കടന്ന് പുറത്തെത്തി. കാവൽക്കാരുടെ കണ്ണുവെട്ടിച്ച് ജയിൽ പരിസരത്തുണ്ടായിരുന്ന വീപ്പകൾ ഉരുട്ടിക്കൊണ്ടു വന്ന് അതിനു മുകളിൽ കയറി നിന്ന്

പാരമ്പര്യം കാക്കാൻ വീണ്ടും ‘കറുത്തൻ’!

നാല് പതിറ്റാണ്ട് മുമ്പുവരെ മലയോര ജനതയുടെ പട്ടിണിമാറ്റാൻ ഒപ്പമുണ്ടായിരുന്ന നെൽവിത്ത് ”കറുത്തൻ” തിരിച്ചുവരുന്നു.ഹൈബ്രിഡ് നെൽവിത്തുകളുടെ തള്ളിക്കയറ്റത്തിൽ അന്യം നിന്നുപോയ കേരളത്തിന്റെ പരമ്പരാഗത സ്വത്താണിവൻ. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനും പ്രചാരകനുമായ വയനാട്ടിലെ തയ്യിൽ പ്രസീദിന്റെ വിത്ത് ബാങ്കിലൂടെയാണ് രണ്ടാംവരവ്. കർണാടകയിലെ കുടകിലെ കർഷകന്റെ പക്കൽ നിന്ന് കഴിഞ്ഞവർഷം പ്രസീദ് വിത്ത് ശേഖരിച്ച് വിതച്ച് 20 കിലോയാക്കി. ഈ വർഷം 25 കർഷകരിലൂടെ കറുത്തനെ കൂടുതൽ കരുത്തനാക്കുള്ള തയ്യാറെടുപ്പിലാണ്.1000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള തടിപ്പത്തായത്തിലാണ് നെൽവിത്തുകൾ സൂക്ഷിക്കുന്നത്. മുക്കാൽ മണിക്കൂർ പച്ചവെള്ളത്തിലോ പാലിലോ

Scroll to Top