പുനഃസംഘടന വൈകാതെ നടത്താൻ കെ.പി.സി.സി
തിരുവനന്തപുരം: സംഘടനാപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണം പുറത്തായതിന്റെ പേരിൽ തിരുവനന്തപുരം ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം പാലോട് രവിക്ക് രാജി വയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ, പാർട്ടി പുനഃസംഘടനാ നടപടികൾക്ക് വേഗമേറും. കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ഉടനെ കൂടിക്കാഴ്ച നടത്തും. ഫോൺ സംഭാഷണത്തിൽ മുതിർന്ന നേതാവ് പാലോട് രവി നടത്തിയ ചില പരാമർശങ്ങളിൽ നേതാക്കൾക്ക് വിയോജിപ്പുണ്ടെങ്കിലും, പാർട്ടിയിൽ ചില ദൗർ ബല്യങ്ങളും പ്രശ്നങ്ങളുമുണ്ടെന്ന യാഥാർത്ഥ്യം അവർക്ക് ബോദ്ധ്യമുണ്ട്. പല ജില്ലകളിലും ഇത്തരം വിഷയങ്ങൾ ഉണ്ടെന്നതും […]