ജയിലുകൾ ഇനി എ.ഐ നോക്കും, സെൻട്രൽ ജയിലുകൾക്ക് ഹൈടെക് സുരക്ഷ വരും
തിരുവനന്തപുരം: അതീവ സുരക്ഷയിൽ പാർപ്പിച്ചിരുന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ പശ്ചാത്തലത്തിൽ, ജയിൽ ഉദ്യോഗസ്ഥരെയും തടവുകാരെയും ഒരേസമയം നിരീക്ഷിക്കാൻ സെൻട്രൽ ജയിലുകളിൽ എ.ഐ ക്യാമറകൾ സ്ഥാപിക്കും. രാത്രിദൃശ്യങ്ങളടക്കം പകർത്താൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുള്ള സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിക്കുക. മതിലുകളിലെ ഇലക്ട്രിക് ഫെൻസിംഗുമായും ഈ ക്യാമറകൾ ബന്ധിപ്പിക്കാം. ജയിൽചാട്ടത്തിന് ശ്രമമുണ്ടായാൽ അലാറം മുഴങ്ങും. ഉന്നതഉദ്യോഗസ്ഥരുടെ ഫോണിലും അപായമുന്നറിയിപ്പെത്തും. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ സെൻട്രൽ ജയിലുകളിൽ ചുറ്റുമതിലിനു മുകളിൽ മൂന്നു മാസത്തിനകം വൈദ്യുതി ഫെൻസിംഗ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും. […]