Author name: Rajesh R

മുഹമ്മ – കുമരകം ബോട്ട് ദുരന്തം; 23വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല

ആലപ്പുഴ: കേരളത്തെ ഞെട്ടിച്ചുകൊണ്ട് 29 പേരുടെ മരണത്തിനിടയാക്കിയ മുഹമ്മ – കുമരകം ബോട്ട് ദുരന്തത്തിന് 23 വർഷം. ഇപ്പോഴും നഷ്ടപരിഹാരം കിട്ടാതെ അനേകങ്ങൾ. അപകടത്തെതുടർന്ന് ജസ്റ്റിസ് നാരായണകുറുപ്പിനെ അന്വേഷണ കമ്മീഷനായി സർക്കാർ നിയോഗിച്ചിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് 91.69 ലക്ഷം രൂപ നൽകണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. മരിച്ചവരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ കണക്കിലെടുത്ത് ഒന്നരലക്ഷം മുതൽ 9.5 ലക്ഷം രൂപ വരെയാണ് സഹായധനം നിശ്ചിയിച്ചത്. കുടുംബത്തിലെ ഒരാൾക്ക് ആശ്രിതനിയമനവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതെന്നും പാലിക്കപ്പെട്ടില്ല. മരിച്ച […]

കഞ്ചാവ് വില്പന: ഹോംനഴ്സും സഹായിയും അറസ്റ്റിൽ

കൊച്ചി: ട്രെയിനിൽ കഞ്ചാവ് കടത്തി എറണാകുളത്ത് വില്പന നടത്തുന്ന ഹോംനഴ്സ് ഉൾപ്പെടെ രണ്ടുപേരെ കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ ആലക്കോട് മനക്കടവ് വയകമ്പ കുമ്പളത്തുവീട്ടിൽ അഭിജിത് (26), ബീഹാർ റാണിഗഞ്ച് സ്വദേശി മുഹമ്മദ് ആലം (32) എന്നിവരാണ് എറണാകുളം കമ്മട്ടിപ്പാലത്തെ വാടകവീട്ടിൽനിന്ന് പിടിയിലായത്. 4.099 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതികൾ ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ പി.എം. രതീഷ് പറഞ്ഞു. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള കമ്മട്ടിപ്പാടം ഭാഗത്ത് ട്രെയിൻ

ജയിൽചാട്ടം ഇങ്ങനെ

പുലർച്ചെ ഒരുമണി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽനിന്ന് പുറത്തിറങ്ങുന്നു പുലർച്ചെ 4.15 പത്താം ബ്ലോക്കിന്റെ മതിൽ ചാടിക്കടക്കുന്നു. സി.സി.ടി.വി ഇല്ലാത്ത ഭാഗത്തേക്ക് നടക്കുന്നു. അതിനിടയിൽ വലിയ മതിലിനടുത്തേക്ക് നടക്കുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.  4.15 നും 4.30 നും ഇടയിൽ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിന് സമീപമുള്ള മതിൽ ചാടുന്നു. ഒരാൾ ഉയരമുള്ള ബ്ലോക്കിന്റെ മതിൽ ചാടി ജയിലിന്റെ 20 അടി ഉയരമുള്ള പ്രധാന മതിലും ചാടി പുറത്തെത്തുന്നു. രണ്ട് പ്ലാസ്റ്റിക

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ജില്ലയിലും ആശങ്ക പരത്തി

തൃശൂർ: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ജില്ലയിലും ആശങ്ക പരത്തി. വാർത്ത പുറത്തുവന്നതോടെ ജില്ലയിൽ പൊലീസ് ജാഗ്രത പുലർത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ചെറുതുരുത്തിയിൽ വച്ചാണ് ട്രെയിൽ നിന്ന് തള്ളിയിട്ട് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. അതുകൊണ്ട് ജയിൽ ചാടിയ ശേഷം ഇയാൾ ഒരിക്കൽ കൂടി ഇവിടെ എത്തുമോയെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. വാർത്ത പുറത്തുവന്ന ഉടൻ പൊലീസ് പുറത്തുവിട്ട നമ്പറുകൾ എല്ലായിടത്തും പരന്നു. ഇതിനിടെ ജയിൽ ചാടിയ ശേഷം ഗുരുവായൂരിലെത്തി മോഷണം നടത്തിയ ശേഷം സംസ്ഥാനം കടക്കുകയാണ് ലക്ഷ്യമെന്ന് വെളിപ്പെടുത്തിയിരുന്നു.

ടാ ഗോവിന്ദച്ചാമീ ….നടുക്കം ,ആശങ്ക, ആശ്വാസം കണ്ണുവെട്ടിച്ച ക്രൂരത വീണ്ടും അഴിക്കകത്ത്

കണ്ണൂർ: കൊടുംക്രിമിനൽ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയെന്ന വാർത്ത ഇന്നലെ രാവിലെ നടുക്കത്തോടെയാണ് കേരളം കേട്ടത്. ഈയാളുടെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയുടെ കഥകളറിഞ്ഞ ആളുകൾ അപ്പോൾ തന്നെ ആശങ്കയിലാണ്ടിയിരുന്നു. കണ്ണൂർ നഗരത്തിലും പരിസരപ്രദേശത്തുമുള്ളവർ അതീവജാഗ്രതയോടെയാണ് തുടർന്നുള്ള മണിക്കൂറുകൾ ചിലവിട്ടത്. നാട് മുൾമുനയിൽ നിൽക്കുന്നതിനിടെ ഈയാൾ പിടിയിലായ വാർത്ത എത്തി. പൊലീസ് കസ്റ്റഡിയിലെന്ന വാർത്ത ഒരു തവണ നിഷേധിച്ച പൊലീസ് ആളുകളുടെ സഹായം തേടുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നും ഈയാളെ

പൈപ്പിലെ ‘കാറ്റിനും’ നിരക്ക് ഈടാക്കി വാട്ടർ സ്മാർട്ട് മീറ്റർ

തിരുവനന്തപുരം: പൈപ്പിലൂടെ കുടിവെള്ളം കിട്ടാത്തപ്പോൾ വരുന്ന കാറ്റിനും റീഡിംഗ് രേഖപ്പെടുത്തി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ വാട്ടർ അതോറിട്ടിയുടെ സ്മാർട്ട് മീറ്റർ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. ഇതുമൂലം പ്രതിമാസ നിരക്ക് ഇരട്ടിയാകുന്നു. വെള്ളമില്ലാത്ത സമയത്ത് പൈപ്പ് തുറന്നാലും സ്മാർട്ട് മീറ്റർ പ്രവർത്തിക്കുന്നതാണ് കാരണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 2022 മുതൽ കോർപ്പറേഷൻ പരിധിയിൽ വിവിധയിടങ്ങളിലായി 8000ത്തോളം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിച്ചത്. 6,000 മുതൽ 8,000 രൂപവരെ വിലവരുന്ന സ്മാർട്ട് മീറ്റർ ഉപഭോക്താവ് തന്നെയാണ് വാങ്ങിവയ്ക്കേണ്ടത്. അതാണ് ഉപഭോക്താക്കൾക്കു തന്നെ

ചോരുന്ന കൂരയ്ക്കുള്ളിൽ കാടിന്റെ മക്കൾക്ക് നരകജീവിതം

സുൽത്താൻ ബത്തേരി: വനാതിർത്തിയിൽ ഗോത്ര കുടുംബങ്ങൾ കഴിയുന്നത് ചോരുന്ന കൂരയിലും ചായ്പ്പുകളിലും. ഒന്നും രണ്ടും പേരല്ല 10 പേർ!. ചെതലയം താത്തന്നൂർ പണിയ ഉന്നതിയിലെ മൂന്ന് കുടുംബങ്ങളിലെ കൈക്കുഞ്ഞടക്കമുള്ളവരാണ് ഒരു കൂരയിൽ ദുരിതജീവിതം നയിക്കുന്നത്. പണിയ ഉന്നതിയിലെ മീനയും മക്കളായ ബിനു, ബിബീഷ്, വിനിത എന്നിവരുടെ മക്കളുമാണ് ചോർന്നൊലിക്കുന്ന വീട്ടിലും ഇതിനോട് ചേർന്ന് കെട്ടിയുണ്ടാക്കിയ കൂരകളിലുമുള്ളത്. 20 വർഷംമുമ്പാണ് മീനയ്ക്ക് വീട് ലഭിക്കുന്നത്. വീടിന്റെ ഇടതു വശത്തായി പ്ലാസ്റ്റിക് ഷീറ്റകൊണ്ട് കെട്ടിയുണ്ടാക്കിയ ചായ്പ്പിൽ മകൻ ബിനുവും ഭാര്യ

അന്തിയുറങ്ങാൻ ഇടമില്ലാതെ

തലയോലപ്പറമ്പ് : ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ പ്ലാവ് മരം കടപുഴകി വീണ് വീട് തകർന്നു. സംഭവ സമയത്ത് വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന് പഠിക്കുകയായിരുന്ന വിദ്യാർത്ഥി ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ഇടവട്ടം കാളിയത്ത് ബിനുവിന്റെ ഉടമസ്ഥതയിലുള്ള ഓട് മേഞ്ഞ വീടിന് മുകളിലേക്കാണ് മരം വീണത്. ഇവടുത്തെ വാടകക്കാരായ പൊതി കുഴിപ്പിൽ സജിയുടെ മകൻ ബി.സി.എ വിദ്യാർത്ഥി ശ്രീജിത്താണ് രക്ഷപ്പെട്ടത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സജിയും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യ ബിജിയും ജോലിക്ക് പോയതിനാൽ ശ്രീജിത്ത് മാത്രമാണ്

വില കുതിച്ച് ബിരിയാണി അരി; 150 രൂപ കടന്ന് കൈമ അരി

ബിരിയാണി അരിക്ക് വിപണിയിൽ അനിയന്ത്രിത വിലക്കയറ്റം. കൈമ ഇനം അരിക്കാണ് വില കുതിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 35 ശതമാനം വില വർധിച്ചു. ഇത് 50 ശതമാനം വരെ നീളുമെന്നാണ് സൂചന. വില കൂടിയതോടെ വിവാഹാഘോഷങ്ങൾക്കും വിരുന്നുകൾക്കും ചെലവ് കുത്തനെ കൂടി. നല്ലയിനം കൈമ അരിക്ക് ചില്ലറ വില 150ന് മുകളിലാണിപ്പോൾ. പരമാവധി 110 രൂപ വരെയായിരുന്നു വില. വരുംദിവസങ്ങളിൽ ഇത് 175നും മുകളിൽ എത്തുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.പുതുതലമുറയുടെ നിത്യാഹാര പട്ടികയിൽ ബിരിയാണിയുണ്ട്. ഹോട്ടലുകളും പ്രതിസന്ധിയിലാണ്.

നീറ്റ് യു.ജി: ആദ്യ റൗണ്ട് ചോയ്‌സ് ഫില്ലിംഗ് 28 വരെ

മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നടത്തുന്ന 2025-26 വർഷത്തേക്കുള്ള മെഡിക്കൽ കൗൺസിലിംഗ് ആദ്യ റൗണ്ടിന് 28 വരെ രജിസ്ട്രേഷൻ നടത്താം. 28 വരെ ചോയ്‌സ് ഫില്ലിംഗ് നടത്താം. ആഗസ്റ്റ് 6 വരെ ഫീസടച്ച് കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. രജിസ്‌ട്രേഷൻ പ്രക്രിയയിൽ രജിസ്‌ട്രേഷൻ ഫീസും, സെക്യൂരിറ്റി തുകയും അടയ്ക്കേണ്ടതുണ്ട്.കല്പിത സർവകലാശാലകളിൽ രജിസ്‌ട്രേഷൻ ഫീസായി 5000 രൂപയും, സെക്യൂരിറ്റി ഡെപ്പോസിറ്റ് രണ്ടു ലക്ഷം രൂപയും ഓൺലൈനായി അടയ്ക്കണം. സർക്കാർ മെഡിക്കൽ കോളേജുകളിലിത് യഥാക്രമം

Scroll to Top