Author name: Rajesh R

കുസാറ്റ് റിയൽ ടൈം അഡ്മിഷൻ

കൊച്ചി: കുസാറ്റ് വിവിധ വകുപ്പുകളിൽ റിയൽ ടൈം അഡ്മിഷൻ നടത്തുന്നു. വെബ്സൈറ്റ്: https://admissions.cusat.ac.in. ഫിസിക്കൽ ഓഷ്യനോഗ്രാഫി എം.എസ്‌സി ഓഷ്യനോഗ്രാഫിയിൽ 28ന് ലേക്‌സൈഡ് ക്യാമ്പസിൽ. രജിസ്‌ട്രേഷൻ രാവിലെ 11ന്. ഫോൺ: 0484-2363950, 0484-2863118, 8281602950. ഐ.സി.ആർ.ഇ.പി എം.എസ്‌സി ബയോഎത്തിക്‌സ് പ്രോഗ്രാമിലേക്ക് 29ന് കുസാറ്റ് ഐ.സി.ആർ.ഇ.പി ഓഫീസിൽ. പഞ്ചവത്സര ബി.എസ്‌സി എൽഎൽ.ബി (ഓണേഴ്‌സ്) കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ 28ന് കുസാറ്റ് ഐ.സി.ആർ.ഇ.പി ഓഫീസിൽ. രണ്ടിലും രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ഫോൺ: 8078019688. ഇൻസ്ട്രുമെന്റേഷൻ എം.ടെക് ഇലക്ട്രോണിക് […]

സൈബർലോകം ഭരിക്കുന്ന ‘എ.ഐ കഥാപാത്രങ്ങൾ

കർമ്മമേഖലയിൽ മികവ് പുലർത്തുന്ന, ദുശീലങ്ങളൊന്നുമില്ലാത്ത ഒരു സുഹൃത്ത് അടുത്തിടെ നടത്തിയൊരു തുറന്നുപറച്ചിൽ, വാസ്തവത്തിൽ ഞെട്ടിച്ചുകളഞ്ഞു. ഫോൺ സെറ്റിംഗ്സിൽ നോക്കിയാൽ പ്രതിദിനം ഓരോ ആപ്പും നമ്മൾ ഉപയോഗിക്കുന്ന(നമ്മളെ ഉപയോഗിക്കുന്ന) സമയം, എത്ര വട്ടം ആപ്പ് തുറന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനാവും. നമ്മുടെ സുഹൃത്ത് മദ്യം, മയക്കുമരുന്ന് ഇത്യാദികളിലൊന്നും വീഴുന്ന ടൈപ്പല്ല. ആ സാധു പ്രതിദിനം ശരാശരി മുപ്പത് മിനിറ്റ് മാത്രമാണ് ന്യൂജെൻ പിള്ളേരുടെ ഇഷ്ടതാവളമായ ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്നത്. എന്നാൽ, കഥയിലെ ട്വിസ്റ്റ് ഇനിയാണ്. അരമണിക്കൂറിൽ താഴെ മാത്രം ആപ്പ്

തന്നിലേക്കു തന്നെ നോക്കുവാൻ..

സത്യത്തിനും ധർമ്മസംസ്ഥാപനത്തിനും വേണ്ടിയുള്ള ശ്രീരാമന്റെ പരിക്രമണവും, വിശുദ്ധി തുളുമ്പുന്ന ജീവിത മഹിമയ്ക്കായുള്ള സീതാദേവിയുടെ അയനവും കൂടിച്ചേർന്ന രാമകഥ, വർത്തമാന കാലഘട്ടത്തിലെ വഞ്ചനകൾക്കും മിഥ്യാഭിമാനങ്ങൾക്കും ഉപരിപ്ലവ ആദർശ നാട്യങ്ങൾക്കും യുദ്ധകാഹളങ്ങൾക്കും വിശ്വാസ രാഹിത്യങ്ങൾക്കും ഇതിന്റെയെല്ലാം ആകത്തുകയായ സംഘർഷഭരിതമായ സാമൂഹികാവസ്ഥകൾക്കും മുന്നിൽ, ഉത്തമവും പ്രബുദ്ധവുമായ ഒരു പുഃനചിന്തനത്തിനുള്ള മഹാ ഔഷധമാണ്. വാത്മീകി തെളിയിച്ച മഹാകാവ്യദീപ്തിയെ തുഞ്ചന്റെ പൈങ്കിളിക്കൊഞ്ചലിലൂടെ നാം ശ്രവിക്കുന്നു. മനുഷ്യജീവിതത്തിന്റെ സ്ഥായിയായ സമസ്യകൾ ബഹുജനഹിതത്തിനും ബഹുജനസുഖത്തിനും വേണ്ടി അഭിസംബോധന ചെയ്യുന്ന രാമായണം കാലാതിവർത്തിയായ പ്രസക്തിയെയാണ് കാണിക്കുന്നത്. തനിക്ക് തന്നിലേക്കു

സമയ ക്രമത്തെ ചൊല്ലി തർക്കം: മുന്നിലെ ബസിൽ പിന്നിലെ ബസ് ഇടിച്ചുകയറ്റി; ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: മത്സര ഓട്ടത്തിനിടെ പിന്നിലെ സ്വകാര്യ ബസ് ഇടിപ്പിച്ചുണ്ടായ അപകടത്തിൽ മുന്നിലെ സ്വകാര്യ ബസിലെ ഡ്രൈവർക്ക് പരിക്കേറ്റു. സംഭവത്തിൽ പിന്നിലെ ബസിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിൽ നിന്ന് തോപ്പുംപടിയിലേക്ക് സർവീസ് നടത്തുന്ന സെവൻസ് ബസിന്റെ ഡ്രൈവർ തേവയ്ക്കൽ സ്വദേശി സിൽവസ്റ്റർ ഹർഷലിനെ (50) ആണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലോടുന്ന സി.വി സൺസ് എന്ന ബസിന്റെ ഡ്രൈവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇരുബസുകളും പാലാരിവട്ടം ജംഗ്ഷനിൽ നിന്ന് കലൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്നതിനിടെയാണ്

നാണംകെട്ട്…; ഗോവിന്ദച്ചാമിയുടെ ചാട്ടം, ഉത്തരംമുട്ടി ജയിൽവകുപ്പ്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ അതീവസുരക്ഷാ സന്നാഹങ്ങളെ വെല്ലുവിളിച്ച് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടുകയും നാലു കിലോമീറ്റർ അകലെ കിണറ്റിൽ ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്താൻ നാട്ടുകാരുടെ ഇടപെടൽ വേണ്ടിവരികയും ചെയ്തതിന്റെ നാണക്കേട് മറയ്ക്കാനാകാതെ ജയിൽ വകുപ്പ്. കൊലയാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം പൊലീസ് അറിഞ്ഞ്,​ മൂന്നര മണിക്കൂറിനകം പ്രതിയെ പിടിക്കാനായെങ്കിലും ‘ഒന്നരക്കൈ” മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി കാട്ടിയ ‘അതിസാഹസ”ത്തിന് ജയിൽ അധികൃതർക്ക് ഉത്തരമില്ല. ജയിൽച്ചാട്ടത്തെക്കുറിച്ച് പ്രാഥമികാന്വേഷണത്തിന് റെഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയെ ചുമതലപ്പെടുത്തി. സുരക്ഷാവീഴ്ചയ്ക്ക് നാലു പ്രിസൺ

സർക്കാരിന് നാണക്കേടായി കണ്ണൂർ ജയിൽ ‌ചാട്ടം

കണ്ണൂർ: കേരളത്തിലെ പഴക്കമേറിയതും മുഖ്യതടവറകളിലൊന്നുമായ കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച ആഭ്യന്തര വകുപ്പിന് നാണക്കേടായി. 1869ൽ സ്ഥാപിതമായ ജയിലിന് ഏകദേശം 70 ഏക്കറോളം വിസ്തൃതിയുണ്ട്. 35 ഏക്കറോളം ചുറ്റുമതിൽ കെട്ടി തിരിച്ച് തടവുകാരെ പാർപ്പിച്ചിരിക്കുന്നു.കണ്ണൂർ ജയിലിൽ ഉൾക്കൊളളാവുന്ന തടവുകാരുടെ എണ്ണം, 948 ആണ്.നിലവിൽ 1113 പേരുണ്ട് . ആനുപാതികമായി ജീവനക്കാരില്ലെന്ന പരാതി നേരത്തേയുണ്ട്.പത്ത് ബ്ലോക്കുകളുണ്ട്. ഗോവിന്ദച്ചാമി ഉണ്ടായിരുന്നത് അതിസുരക്ഷാ ബ്ലോക്കായ പത്തിൽ. 68 സെല്ലുകളാണ് ഇവിടെയുള്ളത്. ചിലതിൽ രണ്ടു തടവുകാർ ചിലതിൽ ഒരു തടവുകാരൻ മാത്രം.

ഗൂഗിൾ പേയ്ക്ക് ഉൾപ്പെടെ നിരക്ക് ഈടാക്കാൻ നീക്കം

ഗൂഗിൾ പേ, ഫോൺ പേ, വാട്സ് ആപ്പ് പേ, ആമസോൺ പേ തുടങ്ങിയ വിവിധ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്)​ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ നീക്കം. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഒരു സംവാദത്തിൽ സൂചന നൽകി. എന്നാൽ, അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. കോടിക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഏറെ കൂടിയാലോചനകൾക്കു ശേഷമാകും കേന്ദ്രം തീരുമാനമെടുക്കുക. നിലവിൽ യു.പി.ഐ ഇടപാടുകൾ പൂർണമായും സൗജന്യമാണ്. യു.പി.ഐ ഇടപാടുകൾക്ക് 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ്

വിമർശിച്ച് ഹൈക്കോടതി, മിക്ക റോഡുകളും കുഴികൾ നിറഞ്ഞ് അപകടാവസ്ഥയിൽ, എൻജിനിയർമാർക്ക് എന്തിനാണ് ശമ്പളം നൽകുന്നത്, നേരിട്ടു ഹാജരാകേണ്ടി വരും

കൊച്ചി: റോഡുകളിൽ കുഴികൾ നിറഞ്ഞ് അപകടങ്ങളും മരണങ്ങളും വർദ്ധിക്കുമ്പോഴും ബന്ധപ്പെട്ട എൻജിനിയർമാർ നിഷ്ക്രിയത്വം പാലിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എൻജിനിയർമാർ നേരിട്ടുഹാജരായി വിശദീകരണം നൽകേണ്ടിവരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ മിക്ക റോഡുകളും കുഴികൾ നിറഞ്ഞ് അപകടാവസ്ഥയിലാണ്. ഇത് പരിശോധിച്ച് പരിഹാരമുണ്ടാക്കേണ്ട എൻജിനിയർമാരെ വഴിയിൽ കാണുന്നില്ല. എന്തിനാണ് ഇവർക്ക് ശമ്പളം കൊടുക്കുന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു. കുഴിയുണ്ടാകാനുള്ള സാദ്ധ്യത മുൻകൂട്ടി കാണുന്നതാണ് എൻജിനിയർമാരുടെ കഴിവ്. അല്ലാതെ കുഴി എങ്ങനെയെങ്കിലും മൂടുന്നതല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കിൽ സാധുതയില്ല: ഹൈക്കോടതി

കൊച്ചി: ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് നിയമസാധുത കിട്ടണമെങ്കിൽ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നൽകുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകൾക്ക് ഈടായി നൽകിയ ചെക്കുകൾ ഹാജരാക്കുന്ന കേസുകൾ നിലനിൽക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പണമായി നൽകിയ 9 ലക്ഷം രൂപയുടെ വായ്പക്ക് ഈടായി നൽകിയ ചെക്ക് മടങ്ങിയതിന്റെ പേരിൽ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവിന് മുൻകാല പ്രാബല്യമുണ്ടാകില്ല. വിചാരണ പൂർത്തിയായ കേസുകൾക്ക് ഉത്തരവ് ബാധകമായിരിക്കില്ല.പത്തനംതിട്ട സ്വദേശി പി.സി.

പ്രധാനമന്ത്രി പദത്തിൽ 4,078 ദിവസം, ഇന്ദിരയുടെ റെക്കാഡ് മറികടന്ന് മോദി

ന്യൂഡൽഹി: തുടർച്ചയായി 4,078 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന് റെക്കാഡിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാഗാന്ധിയുടെ റെക്കാഡാണ് മറികടന്നത്. ഇതോടെ ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തിയായി നരേന്ദ്രമോദി. ഇന്ദിരാഗാന്ധി 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ തുടർച്ചയായി 4,077 ദിവസമാണ് പ്രധാനമന്ത്രിയായിരുന്നത്. മറ്റ് നേട്ടങ്ങൾ  ഏറ്റവും കൂടുതൽ സമയം പ്രധാനമന്ത്രി പദത്തിലിരുന്ന കോൺഗ്രസ് ഇതര നേതാവ്, സ്വാതന്ത്ര്യാനന്തരം ജനിച്ച പ്രധാനമന്ത്രി, ഹിന്ദി ഇതര സംസ്ഥാനത്ത്

Scroll to Top