3മാസത്തിനുള്ളിൽ സ്നേഹിതയുടെ കരുതൽ 145 പേർക്ക്
ആലപ്പുഴ : അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്നതിന് കുടുംബശ്രീ ആരംഭിച്ച സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ജില്ലയിൽ തുണയായത് 145 പേർക്ക്. അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസിലിംഗാണ് സ്നേഹിതയിലൂടെ നൽകുന്നത്. കഴിഞ്ഞ മാർച്ച് മുതൽ കായംകുളം, ആലപ്പുഴ, ചേർത്തല, അമ്പലപ്പുഴ, ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകളിലൂടെയാണ് സേവനം നൽകുന്നത്. പരാതിക്കാരുടെ ആവശ്യവും കേസിന്റെ പ്രാധാന്യവും കണക്കിലെടുത്ത് പൊലീസിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് കൗൺസിലിംഗ്. ഗാർഹികപീഡനം, […]