Author name: Rajesh R

ഐ.എസ്.ആർ.ഒ- നാസ കൂട്ടുകെട്ട്: ഭൂഗോളത്തിന്  കാവലാകാൻ നിസാർ

തിരുവനന്തപുരം: ഏതെങ്കിലും രാജ്യത്തിനുവേണ്ടിയെന്ന പ്രഖ്യാപിത ലക്ഷ്യം മാറ്റിവച്ച് ഭൂഗോളത്തിന്റെ ഓരാേ ഇഞ്ചും അരിച്ചുപെറുക്കി അതിനു കാവലാളാകാൻ ലോകത്തെ ആദ്യ ഉപഗ്രഹമായ “നിസാർ” ഈ മാസം 30ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരും. 13,000 കോടി രൂപ മുടക്കി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി പത്തുവർഷം കൊണ്ടാണ് നിർമ്മിച്ചത്. ലോകത്തെ ഏറ്റവും ചെലവേറിയ ഉപഗ്രഹമാണിത്. ഐ.എസ്.ആർ.ഒയുടെ സാങ്കേതിക മേൻമയ്ക്കുള്ള അംഗീകാരം കൂടിയാണിത്. നാസ- ഐ.എസ്.ആർ.ഒ- സിന്തറ്റിക് അപ്പാർച്ചർ റഡാർ എന്നതിന്റെ ചുരുക്കപ്പേരാണ് ‘നിസാർ”. 30ന് വൈകിട്ട് 5.40ന് […]

ലോകമറിഞ്ഞു അഭിമന്യുവിന്റെ ‘ഛിന്ന” കണ്ടുപിടിത്തം

തിരുവനന്തപുരം: സൗരയൂഥത്തിൽ ഒളിച്ച ഛിന്നഗ്രഹത്തി കണ്ടെത്തി അഭിമാനനെറുക താണ്ടുകയാണ് പതിനഞ്ചുകാരൻ അഭിമന്യു കൃഷ്ണ. ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ കീഴിൽ ചെറുഗ്രഹങ്ങളെ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുന്ന മൈനർ പ്ലാനറ്റ് സെന്റർ (എം.പി.സി) അഭിമന്യുവിന്റെ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആറുവർഷം കഴിഞ്ഞ് ഛിന്നഗ്രഹത്തിന് അഭിമന്യു പേരിടും. തിരുവനന്തപുരം, കുമാരപുരം സ്വദേശിയായ അഭിമന്യു ലയോള സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്. ലോകപ്രശസ്തമായ ഹവായിയിലെ പാൻ സ്റ്റാർസ് ടെലസ്കോപ്പിൽ നിന്ന് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബൊറേഷൻ (ഐ.എ.എസ്.സി) ശേഖരിച്ച ബഹിരാകാശ ചിത്രങ്ങളിൽ നിന്നാണ് അഭിമന്യു

വാങ്ങാത്ത റേഷൻ അടുത്ത കേന്ദ്ര വിഹിതത്തിൽ കുറയും

തിരുവനന്തപുരം :ആറു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ താത്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ ചട്ടഭേദഗതി നിലവിൽ വന്നതോടെ, അടുത്ത തവണ കേന്ദ്രം നൽകുന്ന റേഷൻ വിഹിതം കുറയും. കാർഡുകളുടെയും, അതിൽ ഉൾപ്പെട്ട അംഗങ്ങളുടെയും എണ്ണം കണക്കാക്കിയാവും വിഹിതം കുറയ്ക്കുക. തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ എണ്ണം ശേഖരിച്ച് കാർഡ് മരവിപ്പിക്കാനുള്ള നീക്കം സംസ്ഥാനം ഉടനെ ആരംഭിക്കും.റേഷൻ വാങ്ങാത്തവരിൽ ഏറ്റവും കൂടുതലുള്ളത് വെള്ള , നീല കാർഡുടമകളാണ് . ഈ വിഭാഗത്തിലെ കാർഡുടമകൾക്ക് സംസ്ഥാന

കീം: ആദ്യ അലോട്ട്‌മെന്റിൽ പ്രിയം കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്

സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ കീം 2025 റാങ്ക് ലിസ്റ്റ് അനുസരിച്ചുള്ള എൻജിനിയറിംഗ് കോഴ്‌സുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റിൽ തൊഴിൽ മേഖലയിലെ പുത്തൻ പ്രവണതകൾക്കനുസരിച്ചാണ് വിദ്യാർത്ഥികൾ ബ്രാഞ്ച് തെരഞ്ഞെടുക്കുന്നത്. ജോസ്സ അലോട്ട്‌മെന്റ് അനുസരിച്ചുള്ള രീതിയിലാണ് വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പ്. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റ സയൻസ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റഷൻ, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ, സിവിൽ എൻജിനിയറിംഗ് എന്നിങ്ങനെയാണ് സർക്കാർ കോളേജുകളിൽ ബ്രാഞ്ചുകളോട് വിദ്യാർത്ഥികൾ താല്പര്യം

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില

കോട്ടയം: വെളിച്ചെണ്ണ വിലയുടെ കുതിപ്പിൽ അടുക്കള ബജറ്റിന്റെ താള ം തെറ്റി. ഹോട്ടലുകളിലും സ്ഥിതി സമാനമാണ്. കേരളം, തമിഴ്‌നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ തേങ്ങ ഉത്പ്പാദനം കുറഞ്ഞതും നാളികേര ഇറക്കുമതിയിലുണ്ടായ ഇടിവും വില വർദ്ധിക്കാൻ കാരണമായി. സ്ഥിതി തുടർന്നാൽ ഓണത്തിന് മുൻപേ വെളിച്ചെണ്ണ വില 600 രൂപ കടക്കും. വിൽപ്പനയും കുറഞ്ഞുകോട്ടയം മാർക്കറ്റിൽ ശരാശരി 300 കിലോ വെളിച്ചെണ്ണ വിറ്റിരുന്ന കടകളിൽ ഇപ്പോൾ 50 കിലോ വിറ്റാലായി. കേര ബ്രാൻഡിന് ലിറ്ററിന് 529 രൂപയാണ് വില. മറ്റ് മുൻനിര

പെറ്റി തുക തിരിമറിക്കേസ് രശീത് ചതിച്ചു; പൊലീസ് കുടുങ്ങി

കൊച്ചി: പൊലീസിന്റെ പിടിയിലാകാതിരിക്കാൻ ലോക്കൽ കള്ളന്മാർ മുതൽ കൊള്ളക്കാർവരെ പല സൂത്രവിദ്യങ്ങളും പ്രയോഗിക്കും. എന്നാൽ കേസന്വേഷണത്തിന് സഹായകരമായി ഒരു ‘ലൂപ്പ് ഹോൾ” പൊലീസിനെ തേടിയെത്തും. മൂവാറ്റുപുഴയിൽ അതിവിദഗ്ദ്ധമായി പെറ്റിക്കേസുകളി​ലെ പി​ഴത്തുക തിരിമറിനടത്തി 16.76 ലക്ഷം രൂപ തട്ടിയ വാഴക്കുളം സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥ ശാന്തി കൃഷ്ണനും കെണിയായത് ജില്ലാ പൊലീസ് ഓഫീസിലെ ഓഡിറ്റ് വിഭാഗത്തിന് തോന്നിയ സംശയമാണ്. ബാങ്ക് രസീതുകളിൽ കണ്ട ചെറിയൊരു വ്യത്യാസം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോൾ വലിയ ക്രമക്കേട്

പാലക്കാട് ജില്ലയിൽ രണ്ടാംവിള നെല്ലുവില കാത്ത് 33,327 കൃഷിക്കാർ

പാലക്കാട്: സപ്ലൈകോ നെല്ലുസംഭരണത്തിൽ കഴിഞ്ഞ രണ്ടാംവിളയിൽ മേയ് ഒന്നു മുതൽ സ്ഥിരീകരിച്ച പി.ആർ.എസുകളിൽ വില വിതരണത്തിന് നടപടി എങ്ങുമെത്തിയല്ല, ആശങ്കയിൽ ജില്ലയിലെ നെൽകർഷകർ. ഏപ്രിൽ 30വരെ സ്ഥിരീകരിച്ച പി.ആർ.എസുകളിലാണ് നിലവിൽ എസ്.ബി.ഐ, കനറാ ബാങ്കുകൾ മുഖേന വില നൽകുന്നത്. ഇതിനായി 100 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചിരുന്നു. മേയ് ഒന്നു മുതൽ പാസാക്കിയ പി.ആർ.എസുകളിൽ തുക നൽകണമെങ്കിൽ സർക്കാർ കൂടുതൽ തുക സപ്ലൈകോയ്ക്ക് അനുവദിക്കണം. ഇതിൽ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ വില വിതരണം വീണ്ടും സ്തംഭിക്കുമെന്ന് കർഷകരും

സമഗ്ര സാമ്പത്തിക വാണിജ്യ കരാർ ഒപ്പുവച്ചു ,​ 60,000 ഇന്ത്യക്കാർക്ക് ബ്രിട്ടണിൽ തൊഴിൽ

ന്യൂഡൽഹി: ബ്രിട്ടണിൽ തൊഴിൽ തേടുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കൂടുതൽ അവസരങ്ങളും ചട്ടങ്ങളിൽ ഇളവും നൽകുന്ന സമഗ്ര സാമ്പത്തിക വാണിജ്യകരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രതിവർഷം അറുപതിനായിരത്തിലേറെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഗുണം ചെയ്യും. ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ ഉത്പന്നങ്ങൾക്ക് ചുമത്തിയിരുന്ന നികുതി പൂർണമായി ഒഴിവാക്കും. മത്സ്യ ഉത്പന്നങ്ങളും സുഗന്ധദ്രവ്യങ്ങളും നാണ്യ വിളകളും ഇവയിൽ ഉൾപ്പെടുന്നതിനാൽ കേരളത്തിൽ നിന്നുള്ള കയറ്റുമതി വർദ്ധിക്കും. ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതിനാൽ പ്രാബല്യത്തിൽ വരാൻ ഒരു വർഷത്തോളമാവും. യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാമറുടെയും

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം : പാർലമെന്റിൽ നാലാം ദിവസവും ബഹളം

ന്യൂഡൽഹി: ബീഹാറിൽ നടപ്പാക്കുന്ന വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ-എസ്.ഐ.ആർ) ദുരൂഹത ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു. ഉപരാഷ്‌ട്രപതി സ്ഥാനത്തു നിന്നുള്ള ജഗ്‌ദീപ് ധൻകറിന്റെ രാജിയുടെ കാരണം വ്യക്തമാക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇരുസഭകളിലുമുയർത്തി. ബീഹാർ എസ്‌.ഐ.ആറിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ സഭ സമ്മേളിക്കുന്നതിന് മുമ്പ് പാർലമെന്റ് കവാടത്തിൽ ധർണ നടത്തിയിരുന്നു. രാവിലെ 11ന് നടപടികൾ തുടങ്ങിയതോടെ പ്ലക്കാർഡുകൾ വീശിയും മുദ്രാവാക്യം വിളിച്ചും നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. രണ്ട് സഭകളും

അച്ഛൻ ഒപ്പമില്ലെന്ന് അറിയുന്ന പ്രഭാതം,​ എല്ലാവർക്കും നന്ദി പറഞ്ഞ് അരുൺകുമാർ

ആലപ്പുഴ: ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്ന് വി.എസ്.അച്യുതാനന്ദന്റെ മകൻ അരുൺകുമാർ. കടന്നുപോയ ഒരു മാസം അച്ഛനെ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാമെന്ന പ്രത്യാശയുണ്ടായിരുന്നു. വിധി മറിച്ചായിപ്പോയി. രോഗശയ്യയിലായിരുന്ന അച്ഛനെ കാണാൻ താത്പര്യപ്പെട്ട നൂറുകണക്കിന് അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശത്താൽ അന്ത്യനാളുകളിൽ ആരെയും കാണാൻ അനുവദിച്ചിരുന്നില്ല. പലർക്കും വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയിൽ വന്ന് ആശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചോയെന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം അംഗീകരിക്കാൻ ഏറെ സമയമെടുത്തു. പിന്നീട് നടന്നതെല്ലാം സ്വപ്നംപോലെ ഓർക്കാനേ കഴിയുന്നുള്ളൂ. അച്ഛനൊപ്പം ബസിൽ വലിയചുടുകാട് വരെയുള്ള യാത്രയിലുടനീളം

Scroll to Top