Author name: Rajesh R

ഭാരത് ബ്രാൻഡിന് പ്രാമുഖ്യം: ജില്ല തോറും മാതൃക സഹകരണ ഗ്രാമം

ന്യൂഡൽഹി : 2047ൽ വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിന് ശക്തമായ അടിത്തറ പാകൽ ലക്ഷ്യമിട്ട് ദേശീയ സഹകരണ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. 2034ൽ ജി.ഡി.പിയിലേക്കുള്ള സഹകരണമേഖലയിലെ സംഭാവന മൂന്നിരട്ടിയാക്കാനാണ് ശ്രമം. ഒരു ജില്ലയിൽ കുറഞ്ഞത് ഒരു മാതൃകാ സഹകരണ ഗ്രാമം രൂപീകരിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. തൊഴിലവസരങ്ങൾ വലിയ തോതിൽ സൃഷ്‌ടിക്കും. കർഷകർ, സ്ത്രീകൾ,ദളിതർ,ആദിവാസികൾ എന്നിവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു. ‘ഭാരത്’ ബ്രാൻഡിന് പ്രാമുഖ്യം നൽകും. എല്ലാ ജൈവ, കാർഷിക, പാൽ […]

കേരളത്തിലെ ആറ് റെയിൽ പദ്ധതികളിൽ സർവേ

 കേരളത്തിലെ ആറ് പദ്ധതികൾക്ക് സർവേ അനുമതി നൽകി റെയിൽവേ. നിലവിലേതിന് സമാന്തരമായി മൂന്നും നാലും പാതകൾ നിർമ്മിക്കുന്നതടക്കമുള്ള പദ്ധതികളിലാണ് സർവേ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം എം.കെ. രാഘവൻ, ഷാഫി പറമ്പിൽ എന്നിവരെ ലോക്‌സഭയിൽ അറിയിച്ചത്. ഭൂമി ഏറ്റെടുത്ത് നൽകാത്തതാണ് കേരളത്തിലെ റെയിൽ വികസനത്തിന്റെ പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു. ഭൂമിക്കായി റെയിൽവേ 2112 കോടി നൽകിയിട്ടും 476 ഹെക്ടറിൽ 73 ഹെക്ടർ മാത്രമാണ് ഏറ്റെടുത്തത്. അങ്കമാലി-ശബരിമല പാതയ്‌ക്കുള്ള 416 ഹെക്ടറിൽ 24 ഹെക്ടർ മാത്രമാണ് ഏറ്റെടുത്തത്. എറണാകുളം-തുറവൂർ,

കുഞ്ഞനിയന് നീതി തേടി ചേച്ചിമാർ

ആലപ്പുഴ: അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞനിയന് നീതി തേടി ചേച്ചിമാർ ബാലാവകാശ കമ്മീഷന് കത്തെഴുതി. ആലപ്പുഴ ലജ്നത്ത് വാർഡ് സ്വദേശി അനീഷ് മുഹമ്മദ് – സുറുമി ദമ്പതികളുടെ മക്കളായ പന്ത്രണ്ടുവയസ്സുകാരി ആലിയയും ആറുവയസ്സുകാരി ഐഹയുമാണ് നീതിതേടിയിറങ്ങിയത്. എട്ട് മാസം പ്രായമായിട്ടും കുഞ്ഞനിയനെ എടുക്കാനോ, കൊഞ്ചിക്കാനോ ചേച്ചിമാർക്കായിട്ടില്ല. ”ഞങ്ങളുടെ കുഞ്ഞനിയനെ രക്ഷിക്കണം. ഡോക്ടർമാരും ലാബിലെ ചേച്ചിമാരും ചേട്ടന്മാരും ശ്രദ്ധിക്കാത്തതു കൊണ്ടാണത്രെ ഞങ്ങളുടെ കുഞ്ഞനിയനിങ്ങനെ സംഭവിച്ചത്. ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ ഒരു സന്തോഷവുമില്ല. വാപ്പിക്ക് പണിക്ക് പോകാൻ പറ്റുന്നില്ല. വാപ്പി

പുതിയ മെനു ഓഗസ്റ്റ് ഒന്നുമുതൽ ,​ ഫണ്ടിൽ വ്യക്തതയില്ല, ആശങ്കയിൽ പ്രഥമാദ്ധ്യാപകർ

 സ്കൂളുകളിൽ ഓഗസ്റ്ര് ഒന്നുമുതൽ ഫ്രൈഡ് റൈസ് അടക്കമുള്ള പുതുക്കിയ മെനു പ്രകാരം ഉച്ചഭക്ഷണം നൽകണമെന്നിരിക്കെ,​ ഫണ്ട് സംബന്ധിച്ച് വ്യക്തതയില്ലാത്തതിൽ പ്രഥമാദ്ധ്യാപകർക്ക് ആശങ്ക. പരിഷ്കരിച്ച മെനു സാമ്പത്തികബാദ്ധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ,​ തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ,​ ഇതിൽ തീരുമാനമായിട്ടില്ല. തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് അനുവദിക്കണമെങ്കിൽ ബഡ്‌ജറ്റിന് മുമ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം. പുതിയ സാമ്പത്തികവർഷം ആരംഭിച്ച് മൂന്നുമാസം പിന്നിട്ടതിനാൽ ഇത് പ്രായോഗികമല്ല. സാമ്പത്തികകെട്ടുറപ്പുള്ള സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽനിന്ന് തുക അനുവദിക്കാനാവും. എന്നാൽ,​ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങൾക്കും ഇത് സാധിക്കില്ല. സ്ഥിരമായി മാറ്റിവയ്ക്കേണ്ട ഫണ്ടായതിനാൽ,​ സർക്കാർ

ആറന്മുള വള്ളസദ്യ; ദേവസ്വം ബോർഡിനെതിരെ പള്ളിയോട സേവാസംഘം

പത്തനംതിട്ട: ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള നീക്കത്തിനെതിരെ പള്ളിയോട സേവാസംഘം. ദേവസ്വം ബോർഡ് നേരിട്ട് ബുക്കിംഗ് നടത്തി ക്ഷേത്രത്തിൽ വള്ളസദ്യ നടത്താനാണ് തിരുമാനിച്ചത്. വഴിപാട് വള്ളസദ്യ നടത്തുന്നവർക്കാണ് നിലവിൽ ഷേത്രത്തിൽ നൽകുന്നത്. വള്ളസദ്യ കഴിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ക്ഷേത്രത്തിന് പുറത്ത് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ പള്ളിയോട സേവാസംഘം വള്ളസദ്യ നൽകുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പാക്കേജിൽ എത്തുന്നവർക്കും 250രൂപ അടച്ച് ഓൺലൈൻ ബുക്കിംഗിലൂടെ എത്തുന്നവർക്കും ഇത്തരത്തിൽ ഓഡിറ്റോറിയത്തിൽ വള്ളസദ്യ നൽകുന്നുണ്ട്.

പ്രശാന്തിനെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സസ്പെൻഷനിൽ കഴിയുന്ന കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിനെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശവുമായി അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെയാണ് അന്വേഷണം ഏൽപിച്ചിരിക്കുന്നത്.പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ആണ് പ്രസൻറിംഗ് ഓഫീസർ. അതേസമയം, ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്താൽ ആറുമാസത്തിനകം അന്വേഷണം നടത്തണമെന്നാണ് ചട്ടമെന്നും ഒൻപത് മാസത്തിന് ശേഷമുള്ള അന്വേഷണം ചട്ടവിരുദ്ധമാണെന്നും പ്രശാന്ത് പ്രതികരിച്ചു. മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ചെന്നാരോപിച്ച് കഴിഞ്ഞ വർഷം നവംബർ 11നാണ് പ്രശാന്തിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ്

74 പത്രിക: അമ്മയിൽ മത്സരം കടുക്കുന്നു

കൊച്ചി: പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഒന്നിലേറെപ്പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചതോടെ താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ വാശി മുറുകി. ആഗസ്‌റ്റ് 15ന് നടക്കുന്ന തിരഞ്ഞെടുപ്പിന് 74 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജോയ് മാത്യു, ദേവൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ പത്രിക നൽകി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, രവീന്ദ്രൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ പത്രിക നൽകി. ട്രഷറർ സ്ഥാനത്തേക്ക് വിനു മോഹൻ, ടിനി

പിതൃക്കൾക്ക് വാവുബലി അർപ്പിച്ച് ആയിരങ്ങൾ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും പിതൃക്കൾക്ക് വാവുബലിയിട്ട് ആയിരങ്ങൾ. തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തൃശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം, കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ഇന്നലെ പുലർച്ചെ 2.30 മുതൽ ബലിതർപ്പണത്തിന് വൻതിരക്കായിരുന്നു. വീട്ടുമുറ്റത്ത് ബലിയിട്ടവരുമുണ്ട്. കനത്ത മഴയായതിനാൽ കടൽതീരത്തും പ്രധാന നദിക്കടവുകളിലും കനത്ത

കുട്ടമംഗലം വെള്ളത്തിലായിട്ട് ഒരു മാസം, തിരിച്ചുവരാനാകാതെ കുടുംബങ്ങൾ

കുട്ടനാട് : മട വീണ് വെള്ളം ഇരച്ചെത്തിയതിനെത്തുടർന്ന് വീടുവിട്ടുപോയ കൈനകരി കുട്ടമംഗലത്ത് നൂറു കണക്കിന് കുടുംബങ്ങൾക്ക് ഒരുമാസം പിന്നിട്ടിട്ടും തിരികെ വരാനായിട്ടില്ല. കഴിഞ്ഞ ജൂൺ 1നാണ് കൈനകരി കൃഷിഭവന് കീഴിലെ ആറ് പങ്ക് പാടശേഖരവും 19ന് പരുത്തിവളവ് പാടശേഖരവും മടവീണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയത്. ഈ മാസം 18,19 തീയതികളിലായി 15ലക്ഷം രൂപയോളം മുടക്കി പരുത്തിവളവ് പാടശേഖരത്ത് മീറ്റർ കണക്കിന് ആഴത്തിലും നീളത്തിലും വീണ മടകുത്തി മോട്ടോറുകൾ നടത്താൻ തുടങ്ങിയെങ്കിലും തൊട്ടുപിന്നാലെ വീണ്ടും മഴയും വെള്ളപ്പൊക്കവും ശക്തമായതാണ്

യുഗതാരകം ; വി.എസ് നിത്യതയിൽ , മണ്ണിന്റെ പുത്രനെ അഗ്നി ഏറ്റുവാങ്ങി

ആ​ല​പ്പു​ഴ​:​ ​കാ​ല​വും​ ​ച​രി​ത്ര​വും​ ​സാ​ക്ഷി​യാ​യി​ ​നി​ൽ​ക്കേ​ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റെ​ ​ഭൗ​തി​ക​ദേ​ഹം​ ​അ​ഗ്നി​യി​ൽ​ ​ല​യി​ച്ചു.​ ​മ​ണ്ണി​ന്റെ​ ​സ്നേ​ഹ​വും​ ​ക​രു​ത​ലും​ ​വി​ണ്ണോ​ള​മു​യ​ർ​ത്തി​യ​ ​സ​ഖാ​വി​നെ​ ​പി​റ​ന്ന​ ​മ​ണ്ണ് ​നി​റ​ക​ണ്ണീ​രോ​ടെ​ ​ഏ​റ്റു​വാ​ങ്ങി.​ ​കേ​ര​ളം​ ​ഇ​ന്നോ​ളം​ ​ദ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത​ ​ജ​ന​സ​ഞ്ച​യം​ ​പ്ര​കൃ​തി​ ​തൂ​വി​യ​ ​ക​ണ്ണീ​ർ​മ​ഴ​യി​ൽ​ ​പ്രി​യ​ ​നേ​താ​വി​ന് ​അ​ന്ത്യാ​ഭി​വാ​ദ്യം​ ​ന​ൽ​കി.ര​ക്ത​സാ​ക്ഷി​സ്മ​ര​ണ​ക​ൾ​ ​ഇ​ര​മ്പു​ന്ന​ ​ആ​ല​പ്പു​ഴ​ ​വ​ലി​യ​ ​ചു​ടു​കാ​ട്ടി​ൽ​ ​പൂ​ർ​ണ​ ​ഔ​ദ്യോ​ഗി​ക​ ​ബ​ഹു​മ​തി​ക​ളോ​ടെ​ ​ഇ​ന്ന​ലെ​ ​ രാത്രി​ 9.15​ ​നാ​യി​രു​ന്നു​ ​സം​സ്‌​കാ​രം.​ 30​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​വി​ലാ​പ​യാ​ത്ര​യ്ക്കൊ​ടു​വി​ൽ​ ​പ​തി​നാ​യി​ര​ങ്ങ​ളു​ടെ​ ​ക​ണ്ഠ​ങ്ങ​ളി​ൽ​ ​നി​ന്നുതി​ർ​ന്ന​ ​’​ക​ണ്ണേ​ ​ക​ര​ളേ​”​ ​വി​ളി​ക​ൾ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​മു​ഴ​ങ്ങ​വെ​

Scroll to Top