മഴയിലും ജ്വലിച്ച് വി.എസ്
ആലപ്പുഴ: ആർത്തുപെയ്ത മഴയെ അവഗണിച്ചെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി വി.എസിന് വലിയ ചുടുകാട്ടിൽ യാത്രാമൊഴി. തിരക്ക് നിയന്ത്രിക്കാൻ ചുടുകാട്ടിനുള്ളിലേക്കുള്ള പ്രവേശനം വി.എസിന്റെ ബന്ധുക്കൾ, എം.പിമാർ, എം.എൽ.എമാർ, വിവിധ രാഷ്ട്രീയ പാർട്ടി സംസ്ഥാന, ദേശീയ നേതാക്കൾ എന്നിവർക്കായി പരിമിതപ്പെടുത്തിയിരുന്നു. ഉച്ചയോടെതന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരടക്കം ചെങ്കൊടികളേന്തി ചുവന്ന പുഴപോലെ ഇവിടേക്ക് ഒഴുകിയെത്തി. രാത്രി 8.20ന് വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ഇവിടേക്ക് തിരിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഉച്ചത്തിൽ മുദ്രാവാക്യം മുഴങ്ങി. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, […]