Author name: Rajesh R

നാട്ടുകാരെ ആശങ്കയിലാഴ്ത്തി വീണ്ടും വീരമലക്കുന്ന് ഇടിഞ്ഞു

ദേശീയപാതയിലെ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കാസർകോട്: നാട്ടുകാരെ ആശങ്കയിലാഴ്ത്തി വീണ്ടും ചെറുവത്തൂർ മയ്യിച്ചയിലുള്ള വീരമലക്കുന്ന് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണു. തത്സമയം കാറിലും ബൈക്കിലും യാത്ര ചെയ്തവർ വൻദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 10.10നാണ് നാടിനെയാകെ ഭയപ്പാടിലാക്കി കുന്ന് മുഴുവനായി ഇടഞ്ഞുവീണത്. സംഭവത്തെ തുടർന്ന് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെട്ടു. നൂറു മീറ്റർ ഉയരത്തിലുള്ള വീരമല കുന്നാണ് മൂന്നാം തവണയും ഇടിഞ്ഞത്. ഇത്തവണത്തെ മണ്ണിടിച്ചൽ ഇതുവരെ ഉണ്ടായതിലും ഭയാനകമായിരുന്നു. കുന്നിന്റെ ഏറ്റവും ഉയരത്തിൽ നിന്നാണ് ഇടിഞ്ഞുവന്നത്. കുന്നിന്റെ […]

അന്ത്യാഭിവാദ്യവുമായി ആലപ്പുഴ

ആലപ്പുഴ: വിപ്ളവകേരളത്തിന് ആലപ്പുഴ ജന്മം നൽകിയ വീരപുത്രൻ വി.എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യവുമായി നാട്. ജില്ലാ അതിർത്തിയായ ഓച്ചിറമുതൽ ആലപ്പുഴ നഗരം വരെ നിരത്തുകളിലും പ്രധാന ജംഗ്ഷനിലുമെല്ലാം വി.എസിന് ആദരാഞ്ജലി അർപ്പിച്ച് ഫ്ളക്സ് ബോർഡുകളാണെങ്ങും. പ്രസ്ഥാനത്തിനും നാടിനും ജനതയ്ക്കുംവേണ്ടി വി.എസ് നടത്തിയ പ്രൗഡോജ്ജ്വല പോരാട്ടങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ് വി.എസിന്റെ ബഹുവർണ ചിത്രങ്ങളോടുള്ള ഫ്ളക്സ് ബോർഡുകളധികവും.അന്ത്യയാത്രയെ അനുഗമിക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനും ജില്ലാ അതിർത്തിയിൽ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളുമുൾപ്പെടെ നൂറ്കണക്കിനാളുകളാണ് പ്രധാന സ്ഥലങ്ങളിലെല്ലാം രാത്രി വൈകിയും അക്ഷമരായി കാത്തുനിന്നത്. ആലപ്പുഴയിൽ

ചങ്കിലെ റോസാപൂവിന്’ വിട നല്കാൻ വി.എസ് ഓട്ടോസ്റ്റാൻഡിലെ 17 ഡ്രൈവർമാർ ആലപ്പുഴയിൽ 

ചങ്കിലെ റോസാപ്പൂവിനെ അവസാനമായി ഒരു നോക്ക് കാണാനും യാത്രാമൊഴി ചൊല്ലാനും നീലേശ്വരം വി.എസ് ഓട്ടോ സ്റ്റാൻഡിലെ 17 ഓട്ടോ ഡ്രൈവർമാർ ആലപ്പുഴയിൽ എത്തി. തിങ്കളാഴ്ച വൈകുന്നേരം പ്രത്യേകം വാഹനം ഏർപ്പാട് ചെയ്താണ് വി.എസ് എന്ന വിപ്ലവ സൂര്യനെ നെഞ്ചിലേറ്റിയവർ ആലപ്പുഴയിൽ എത്തിയത്. വി.എസ് സ്റ്റാൻഡ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ ഹരീഷ് കരുവാച്ചേരി, ബൈജു, സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര പുറപ്പെട്ടത്. എല്ലാ വിഭാഗീയതയെയും പ്രതിസന്ധികളെയും അതിജീവിച്ച് വി എസിന് വേണ്ടി ശബ്ദമുയർത്തി കൂടെനിന്നവർ പ്രീയനേതാവിന്റെ വിടവാങ്ങലിൽ സങ്കടത്തോടെയാണ് ഒരു

വി.എസിന് തമിഴ് മക്കളുടെ ‘ധീര വണക്കം’

കേരളത്തിന്റെ സമര ചരിത്രങ്ങളിൽ ജ്വലിക്കുന്ന വി.എസ് എന്ന രണ്ടക്ഷരം തമിഴ്നാട്ടിലും വികാരമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഇന്നലെ ചെങ്കോട്ടയിലടക്കം നടന്ന മൗനജാഥകളും അനുസ്മരണ കൂട്ടായ്മകളും. വി.എസിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകളുമായി തമിഴ് മക്കൾ മൗന ജാഥകൾ നടത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കറുത്ത ബാഡ്ജ് ധരിച്ചാണ് അണിനിരന്നത്. വിവിധ ഇടങ്ങളിൽ വലിയ ഫ്ളക്സ് ബോ‌ർഡുകളും സ്ഥാപിച്ചിരുന്നു. സി.പി.എം, സി.പി.ഐ, ഡി.എം.കെ, കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ തുടങ്ങി മിക്ക രാഷ്ട്രീയ പാർട്ടികളും അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തു. സി.പി.എം രൂപീകരണത്തിന് മുമ്പും രൂപീകരിച്ച ശേഷവും

അത്രമേൽ അവർ വി.എസിനെ സ്നേഹിച്ചു…

 ആരും ആരെയും പ്രേരിപ്പിച്ചില്ല. വി.എസിനെ അവസാനമായി ഒരു നോക്ക് കാണണമെന്ന ഉൾപ്രേരണയാൽ വന്നവരായിരുന്നു ഇന്നലെ മുതൽ അന്തിമോപചാരം അർപ്പിക്കാനെത്തിയവരൊക്കെയും. കാസർഗോഡും,കണ്ണൂരും, കോഴിക്കോടും തുടങ്ങി വിവിധ ജില്ലകളിൽ നിന്നെല്ലാം രാത്രി കിട്ടിയ വണ്ടിക്കു കയറി അവർ തിരുവനന്തപുരത്തെത്തി. ചിലർ അതിരാവിലെ തന്നെ വി.എസിന്റെ വീട്ടിലെത്തി ആ ഭൗതിക ദേഹത്തിനു മുന്നിൽ തൊഴുതുനിന്നു .മടങ്ങാൻ മനസ് അനുവദിക്കാത്തതിനാൽ കുറെ നേരം അവിടെ ചുറ്റിപ്പറ്റിനിന്നു.പിന്നീട് ഒന്നുകൂടെ കാണണമെന്ന ആഗ്രഹത്താൽ ദർബാർ ഹാളിന്റെ നീണ്ട ക്യൂ വിലേക്ക്. വീണ്ടും കണ്ടു,ചിലർ വിതുമ്പി, ഏങ്ങലടക്കാനാകാതെ

ഡോക്ടർമാരെയും അമ്പരപ്പിച്ച വി.എസ് !

 മരണത്തെ പലവട്ടം മുഖാമുഖം കണ്ട വി.എസ്. അച്യുതാനന്ദൻ ഡോക്ടർമാരെ പോലും അമ്പരപ്പിച്ച് ജീവിതത്തിലേക്ക് അതിവേഗം മടങ്ങിവന്നിട്ടുണ്ട്. അഞ്ചുവർഷത്തോളമായി പൂർണ വിശ്രമത്തിലായിരുന്ന വി.എസ്, സ്ട്രോക്കായും കൊവിഡായും ശ്വാസകോശ സംബന്ധമായ രോഗങ്ങളായും നേരിട്ട വെല്ലുവിളികൾ പലതായിരുന്നു. ജീവിതത്തിലെന്ന പോലെ അദ്ദേഹം രോഗങ്ങളോടും പൊരുതി. സ്ട്രോക്ക് ബാധിച്ച് കിടപ്പിലാകുന്ന രോഗികളുടെ ശരീരത്തിലുണ്ടാകുന്ന യാതൊരു മാറ്റവും വി.എസിന് ഉണ്ടായിരുന്നില്ല. കിടപ്പിലായിട്ടും അദ്ദേഹത്തിന്റെ തൊലിപ്പുറത്ത് നേരിയ വ്യത്യാസം പോലുമുണ്ടായിരുന്നില്ല. മികച്ച ഫിസിയോതെറാപ്പിയും ന്യൂട്രീഷൻ പരിചരണവുമായിരുന്നു കാരണം. 2019ൽ സ്ട്രോക്ക് ബാധിച്ചതോടെയാണ് ഡോക്ടർമാർ പൂർണവിശ്രമം നിർദ്ദേശിച്ചത്.

5 വർഷം, ഷോക്കേറ്റ് മരിച്ചത് 1,133 പേർ

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി മിഥുനടക്കം കണ്ണീരോർമ്മയാകുമ്പോൾ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 1,​133 പേർ. 1844 അപകടങ്ങളുണ്ടായി. 741 പേർക്ക് പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ മൂന്നു പേർക്കാണ് ജീവൻ നഷ്ടമായത്. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ കണക്കിൽ ഒരുവർഷം ശരാശരി 220 പേർ ഷോക്കേറ്റ് മരിക്കുന്നുണ്ട്. മഴക്കാലത്താണ് മരണം കൂടുതൽ. വൈദ്യുതിലൈൻ പൊട്ടിയും വൈദ്യുതിലൈനിൽ ഇരുമ്പ് തോട്ടി, ഗോവണി എന്നിവ തട്ടിയും അറ്റുകുറ്റപ്പണിക്കിടെയുമാണ് അപകടവും മരണവുമേറെ. ഷോർട്ട് സർക്യൂട്ട് മൂലമുള്ള തീപിടിത്തവും വർദ്ധിച്ചു. പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം

ഹോസ്റ്റൽ മുറിയിൽ നിർമ്മിച്ച ഡ്രോണുകൾ ഇന്ത്യൻ സേനയ്ക്ക്

താരങ്ങളായി എൻജി. വിദ്യാർത്ഥികൾ ന്യൂഡൽഹി: റഡാറുകളുടെ കണ്ണിപ്പെടില്ല, ബോംബുകളുമായി മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ശത്രു ലക്ഷ്യങ്ങൾ തകർക്കും. ഇതെല്ലാം ഒത്തുകൂടിയ ഡ്രോണുകൾ നിർമ്മിച്ചത് പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹൈദരാബാദ് ക്യാമ്പസിലെ ഹോസ്റ്റൽമുറിയിൽ നിന്ന്. അതും 20 കാരായ രണ്ട് എൻജിനിയറിംഗ് വിദ്യാർത്ഥികൾ ചേർന്ന്. ഇന്ത്യൻ സേനയുടെ ഭാഗമായ ഈ ഡ്രോണുകൾ ഇനി മുതൽ യുദ്ധമുന്നണിയിൽ ശത്രു ലക്ഷ്യങ്ങളിൽ ബോംബുകളുമായി കുതിക്കും. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി ജയന്ത് ഖത്രിയും കൊൽക്കത്തയിൽ നിന്നുള്ള

ഹനുമാന്റെ സവിശേഷ ഭാഷാശെെലി

നിശ്ചിതാർത്ഥൻ, അർത്ഥ തത്വജ്ഞൻ, വാക്യവിത്ത്, കാലധർമ്മ വിശേഷവിത്ത്, വേദജ്ഞൻ എന്നിങ്ങനെ വാത്മീകി ഹനുമാനെ പ്രകീർത്തിച്ചു. വേദങ്ങളും വ്യാകരണ, ശാസ്ത്രഗ്രന്ഥങ്ങളും വിധിയാംവണ്ണം അഭ്യസിച്ച് ഹൃദിസ്ഥമാക്കിയാൽ ഭാഷാപാണ്ഡിത്യവും വാഗ് സമ്പത്തും ആശയപ്രകാശന കുശലതയും മാത്രമല്ല തെളിഞ്ഞ മനസും രൂപപ്പെടും. ഋഗ്വേദപഠനം ശബ്ദശുദ്ധിയും സാമവേദ പഠനം ശ്രുതിശുദ്ധിയും നൽകുമെന്ന് ഭാഷാവിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപശബ്ദ പ്രയോഗങ്ങളും വ്യാകരണപ്പിഴവുകളും ഉച്ചാരണത്തെറ്റുകളും വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ഹനുമാന്റെ ഭാഷാശൈലിയുടെ ഗുണഗണങ്ങളെ ക്കുറിച്ചുള്ള രാമായണചിന്തകൾക്ക് പ്രസക്തിയേറുകയാണ്. ഹനുമാന്റെ വിഷയാവതരണ രീതിയുടെ മികവിനെ കുറിച്ചും ശ്രീരാമൻ മതിപ്പോടെ സംസാരിക്കുന്നുണ്ട്. സ്പഷ്ടമായും

രാഷ്‌ട്രപതിയുടെ റഫറൻസ് : കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ്, ബില്ലുകളിൽ തീരുമാനമെടുക്കാൻ  സമയപരിധി നിശ്ചയിച്ചതിൽ വാദം

ന്യൂഡൽഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ച 14 ചോദ്യങ്ങൾ സുപ്രീംകോടതി വിശദമായി പരിശോധിക്കും. രാഷ്‌ട്രപതിയുടെ റഫറൻസിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. നിലപാട് അറിയിക്കാൻ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കോടതി നേരിട്ട് ഇ-മെയിൽ അയക്കും. വിഷയത്തിൽ

Scroll to Top