കെ.പി.സി.സി പുനഃസംഘടനാ ചർച്ചകളിലേക്ക് നേതൃത്വം
തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ, കെ.പി.സി.സി നേതൃത്വം പുനഃസംഘടനാ ചർച്ചകളിലേക്ക് കടക്കുന്നു. ജൂലായ് രണ്ടിന് കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ഇന്ദിരാഭവനിൽ ചേരും. പുനഃസംഘടന എങ്ങനെ വേണമെന്നത് കെ.പി.സി.സി നേതൃത്വവും മുതിർന്ന നേതാക്കളും കൂടിയാലോചിച്ച് തീരുമാനിക്കാനാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർദ്ദേശിച്ചത്.പുതുതായി ചുമതലയിലെത്തുന്നവർക്ക് സാഹചര്യങ്ങൾ മനസിലാക്കാൻ സമയം വേണ്ടിവരും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ സമ്പൂർണ്ണ പുനഃസംഘടന ഉണ്ടായേക്കില്ല. പ്രവർത്തനത്തിൽ പ്രതീക്ഷക്കൊത്ത് ഉയരാത്തവരെയും സ്വയം സന്നദ്ധരായി പ്രവർത്തിക്കാത്തവരെയും മാറ്റാനാണ് ഒരു നിർദ്ദേശം .കണ്ണൂർ, കോഴിക്കോട്, […]