സ്വർണ വില കൈവിട്ട് താഴേക്ക്
നിക്ഷേപകർ പുതിയ മേഖലകളിലേക്ക് പണം മാറ്റുന്നു കൊച്ചി: പശ്ചിമേഷ്യയിൽ സമാധാനം പുലർന്നതും അമേരിക്കയിൽ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യതയും രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഇടിക്കുന്നു. ഇന്നലെ സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഔൺസിന് 50 ഡോളർ കുറഞ്ഞ് 3,270 ഡോളറിലെത്തി. രണ്ട് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 440 രൂപ കുറഞ്ഞ് 71,440 രൂപയിലെത്തി. ഗ്രാമിന്റെ വില 55 രൂപ ഇടിഞ്ഞ് 8,930 രൂപയിലെത്തി. […]