Author name: Rajesh R

ഗൂഗിൾ പേ വഴി കൈക്കൂലി : വനിതാ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

ആലപ്പുഴ : പഴയ സർവേ നമ്പർ ഫോണിലൂടെ പറഞ്ഞുനൽകുന്നതിന് 1000 രൂപ കൈക്കൂലി വാങ്ങിയ വനിതാ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് വില്ലേജ് ഓഫീസർ പി.കെ.പ്രീതയാണ് (48) അറസ്റ്റിലായത്. ജയകൃഷ്ണൻ എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.അഗ്രിസ്റ്റാക്ക് ഫാർമേഴ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായാണ് ജയകൃഷ്ണൻ പഴയ സർവേ നമ്പർ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസിലേക്ക് ഫോണിൽ വിളിച്ചപ്പോൾ, തിരക്കാണെന്നും അടുത്ത ദിവസം വിളിക്കാനും പ്രീത ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരാതിക്കാരൻ അടുത്തദിവസം വിളിച്ചപ്പോൾ വാട്സാപ് നമ്പർ നൽകി. ഇതിലേക്ക് വസ്തുവിവരങ്ങൾ […]

ജില്ലയിൽ മണ്ണെണ്ണ വിതരണം അവതാളത്തിൽ

ആലപ്പുഴ: സ്റ്റോക്ക് ലഭിക്കാത്തതിനാൽ മണ്ണെണ്ണ വിതരണം പൂർണതോതിൽ ആരംഭിക്കാനാകാതെ ജില്ലയിലെ റേഷൻ വ്യാപാരികൾ. മണ്ണെണ്ണ ഡിപ്പോകൾ സ്റ്റോക്ക് എടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ആറ് താലൂക്കുകളുള്ള ജില്ലയിൽ കാർത്തികപ്പള്ളി, അമ്പലപ്പുഴ,​ ചേർത്തല താലൂക്കുകളിൽ മാത്രമാണ് മണ്ണെണ്ണ ഡിപ്പോകളുള്ളത്. മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ഡിപ്പോകളില്ലാത്തതിനാൽ മറ്റ് താലൂക്കുകളിലെ ഡിപ്പോകളിലെത്തി വേണം ഇവിടെയുള്ളവർ സ്റ്രോക്ക് എടുക്കേണ്ടത്. 2025-26 വർഷത്തെ ആദ്യപാദം (ഏപ്രിൽ-ജൂൺ) വരെയുള്ള മണ്ണെണ്ണ വിതരണാണ് ഇപ്പോൾ തുടങ്ങിയത്. 1198 റേഷൻ കടകുള്ള ജില്ലയിൽ 200 കടകളിൽ

നഷ്ടക്കണക്കിൽ അക്ഷയ കേന്ദ്രങ്ങൾ

വെഞ്ഞാറമൂട്: സാധാരണക്കാർക്ക് ആശ്രയവും അഭ്യസ്തവിദ്യർക്ക് തൊഴിലെന്ന നിലയിലും ഗ്രാമങ്ങളിൽ ആരംഭിച്ച അക്ഷയസെന്ററുകൾ നഷ്ടത്തിൽ. ചെലവുകൾ വർദ്ധിച്ചിട്ടും 12വർഷത്തിലേറെയായി സേവനനിരക്ക് വർദ്ധിപ്പിക്കാത്തതിനാൽ ദാരിദ്ര്യത്തിലായിരിക്കുകയാണ് അക്ഷയകേന്ദ്രങ്ങൾ. 2013ൽ നിശ്ചയിച്ച നിരക്കിലാണ് അക്ഷയ കേന്ദ്രങ്ങൾ ഇപ്പോഴും സേവനം നൽകുന്നത്. സർക്കാർ നേരിട്ട് നൽകുന്ന സേവനങ്ങൾക്ക് ഇക്കാലയളവിൽ ഇരട്ടിയിലേറെ വർദ്ധനവുണ്ടായി.വാടക, വൈദ്യുതി, ഇന്റർനെറ്റ് നിരക്ക്, പേപ്പർ, മഷി എന്നിവയുടെ വിലയും ജീവനക്കാരുടെ ശമ്പളവും വർദ്ധിച്ചു. ഒരു അക്ഷയകേന്ദ്രം സ്ഥാപിക്കുന്നതിന് കുറഞ്ഞത് അഞ്ച്ലക്ഷം രൂപ ചെലവ് വരും.വിവിധസേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ചെലവ്

ഇന്ത്യ തകർത്ത ഭീകരകേന്ദ്രങ്ങൾ പാകിസ്ഥാൻ പുനർനി‌ർമ്മിക്കുന്നു

ഇസ്ലാമാബാദ്: പഹൽഗാം ഭീകാരാക്രമണത്തിന് പിന്നാലെ ഇന്ത്യ തകർത്ത ഭീകരകേന്ദ്രങ്ങൾ പാകിസ്ഥാൻ പുനർനിർമ്മിക്കുന്നായി റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്ത പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ലോഞ്ച്പാഡുകൾ നിർമ്മിച്ചുതുടങ്ങിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം. പാകിസ്ഥാൻ സർക്കാർ,സൈന്യം,രഹസ്യാന്വേഷണ വിഭാഗമായ ഇന്റർ സർവീസ് ഇന്റലിജൻസ് (ഐ.എസ്‌.ഐ) എന്നിവ സംയുക്തമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 22നാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത്. വിദേശികളായ വിനോദസഞ്ചാരികളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി ഇന്ത്യ മേയ് ഏഴാംതീയതി ഓപ്പറേഷൻ സിന്ദൂർ എന്ന

വിമാന ദുരന്തത്തിൽ മരണം 260, മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അഹമ്മദാബാദ് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗുജറാത്ത് ഭുജ് സ്വദേശി അനിൽ ലാൽജി ഖിമാനിയുടെ (32) മൃതദേഹമാണ് ഒടുവിൽ തിരിച്ചറിഞ്ഞത്. 241 യാത്രക്കാരും ജീവനക്കാരും പരിസരത്തുണ്ടായിരുന്ന 19 പേരും അടക്കം 260 പേരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. മരിച്ചവരിൽ 181 പേരും ഇന്ത്യക്കാരാണ്. 52 പേർ യു.കെ, ഏഴ് പേർ പോർച്ചുഗൽ, ഒരാൾ കാനഡ. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ട 19 പേർ. ആറു പേരുടേത്

ഓണക്കൃഷി വെള്ളത്തിൽ, തളംകെട്ടി കർഷക കണ്ണീർ

കോട്ടയം : കനത്തമഴയിൽ ഓണക്കാലം ലക്ഷ്യമിട്ട് നട്ടതൊക്കെ വെള്ളത്തിലായി. മഴ പൂർണമായി പ്രയോജനപ്പെടുത്തി കൃഷി ഇറക്കേണ്ടിയിരുന്ന സമയമായിരുന്നെങ്കിലും നേരത്തെയെത്തിയ കാലവർഷവും കാറ്റും പ്രതീക്ഷകൾ തെറ്റിച്ചു. പാവൽ, പടവലം, പയർ തുടങ്ങി പന്തൽ കൃഷികൾക്കായി വിത്ത് പാകി മുളപ്പിച്ചപ്പോഴേക്കും മഴ കനത്തു. ഇതോടെ വിത്തഴുകി നഷ്ടം വരുന്നതിനും കാരണമായി. ശേഷിച്ച തൈകൾ പാകപ്പെടുത്തി നട്ടു പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. കുറവിലങ്ങാട്, കുടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പാമ്പാടി മേഖലകളിലാണ് പച്ചക്കറി ഉത്പാദനം കൂടുതൽ. ഉയർന്ന പരിപാലന ചെലവ് കീടബാധ, വിലയിടിവ് എന്നിവ

റെയിൽപാളത്തിന്റെ സംരക്ഷണഭിത്തി തകർന്നു: ഒഴിവായത് വൻദുരന്തം

വടക്കാഞ്ചേരി: കനത്ത മഴയെത്തുടർന്ന് വടക്കാഞ്ചേരി അകമലയിൽ റെയിൽപ്പാളത്തിന്റെ സംരക്ഷണഭിത്തി തകർന്നു. ഷൊർണൂർ- തൃശൂർ റൂട്ടിൽ (തെക്കോട്ട്) മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാത്രി 9.30ഓടെ പുനഃസ്ഥാപിച്ചു. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി. കൃത്യസമയത്ത് വിവരമറിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ രാവിലെ മുതൽ തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനുകളിൽ അസാധാരണമായ കുലുക്കം അനുഭവപ്പെടുന്നത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വൈകിട്ട് മൂന്നരയ്ക്കുശേഷം ജനശതാബ്ദി കടന്നുപോയതോടെ ഇത് രൂക്ഷമായി. തുടർന്ന് ലോക്കോ പൈലറ്റ് വടക്കാഞ്ചേരി സ്റ്റേഷനിൽ വിവരമറിയിച്ചു. സംരക്ഷണഭിത്തി ഇടിഞ്ഞ് പാളത്തിലെ

മരവിച്ച 15 ലക്ഷം ഫയലിന് ജീവൻ,​ തീർപ്പാക്കൽ അദാലത്ത് ജൂലായ് 1 – ആഗസ്റ്റ് 31

തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമെന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ ഓർമ്മിപ്പിച്ചിട്ടും കെട്ടിക്കിടക്കുന്നത് 15 ലക്ഷത്തിലേറെ. അവ തീർപ്പാക്കാൻ പിണറായി വിജയൻ തന്നെ മുൻകൈയെടുത്ത് വീണ്ടും അദാലത്ത് നടത്തുന്നു. ജൂലായ് ഒന്നുമുതൽ ആഗസ്റ്റ് 31 വരെയാണിത്. സെക്രട്ടേറിയറ്റിലും ഡയറക്ടറേറ്റുകളിലുമാണ് സിംഹഭാഗം ഫയലുകളും വിശ്രമിക്കുന്നത്. കൂടുതലും ധനവകുപ്പിൽ. അദാലത്തിനുള്ള ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇന്നലെ മുഖ്യമന്ത്രി നിർദ്ദേശിച്ചു. തീർപ്പാക്കലിന് വ്യവസ്ഥകളാണ് തടസമെങ്കിൽ ഭേദഗതിയാവാം. അതിന് ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേർന്ന് ശുപാർശ നൽകണം. സെക്രട്ടേറിയറ്റിൽ ബന്ധപ്പെട്ട

ശുഭാംശു കരുതിയ ‘ഉമയ്ക്ക് ‘ കണ്ണീർ നനവ്

കോന്നി: ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു പരീക്ഷണത്തിനായി കരുതിയ ഉമ നെൽവിത്തിന് അകാല വേർപാടിന്റെ നോവും. നെൽവിത്ത് വികസിപ്പിച്ച കോന്നി സ്വദേശിയായ ശാസ്ത്രജ്ഞ ഡോ. ആ‌ർ. ദേവിക വിത്തിന് മകളുടെ പേരാണിട്ടത്. ഒരു വർഷം മുമ്പ് പ്രസവത്തെ തുടർന്ന് ഉമ മരിച്ചു. കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതാണ് നെൽവിത്ത്. സർവകലാശാലയുടെ കുട്ടനാട് മങ്കൊമ്പിലെ റിസർച്ച് സെന്ററിൽ 1998ൽ ദേവികയുടെ നേതൃത്വത്തിൽ ഡോ. ലീനകുമാരി,​ ഡോ. രമാഭായി എന്നിവരാണ് വിത്ത് വികസിപ്പിച്ചത്. കർഷകർക്ക് പറയാൻ എളുപ്പമുള്ള പേരിടാൻ നി‌ർദ്ദേശമുണ്ടായി. അന്ന്

പിടിച്ചു കെട്ടണം റാഗിംഗ്

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ സ്കൂളിലെ സീനിയർ വിദ്യാർത്ഥികളിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ റാഗിംഗ് വാർത്തകളാണ് കണ്ണൂരിൽ പുറത്തുവരുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷം നിരവധി റാഗിംഗ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ വ‌ർഷവും സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയാണ്. കൃത്യമായ ബോധവത്ക്കരണങ്ങളും റാഗിംഗ് വിരുദ്ധ പ്രവർത്തനങ്ങളും സ്കൂളുകളിൽ ഇല്ലാത്തതാണ് പലപ്പോഴും റാഗിംഗിലേക്ക് നയിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നു വേണ്ട ഇടപെടലുകൾ നടത്തേണ്ടത് അനിവാര്യതയാണ് ഓരോ സംഭവങ്ങളും കാണിച്ചു തരുന്നത്.

Scroll to Top