Author name: Rajesh R

ഇന്നും ഓറഞ്ച് അലേർട്ട്, കൂടുതൽ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ഒപ്പം ശക്തമായ കാറ്റും

തെക്കുപടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കാലാസ്ഥ വകുപ്പിൻ്റെ അറിയിപ്പുണ്ട്. കൂടാതെ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടാനും തുടർന്ന് 24 മണിക്കൂറിൽ ന്യുനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, […]

ലഹരിക്കേസുകൾ കുറയുന്നില്ല, ഇരകൾ ഏറെയും വിദ്യാർത്ഥികൾ

കോഴിക്കോട്: ലഹരിക്കെതിരെ സർക്കാരും സന്നദ്ധ സംഘടനകളും ബോധവത്കരണം ശക്തമാക്കിയിട്ടും കുറവില്ലാതെ ലഹരി കേസുകൾ. രാസലഹരിക്കൊപ്പം പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഏറുകയാണ്. അദ്ധ്യയന വർഷം തുടങ്ങിയതോടെ ലഹരി മാഫിയ വിദ്യാർത്ഥികളെയും ഉന്നംവെച്ചിരിക്കുകയാണ്. ലഹരി വിരുദ്ധ ദിനത്തിൽ പോലും രണ്ട് യുവാക്കൾ കോഴിക്കോട്ട് പിടിയിലായി. നൂറോളം എൽ.എസ്.ഡി സ്റ്റാമ്പുകളും ഹാഷിഷ് ഓയിലുമായാണ് രണ്ട് ബിരുദ വിദ്യാർത്ഥികൾ അറസ്റ്റിലായത്. കോട്ടയം സ്വദേശിയും ആലപ്പുഴ അരൂരിൽ താമസക്കാരനുമായ മിഥുൻരാജ് (22), ആലപ്പുഴ സ്വദേശി അരൂർ വാതേടത്ത് ഹൗസിൽ അഭിഷേക് (21) എന്നിവരെയാണ് എക്സെെസ്

നിരവധി വീടുകൾ വെള്ളത്തിൽ, പെയ്‌തിറങ്ങാതെ  പടിഞ്ഞാറൻ ദുരിതം

കോട്ടയം : മഴ മാറി ഇന്നലെ മണിക്കൂറുകൾ മാനം തെളിഞ്ഞു. പക്ഷേ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ തോരാതെ പെയ്യുകയാണ് ദുരിതം. കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി പെയ്ത മഴയിൽ ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്. മീനച്ചിലാറിന്റെ തീരമേഖലയിൽ വരുന്ന പഞ്ചായത്തുകളിലും നഗരസഭാ പരിധികളിലുമാണ് വെള്ളപ്പൊക്കദുരിതം. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതാണ് സ്ഥിതി കൂടുതൽ രൂക്ഷമാക്കിയത്. തിരുവാർപ്പ്, അയ്മനം, കുമരകം, പായിപ്പാട്, ആർപ്പൂക്കര, മണർകാട്, വിജയപുരം, കല്ലറ, നീണ്ടൂർ പഞ്ചായത്തുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തോടുകളും പാടശേഖരങ്ങളും നിറഞ്ഞു കവിഞ്ഞു. മേയ്

റൂറൽ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ടത് 18 കോടി

കൊല്ലം: റൂറൽ ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ കൂടുന്നു. ഈ സാമ്പത്തിക വർഷം 103 കേസുകൾ രജിസ്റ്റർ ചെയ്തു. 18 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇതിൽ 1.72 കോടി രൂപ തുടർ നടപടികളിലൂടെ തിരികെ ലഭിച്ചു. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി കൈക്കലാക്കിയ തുകയാണ് കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പരാതിക്കാർക്ക് നൽകിയത്. തട്ടിപ്പിൽപ്പെട്ടതായി സംശയം തോന്നിയാൽ ഉടൻ 1930 എന്ന ഹെൽപ്പ് ലൈനിൽ വിളിച്ചറിയിക്കണം. തുടർന്ന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി രേഖാമൂലം നൽകണം. തട്ടിപ്പുകാർ വ്യാജ ട്രേഡിംഗ്

അമേരിക്കൻ ഡോളറിന് ഗ്ളാമർ നഷ്‌ടമാകുന്നു

നിക്ഷേപകരുടെ വിശ്വാസ്യതയിലെ നഷ്‌ടം വിനയായി കൊച്ചി: അമേരിക്കയുടെ സാമ്പത്തിക സ്ഥിരതയിലും ഫെഡറൽ റിസർവിന്റെ വിശ്വാസ്യതയിലും സംശയമേറിയതോടെ ലോകത്തിലെ കേന്ദ്ര ബാങ്കുകളും ആഗോള ഫണ്ടുകളും ഡോളറിനെ കൈവിടുന്നു. ഇതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യം മൂന്നര വർഷത്തെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും പ്രിയം കുറച്ചതോടെ യൂറോയും സ്‌റ്റർലിംഗും ഡോളറിനെതിരെ കരുത്താർജിച്ചു. അമേരിക്കൻ സാമ്പത്തിക മേഖല നെഗറ്റീവ് വളർച്ച നേടുന്നതിനാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രവചനങ്ങളും തിരിച്ചടിയായി.

സെക്രട്ടറിയെ സി.പി.എം സംസ്ഥാന കമ്മിറ്റി വിമർശിച്ചിട്ടില്ല,​ തെറ്റായ വാർത്തകൾക്കെതിരെ നടപടിയെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തനിക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സെക്രട്ടറിക്കെതിരായ വിമർശനം പാർട്ടിക്കെതിരായ വിമർശനമാണെന്ന കാര്യം ഞങ്ങൾക്കറിവുള്ളതാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറിയെ സംസ്ഥാന കമ്മിറ്റി വിമർശിച്ചു, മുഖ്യമന്ത്രി ശാസിച്ചു എന്നൊക്കെയുള്ള തെറ്റായ പ്രചാരണങ്ങളാണ് മാദ്ധ്യമങ്ങൾ നൽകുന്നത്. ഇങ്ങനെയുള്ള വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞു. നിലമ്പൂരിൽ തോൽവി സംഭവിച്ചെങ്കിലും എൽ.ഡി.എഫിന്റെ രാഷ്ട്രീയ അടിത്തറ പോറലേൽക്കാതെ ശക്തിപ്പെട്ടു നിൽക്കുന്നു. രാഷ്ട്രീയ വോട്ട് വർദ്ധിപ്പിക്കാൻ

പി.ജെ. ജോസഫിന് ഇന്ന് ശതാഭിഷേകം, നിറഞ്ഞൊഴുകിയ തൊടുപുഴയാർ

രാഷ്ട്രീയത്തെക്കാൾ സംഗീതത്തെയും കൃഷിയെയും സ്‌നേഹിച്ച മനുഷ്യൻ, എഴുത്തുകാരൻ, 36-ാം വയസിൽ ആഭ്യന്തരമന്ത്രി, നിയമസഭയിൽ അമ്പതു വർഷം പൂർത്തിയാക്കിയ അപൂർവം നേതാക്കളിലൊരാൾ, ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന കേരള കോൺഗ്രസ് നേതാവ്… വിശേഷണങ്ങൾ ഏറെയുള്ള പി.ജെ. ജോസഫ് എന്ന,​ തൊടുപുഴക്കാരുടെ സ്വന്തം ഔസേപ്പച്ചന് ഇന്ന് ശതാഭിഷേകം. തൊടുപുഴയാർ പോലെ മെലിഞ്ഞും നിറഞ്ഞും കരകവിഞ്ഞും വഴിമാറിയും ഒഴുകിയ ആ ജീവിതം ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ നിറവിലാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലെ കേരള രാഷ്ട്രീയ ചരിത്രം കൂടിയാണ് ആ ജീവിതം. പുറപ്പുഴ പാലത്തിനാൽ വീട്ടിൽ

തദ്ദേശ തിര.: പ്രവർത്തന രൂപരേഖയുമായി ബി.ജെ.പി അമിത് ഷാ ജൂലായ് 13ന് കേരളത്തിൽ

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് പ്രവർത്തന രൂപരേഖയുമായി ബി.ജെ.പി. വാർഡുതല വികസിത ടീമുമായി സംവദിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തും. ജൂലായ് 13ന് തിരുവനന്തപുരത്ത് നടക്കുന്ന വാർഡുതല വികസിത ടീമിന്റെ സമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്ന് തൃശൂരിൽ നടന്ന ജില്ലാ പ്രസിഡന്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും അമിത് ഷാ നിർവഹിക്കും. വികസിത വാർഡുകൾ എന്ന ആശയം വാർഡുതലത്തിൽ ചർച്ച

കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി: അൻവറിനെ മുന്നണിയിൽ ഉടൻ വേണ്ടെന്ന് ധാരണ

□കെ.പി.സി.സി പുന:സംഘടന വേഗത്തിലാക്കും തിരുവനനന്തപുരം: നിലമ്പൂരിൽ യു.ഡി.എഫിനെ വെട്ടിലാക്കിയ പി.വി.അൻവറിനെ മുന്നണിയിൽ ഉടൻ എടുക്കേണ്ടെന്ന കാര്യത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പൊതുവികാരം. തൽക്കാലം ഇക്കാര്യം കൂടുതൽ ചർച്ച ചെയ്യേണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വേണമെങ്കിൽ ആലോചിക്കാമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ, അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കെ.പി.സിസി പുന:സംഘടനാ നടപടികൾ വേഗത്തിലാക്കണമെന്നും ധാരണയായി. സമ്പൂർണ്ണമായി മാറ്റിയില്ലെങ്കിലും അത്യാവശ്യം വേണ്ട മാറ്റങ്ങൾ

എസ്.സി.ഒ പ്രസ്‌താവനയിൽ ഒപ്പിടാതെ ഇന്ത്യ

ബീജിംഗ്: ചൈനയിൽ ക്വിംഗ്ഡാവോയിൽ ചേർന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) പ്രതിരോധ മന്ത്രിതല യോഗത്തിന്റെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെ പറ്റിയുള്ള പരാമർശം ഒഴിവാക്കിയതിനെ തുടർന്നാണ് നടപടി. ഇന്ത്യയുടെ എതിർപ്പ് മൂലം സംയുക്ത പ്രസ്താവന ഒഴിവാക്കിയതായി എസ്.സി.ഒ അറിയിച്ചു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാടും പ്രസ്താവനയിൽ പ്രതിഫലിപ്പിക്കുന്നില്ല. അതേ സമയം, പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ സംഘർഷങ്ങൾ പ്രസ്‌താവനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബലൂചിസ്ഥാനിൽ ഇന്ത്യ ഇടപെടുന്നെന്ന് പരോക്ഷമായി കുറ്റപ്പെടുത്തുന്നുമുണ്ട്. ചൈന

Scroll to Top