ഐ.എസ്.ഐയ്‌ക്ക് വിവരങ്ങൾ കൈമാറി: നാവികസേന ക്ലർക്ക് അറസ്റ്റിൽ
ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ ചോർത്തിയെന്നും സംശയം ന്യൂഡൽഹി: പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയ്‌ക്ക് നിർണായക മിലിട്ടറി വിവരങ്ങൾ കൈമാറിയെന്ന് സംശയിക്കുന്ന നാവികസേന ക്ലർക്ക് അറസ്റ്റിൽ. ജയ്‌പൂർ നാവികസേന ഭവനിലെ അപ്പർ ഡിവിഷൻ ക്ലർക്കും ഹരിയാന സ്വദേശിയുമായ വിശാൽ യാദവിനെയാണ് രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. രണ്ടു വർഷത്തോളമായി ഇയാൾ വിവിധ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. സേനാകേന്ദ്രങ്ങളെ കുറിച്ചും,ഓപ്പറേഷൻ സിന്ദൂറിന്റെയും വിവരങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്നു. ചാരശൃംഖയിലെ മറ്റുള്ളവരെ കുറിച്ചും അന്വേഷണം മുറുകി. ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണമാണ് […]