Author name: Rajesh R

ഡിങ്കി ബോട്ട് തകരാറിലായി, ആര്യാടൻ ഷൗക്കത്ത് കാട്ടിൽ കുടുങ്ങി

എടക്കര: ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് നിലമ്പൂരിന്റെ നിയുക്ത എം.എൽ.എ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്സ്,​ വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തിൽ ബുധനാഴ്ച കൊല്ലപ്പെട്ട മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ചാലിയാറിനക്കരെയുള്ള വാണിയമ്പുഴയിലെത്തിച്ചപ്പോഴാണ് സംഘം കുടുങ്ങിയത്. ജില്ലാ കളക്ടറുടെ ഇടപെടലിൽ മലപ്പുറത്ത് നിന്ന് ദേശീയ ദുരന്തനിവാരണ സേനാബോട്ടെത്തിച്ച് മൂന്ന് മണിക്കൂറിന് ശേഷം ഇവരെ രക്ഷിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ബില്ലിയുടെ മൃതദേഹം […]

ന്യൂനമർദ്ദത്തിൻ്റെ സ്വാധീനം, അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ചിടത്ത് ഓറഞ്ച് അലേർട്ട്

ഇന്നലെ രാത്രി പത്തനംതിട്ട, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്തത്. ഇന്നും വിവിധ ജില്ലകളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജാഗ്രതാ നിർദേശം പാലിക്കണംഅവധി അറിയിപ്പ് ഇടുക്കി കോട്ടയം ജില്ലകള കുട്ടനാട് ചേര്‍ത്തല താലുക്കിലെ സ്കൂളുകള്‍  അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഒൻപതിടത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന്

ശുഭം ശുഭകരം, സ്പേസ് സ്റ്റേഷനിൽ ആദ്യ ഇന്ത്യക്കാരൻ,​ ശുഭാംശുവിന് രണ്ടാഴ്ച പരീക്ഷണ ദിനങ്ങൾ

തിരുവനന്തപുരം: നമസ്കാരം ഫ്രം സ്പേസ്… ശുഭാംശു ശുക്ളയുടെ സന്ദേശം. പിന്നാലെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യ ഭാരതീയന്റെ പ്രവേശം. 140 കോടി ഭാരതീയരുടെ അഭിമാനം വാനംതൊട്ട നിമിഷം. ഇന്നലെ വൈകിട്ട് ആറോടെയാണ് ശുഭാംശു ഉൾപ്പെട്ട നാലംഗ സംഘം നിലയത്തിൽ പ്രവേശിച്ചത്. ദേശീയപതാക നെഞ്ചിൽ പതിപ്പിച്ചിരുന്നു ശുഭാംശു. ഇനി രണ്ടാഴ്ച ഇവിടെ കഴിയും. പരീക്ഷണങ്ങൾ നടത്തും. ബുധനാഴ്ച ഉച്ചയ്ക്ക് 12.01ന് അമേരിക്കയിലെ ഫ്ളോറിഡയിലെ കെന്നഡി സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ക്രൂഡ്രാഗൺ പേടകത്തിലാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. 28

പി.എഫ്.ഐ കൊല്ലാൻ ലക്ഷ്യമിട്ടതിൽ മുസ്ലിം നേതാക്കളും മതപണ്ഡിതരും

കൊച്ചി: ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിനായി കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ) തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റിൽ മുസ്ലിം നേതാക്കളും മതപണ്ഡിതരും. ‘പി.എഫ്.ഐയുടെ താത്പര്യങ്ങൾക്ക് എതിരുനിൽക്കുന്നവർ ആരായാലും ഇല്ലാതാക്കുക” എന്നതായിരുന്നു തീരുമാനമെന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അവിശ്വാസികളെയും കാഫിറുകളെയും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി പി.എഫ്.ഐക്കെതിരെ കൊച്ചിയിലും ഡൽഹിയിലും രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികൾ മൊഴി നൽകിയതായി എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച രേഖകളും ശബ്ദസന്ദേശങ്ങളും ശേഖരിച്ചിട്ടുണ്ട്. പി.എഫ്.ഐയുടെ ആശയത്തെ

ഇടനിലക്കാരെ ഭയക്കേണ്ട, വിളകൾ സൂക്ഷിക്കാം

ആലപ്പുഴ: നെല്ലോ പച്ചക്കറിയോ, പഴവർഗങ്ങളോ കൂടുതൽ വിളഞ്ഞാലും കർഷകർ ആശങ്കപ്പെടേണ്ട. ഇടനിലക്കാരുടെയും മൊത്തക്കച്ചവടക്കാരുടെയും ചൂഷണത്തിന് ഇരയാകാതെ വിളകൾ മാസങ്ങളോളം സൂക്ഷിക്കാനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി ലാഭം നേടാനും ഗ്രാമങ്ങൾ തോറും കാർഷിക ഉൽപ്പന്ന സംഭരണ ശാലകൾ വരും. കേരളത്തിലെ സംരംഭകർക്ക് ഇതിനായി വായ്പ നൽകാൻ 2,520 കോടി കേന്ദ്രം അനുവദിച്ചു. നെല്ല് സൂക്ഷിക്കാൻ കാറ്റും വെളിച്ചവും കടക്കാത്ത പത്തായപ്പുരകൾ ഒരുക്കും. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കുമായുള്ള കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ, സുഗന്ധ വ്യഞ്ജന സ്റ്രോറേജുകൾ എന്നിവയും സജ്ജമാക്കും. ഉണക്കിയെടുത്ത നെല്ല് എത്രകാലം

കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡ് ഹിറ്റ്

ആലപ്പുഴ : ഹിറ്റായി കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡ്. ദിവസങ്ങൾക്കുള്ളിൽ ഒരുലക്ഷത്തിനു മുകളിൽ കാർഡുകളാണ് വിറ്റുപോയത്. എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയും യാത്രക്കാർ ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തതോടെ മൂന്ന് ലക്ഷം കാർഡുകൾക്ക് കൂടി ഓർഡർ നൽകിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. തലസ്ഥാനത്തായിരുന്നു ട്രാവൽ കാർഡ് ആദ്യം പരീക്ഷിച്ചത്. പിന്നീട് അഞ്ച് ജില്ലകളിലേക്ക് വ്യാപിപ്പിച്ച പദ്ധതിയാണ് ഇപ്പോൾ കേരളമാകെ നടപ്പാക്കാൻ തീരുമാനിച്ചത്. നൂറ് രൂപയ്ക്ക് വാങ്ങുന്ന കാർഡ് ആവശ്യത്തിന് പണം ചാർജ് ചെയ്ത് ഉപയോഗിക്കാം. ബസ് കണ്ടക്ടർമാർ, സെയിൽസ് എക്സിക്യൂട്ടീവ്, ഡിപ്പോകൾ എന്നിവ

ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്, ഔദ്യോഗിക ചടങ്ങുകളിൽ ഭാരതാംബ ചിത്രം വയ്ക്കരുത്

തിരുവനന്തപുരം: രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്ന് ഗവർണർ ആർ.വി. ആർലേക്കർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകി. സർക്കാർ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നത് ശരിയല്ല. ഇനിയുള്ള പരിപാടികളിൽ ഇത് ഒഴിവാക്കണം. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടേത് പാടില്ല. ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിലുള്ള സർക്കാരിന്റെ പ്രതിഷേധം അറിയിക്കുന്നെന്നും കത്തിലുണ്ട്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഗവർണറെ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം, ഭാരതാംബ ചിത്രം ഒഴിവാക്കണമെന്ന് ഉപദേശ രൂപത്തിലല്ല, നിർദ്ദേശം

തോരാമഴയിൽ ആശങ്കവർദ്ധിക്കുന്നു

കോട്ടയം: ജില്ലയിൽ ബുധനാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നലേയും തോരാതെ തുടരുന്നത് ജനങ്ങളെ ആശങ്കയിലാക്കി. മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറിലും അപകടനിരപ്പിന് മുകളിലാണ് വെള്ളമൊഴുകുന്നത്. ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പെടെ ശക്തമായ മഴയാണ്. ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ പടിഞ്ഞാറൻ പ്രദേശങ്ങളിലും ജാഗ്രത തുടരുകയാണ്. പമ്പായാറ്റിലും അഴുതയാറ്റിലും അപകടനിരപ്പിനു മുകളിൽ വെള്ളമെത്തിയതോടെ എരുമേലിയുടെ മലയോരത്തും അധികൃതർ ജാഗ്രതയിലാണ്. മഴയ്‌ക്കൊപ്പം എത്തുന്ന കാറ്റും വ്യാപകനാശനഷ്ടമാണ് വിതയ്ക്കുന്നത്. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ തകർന്നും ഗതാഗത തടസവും നേരിടുന്നു. മൂക്കൻപെട്ടി കോസ്‌വേ വെള്ളത്തിൽഅഴുതയാറ്റിലെ

ഓളരപ്പരപ്പിൽ മിന്നൽപ്പിണരാകാൻ തുഴയെറിഞ്ഞിതാ ടൗൺ

കോട്ടയം: കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിച്ചുള്ള ചമ്പക്കുളം മൂലം വള്ളംകളിക്ക് രണ്ടാഴ്ച ശേഷിക്കേ കുമരകം ടൗൺ ബോട്ട് ക്ലബ് പരിശീലനം തുടങ്ങി. ആഗസ്റ്റ് അവസാനം പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫിക്കായി തിരഞ്ഞെടുത്ത 125 അംഗ ടീമിലെ പകുതി തുഴച്ചിൽക്കാരുമായി അമ്പലക്കടവൻ വെപ്പുവള്ളത്തിലാണ് ടൗൺ ബോട്ട് ക്ലബ് ചമ്പക്കുളത്താറ്റിൽ തുഴയുക. ശാരീരിക ക്ഷമത പരിശോധിച്ചാണ് തുഴച്ചിൽക്കാരെ നെഹ്‌റു ട്രോഫിക്കും ബോട്ട് ലീഗ് മത്സരത്തിനുമായി തിരഞ്ഞെടുത്തതെന്ന് ടൗൺ ബോട്ട് ക്ലബ് പ്രസിഡന്റ് വി.എസ്. സുഗേഷ് പറഞ്ഞു. പായിപ്പാടൻ പുത്തൻ ചുണ്ടനിലാണ്

പത്തനംതിട്ട ഗവ.നഴ്സിംഗ് കോളേജ്, കടമുറിയിലോ പഠനം?

പത്തനംതിട്ട : രണ്ട് ബാച്ചുകളിലായി 118 വിദ്യാർത്ഥികൾ പഠനം നടത്തുന്ന പത്തനംതിട്ട ഗവ.നഴ്സിംഗ് കോളേജിന് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടില്ലങ്കിലും പുതിയ ബാച്ച് പ്രവേശനത്തിന് ഒരുക്കങ്ങൾ തുടരുകയാണ്. കോളേജ് പ്രവർത്തനത്തിലെ പോരായ്മകളിലും ചൂഷണങ്ങളിലും സഹികെട്ട് നഴ്സിംഗ് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത് അധികൃതർക്കെതിരെയുള്ള പ്രതിഷേധ ശബ്ദമായി. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ മാനദണ്ഡ പ്രകാരം താത്കാലിക കെട്ടിടത്തിൽ കോളേജ് തുടങ്ങാൻ അനുമതി ഉണ്ടെങ്കിലും രണ്ടുവർഷത്തിനുള്ളിൽ സ്വന്തം ആസ്ഥാനം ഒരുക്കണമെന്നുണ്ട്. എന്നാൽ 2023ൽ മാക്കാംകുന്നിലെ വാടകക്കെട്ടിടത്തിൽ തുടങ്ങിയ കോളേജിന്

Scroll to Top