Author name: Rajesh R

പുതിയ ഉച്ചഭക്ഷണമെനു കീശ കീറുമെന്ന് പ്രഥമാദ്ധ്യാപകർ

ആലപ്പുഴ : പുതിയ സ്കൂൾ ഉച്ചഭക്ഷണ മെനു കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണെങ്കിലും,​ കീശ കീറുമെന്ന അങ്കലാപ്പിലാണ് പ്രഥമാദ്ധ്യാപകർ. ഫ്രൈഡ് റൈസും, മുട്ട അവിയലും പോലെ പോഷക സമ്പുഷ്ടമായ ഭക്ഷണം കുഞ്ഞുങ്ങൾക്ക് നൽകുന്നതിൽ സന്തോഷമാണെന്നും എന്നാൽ,​ ഇതിനുള്ള തുക എവിടെ നിന്ന് കണ്ടെത്തുമെന്നുമാണ് അദ്ധ്യാപകരുടെ ചോദ്യം. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് കണ്ടെത്തുക നിരന്തരം പ്രാവർത്തികമാക്കാവുന്ന കാര്യമല്ല. പി.ടി.എ ഫണ്ട്, പൂർവവിദ്യാർത്ഥികളുടെയും, സ്പോൺസർമാരുടെയും സഹായം തുടങ്ങിയവ പ്രയോജനപ്പെടുത്തി എല്ലാ ദിവസവും പരിഷ്ക്കരിച്ച മെനു നൽകുക ബുദ്ധിമുട്ടാണ്. […]

ലോട്ടറി തൊഴിലാളികളുടെ: അരിക്കാശിലും കൈയിട്ട് യൂണിയൻകാർ

കൊല്ലം: അരി വാങ്ങാൻ മഴയും വെയിലും കൊണ്ട് നടക്കുന്ന ലോട്ടറി തൊഴിലാളികളെ ക്ഷേമനിധി ബോർഡ് അംഗത്വത്തിന്റെ പേരിൽ ചില യൂണിയൻ പ്രവർത്തകർ കൊള്ളയടിക്കുന്നതായി പരാതി. അപേക്ഷാ ഫോറത്തിൽ ക്ഷേമനിധി അംഗത്വത്തിനായി ശുപാർശ ചെയ്തുകൊണ്ട് ഒപ്പിടാൻ 350 മുതൽ 500 രൂപ വരെ നിർബന്ധപൂർവം വാങ്ങുന്നുവെന്നാണ് പരാതി. അപേക്ഷാ ഫോറത്തിൽ ഇപ്പോൾ യൂണിയൻ നേതാക്കളുടെ ശുപാർശ നിർബന്ധമല്ല. എന്നാൽ തങ്ങൾ ശുപാർശ ചെയ്താലേ അംഗത്വം ലഭിക്കൂവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജില്ലാ ലോട്ടറി ഓഫീസ് പരിസരത്ത് തമ്പടിച്ചിരിക്കുന്ന ചില യൂണിയൻ പ്രവർത്തകർ

കുട്ടികളെ പിടിവിടാതെ ശ്രദ്ധിക്കാം

വർക്കല: വർക്കലയിലെയും സമീപപഞ്ചായത്തുകളിലെയും സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ വിട്ട് റോഡിലേക്കിറങ്ങിയാൽ പരിസരബോധമില്ലാതെ പെരുമാറുന്നതായി പരക്കെ പരാതി. വാഹനം പോകാൻ കഴിയാത്തവിധം റോഡിന്റെ മദ്ധ്യത്ത് കൂട്ടംകൂടി നടക്കുക,ഹോൺ അടിച്ചാൽ അസഭ്യം വിളിക്കുക,തമാശകൾക്കിടയിൽ സഹപാഠിയെ റോഡിലേക്ക് പിടിച്ചുതള്ളൽ എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾ നാട്ടുകാർക്ക് തലവേദനയാകുന്നു. ഇടവ മൂന്നുമൂല ജംഗ്ഷനിലും വൈകിട്ട് സ്കൂൾ വിടുന്ന സമയത്തെ സ്ഥിരം കാഴ്ചകളാണ് ഇവയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒരുകൂട്ടം വിദ്യാർത്ഥികൾ ചേർന്ന് ഒരു വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവവുമുണ്ടായി.കണ്ടു നിന്ന നാട്ടുകാരും വ്യാപാരികളും ഓട്ടോക്കാരും ഇടപെട്ട്

ഇന്ത്യൻ പ്രതീക്ഷ വാനോളം

തിരുവനന്തപുരം: സോവിയറ്റ് യൂണിയനിലെ കാസാഖിസ്ഥാനിൽ നിന്നാണ് നാൽപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ റഷ്യയുടെ സോയൂസ് ടി-11പേടകത്തിൽ ബഹിരാകാശ യാത്ര നടത്തിയത്. അത് സോവിയറ്റ് യൂണിയന്റെ സൗഹൃദ സഹായമായിരുന്നു. പക്ഷേ ഇന്ത്യയ്ക്ക് അത് ചരിത്രമായിരുന്നു. ആദ്യമായി ഇന്ത്യക്കാരൻ ബഹിരാകാശത്ത് എത്തിയതിന്റെ ചരിത്രം. രാകേഷ് ശർമ്മയുടെ വാക്കുകളും അദ്ദേഹം കണ്ടതും ഇന്ത്യക്കാർക്ക് എന്നെന്നും വിസ്മയായിരുന്നു. നാല് പതിറ്റാണ്ടിന് ശേഷം ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്ന് സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ബഹിരാകാശത്തേക്ക്

പരീക്ഷണങ്ങളിൽ ഒന്ന് നമ്മുടെ അഭിമാനം

തിരുവനന്തപുരം: സ്പെയ്സ് സ്റ്റേഷനിലേക്ക് ആദ്യ ഇന്ത്യൻ യാത്രികൻ ശുഭാംശു ശുക്ള എത്തുമ്പോൾ കേരളത്തിനും അഭിമാനിക്കാം. രണ്ടാഴ്ച സ്പെയ്സ് സ്റ്റേഷനിൽ കഴിയുന്ന ശുഭാംശു 12 പരീക്ഷണങ്ങളാണ് നടത്തുക. അതിലൊന്നായ ജൈവപരീക്ഷണം തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജും വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ഐ.ഐ.എസ്.ടി) ബഹിരാകാശ വകുപ്പും ചേർന്നാണ് തയ്യാറാക്കിയത്. ഗുരുത്വാകർഷണബലം തീരെ കുറവായ പശ്ചാത്തലത്തിൽ ഭക്ഷ്യവിത്തുകളുടെ വളർച്ചയും വിളവും സംബന്ധിച്ച പഠനമാണിത്. മൈക്രോ ആൽഗകൾ ഉപയോഗിച്ച് ഭക്ഷണം വളർത്തൽ, സയനോബാക്ടീരിയയിൽ നിന്നുള്ള ഓക്സിജൻ,

വിശക്കുന്നവർക്ക് ഉച്ചഭക്ഷണം ഒരുക്കി വി.സി.പി.എൽ കമ്പനി

പറവൂർ: ഉച്ചയ്ക്ക് ഊണ് കഴിക്കാനാവാതെ വിശക്കുന്നവർക്കായി ഭക്ഷണം ഒരുക്കി മാതൃകയായിരിക്കുകയാണ് പറവൂരിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ഉടമയും ജീവനക്കാരും. പല്ലംതുരുത്ത് റോഡിൽ കുറ്റിച്ചിറപ്പാലത്തിന് സമീപത്തുള്ള വി.സി.പി.എൽ. എന്ന സ്ഥാപനത്തിന്റെ ഗേറ്റിൽ ‘വിശക്കുന്നവർക്ക് ഭക്ഷണം ഇവിടെ ലഭ്യമാണ്’ എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.ഒരാഴ്ച മുമ്പാണ് ഈ പദ്ധതി ആരംഭിച്ചതെങ്കിലും ഇതുവരെ ആരും ഭക്ഷണത്തിനായി എത്തിയിട്ടില്ല. സ്ഥാപനത്തിലെ മാനേജർ, കാളികുളങ്ങര സ്വദേശിയായ ടി.എസ്. ശ്രീജിത്താണ് ആശയം ഉടമയോടും മറ്റ് ജീവനക്കാരോടും ആദ്യം പങ്കുവച്ചത്. ഉടമയായ പെരുവാരം സ്വദേശി കെ.എൻ. സുഭഗൻ എല്ലാ

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; അതിശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ജാഗ്രത തുടരുകയും കാലാവസ്ഥാ മുന്നറിയിപ്പുകൾ പിന്തുടരുകയും വേണം സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഒൻപതിടത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനും

ഒറ്റത്തവണ  ജീവനാംശം  നൽകിയാലും കുട്ടികളെ  നോക്കണം: സുപ്രീംകോടതി

ന്യൂഡൽഹി :വിവാഹമോചനസമയത്ത് ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി ഭാര്യയ്‌ക്ക് ജീവനാംശം നൽകിയാലും കുട്ടികളുടെ ചെലവിന് വീണ്ടും പണം നൽകേണ്ടി വരുമെന്ന് സുപ്രീംകോടതി. ആജീവനാന്ത ജീവനാംശത്തിൽ കുട്ടികളെ വളർത്തുന്ന ചെലവ് ഉൾപ്പെടില്ലെന്ന് ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിവാഹമോചനം അനുവദിച്ചതിനെതിരെ രണ്ടു പെൺകുട്ടികളുള്ള അമ്മ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നിലപാട്. ഒരു മകൾ പ്രമേഹബാധിതയായതിനാൽ ഏറെ നാൾ ചികിത്സ നൽകേണ്ട സാഹചര്യമാണെന്ന് അമ്മ കോടതിയെ അറിയിച്ചു. വിവാഹമോചനത്തിനായി ഒറ്റത്തവണ തീർപ്പാക്കൽ എന്ന

പച്ചക്കറികളിൽ മാരക കീടനാശിനി,​ തമിഴ്നാട്ടിൽ നിന്നുള്ളതിൽ കൂടുതൽ

കോഴിക്കോട്: ക്യാൻസറുൾപ്പെടെ മാരക രോഗങ്ങൾക്കിടയാക്കുന്ന കീടനാശിനികൾ മാർക്കറ്റിൽ കിട്ടുന്ന പച്ചക്കറികളിൽ ഉയർന്ന അളവിലുണ്ടെന്ന് പരിശോധനാഫലം. വെള്ളായണി കാർഷിക കോളേജ് ലാബിലാണ് പരശോധിച്ചത്. തമിഴ്നാട്ടിൽ നിന്നു വരുന്നവയിലാണ് വിഷം കൂടുതൽ. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ശേഖരിച്ചു നൽകുന്ന സാമ്പിളുകൾ എല്ലാ വർഷവും ഇവിടെ പരിശോധിക്കാറുണ്ട്. വ്യത്യസ്ത ജില്ലകളിൽ നിന്നാണ് സാമ്പിളെടുക്കുന്നത്. പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലകളിലെ പഴം, പച്ചക്കറി സാമ്പിളുകളിൽ അനുവദനീയമായ (.01 പി.പി.എം-പാർട്സ് പെർ മില്യൺ ) അളവിലുമധികം കീടനാശിനി കണ്ടെത്തി. പച്ചക്കറിയുടെ 28, പഴത്തിന്റെ 15 സാമ്പികളുകളിൽ

സി.ബി.എസ്.ഇ പത്താം ക്ളാസ് രണ്ടു പരീക്ഷ 2026 മുതൽ

ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം ഒഴിവാക്കാനും ഫലം മെച്ചപ്പെടുത്താനും ‘ഇരട്ട പരീക്ഷാ’ സമ്പ്രദായം 2025-2026 അദ്ധ്യയന വർഷം മുതൽ പത്താം ക്ളാസിൽ നടപ്പാക്കാൻ സി.ബി.എസ്.ഇ തീരുമാനം. 2026 ഫെബ്രുവരിയിലും മേയിലും ബോർഡ് പരീക്ഷ നടത്തും. പരീക്ഷാ രീതി, സിലബസ്, ചോദ്യ പാറ്റേൺ എന്നിവയിൽ മാറ്റമില്ല. ഫെബ്രുവരിയിലേത് എല്ലാവരും നിർബന്ധമായും എഴുതേണ്ട മെയിൻ പരീക്ഷയായിരിക്കും. ഫെബ്രുവരി പരീക്ഷാഫലം ഏപ്രിലിലും മേയ് ഫലം ജൂണിലും വരും. ആദ്യ ഫലം ഉപയോഗിച്ച് 11-ാം ക്ലാസ് പ്രവേശനം നേടാം. മാർക്ക്ഷീറ്റും മെരിറ്റ് സർട്ടിഫിക്കറ്റും

Scroll to Top