Author name: Rajesh R

NATA രജിസ്‌ട്രേഷൻ ആഗസ്റ്റ് 9 വരെ

കൗൺസിൽ ഒഫ് ആർക്കിടെക്ച്ചർ നടത്തുന്ന ആർക്കിടെക്ച്ചർ ബിരുദ പ്രവേശന NATA പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ 2025 ഫെബ്രുവരി 3ന് ആരംഭിച്ചിരുന്നു. NATA സ്കോർ വിലയിരുത്തിയാണ് 5വർഷ ബി ആർക് കോഴ്‌സിന് പ്രവേശനം. NATAയ്ക്ക് ആഗസ്റ്റ് 9വരെ രജിസ്റ്റർ ചെയ്യാം. പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്‌സ് പഠിച്ചവർക്കും 3വർഷ ഡിപ്ലോമ 45ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. www.nata.in, www.coa.gov.in എൽ.എൽ.എം പ്രൊഫഷണൽ പ്രോഗ്രാം @ എൻ.എൽ.യു ഡൽഹി നാഷണൽ ലാ യൂണിവേഴ്സിറ്റി, ഡൽഹിയിൽ 2025-26 വർഷത്തെ എൽ.എൽ.എം(പ്രൊഫഷണൽ) പ്രോഗ്രാമിന് ജൂലായ് 31വരെ […]

സ്വന്തം ചിറകിൽ പറക്കാൻ അനുവാദം വേണ്ട: തരൂർ

അനിഷ്‌ടം പ്രകടിപ്പിച്ച് ഖാർഗെ ന്യൂഡൽഹി:തനിക്ക് രാജ്യത്തെക്കാൾ താത്പ‌ര്യം പ്രധാനമന്ത്രിയോടാണെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വിമർശനത്തിന് മറുപടിയുമായി ശശി തരൂർ എംപി.ഡൽഹിയിൽ പാർട്ടി ആസ്ഥാനത്തിൽ ഖാർഗെ നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെ എക്‌സിലെ കുറിപ്പിലൂടെയാണ് തരൂർ മറുപടി നൽകിയത്. ‘പറക്കാൻ അനുവാദം ചോദിക്കരുത്. ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല’ എന്ന കുറിപ്പിനൊപ്പം ഒരു പക്ഷിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്‌തു. ഇതോടെ തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഉടക്ക് കൂടുതൽ രൂക്ഷമായി.തരൂരിന്റെ മോദി സ്‌തുതിയെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോളാണ്

ഇന്ന് ലഹരി വിരുദ്ധ ബോധവത്കരണ ദിനം, ലഹരി വിരുദ്ധ പ്രവർത്തനം ഇങ്ങനെ മതിയോ?

അസുഖം മാറാൻ നൽകുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലും ഗൂഗിളിൽ തപ്പിയെടുക്കുന്ന കേരളീയ സമൂഹത്തിലാണ് ലഹരി പദാർത്ഥങ്ങളെക്കുറിച്ചും അമിത മദ്യാസക്തിയെക്കുറിച്ചും ബോധവത്കരണ പൂരങ്ങൾ നടത്തുന്നത്! വേണമെങ്കിൽ ഒരു സ്റ്റഡി ക്ലാസ് നൽകാനുള്ള വിവരം പലർക്കുമുണ്ടാകും. എന്നിട്ടും നമ്മൾ ജനപങ്കാളിത്തത്തോടെ ലഹരിക്കെതിരെ കോട്ട ഉണ്ടാക്കും, കൂട്ടയോട്ടം നടത്തും, പ്രതിജ്ഞയെടുക്കും…. ഇതൊക്കെ വേണം. എന്നാൽ ഇതിൽ മാത്രം ഒതുങ്ങരുത്. ലഹരി പദാർത്ഥങ്ങളുടെ അപകടങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടല്ല ലഹരി വ്യാപനം ഇത്രമേൽ വർദ്ധിക്കുന്നത്. അറിവുകൊണ്ടുള്ള ചെറുത്തുനില്പിനെ ദുർബലപ്പെടുത്തും വിധത്തിലുള്ള പ്രലോഭനങ്ങളും പ്രചാരണങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അപ്രഖ്യാപിത അടിയന്തരാവസ്ഥയോ, ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞാൽ വിട്ടുവീഴ്ച ചെയ്യുമെന്നല്ല: ഗവർണർ

തിരുവനന്തപുരം: കേരളത്തിലെത്തിയപ്പോൾ ആരോടും ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞതിന് അർത്ഥം വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നല്ലെന്ന് ഗവർണർ ആർ.വി ആർലേക്കർ. ഗവർണറെപ്പോലും പ്രസംഗിപ്പിക്കാതെ തടയാൻ ഇതെന്താ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണോയെന്നും ചോദിച്ചു. കേരള സർവകലാശാലാ സെനറ്റ്ഹാളിൽ ശ്രീപദ്മനാഭസേവാസമിതിയുടെ ‘അടിയന്തരാവസ്ഥയുടെ അമ്പതാണ്ടുകൾ” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും കെ.എസ്.യുവും ഗവർണർക്കെതിരെ വൻപ്രതിഷേധം നടത്തിയത് പരാമർശിച്ചായിരുന്നു പ്രസംഗം. അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷശബ്ദം അടിച്ചമർത്തി. ആരെയും സംസാരിക്കാൻ അനുവദിച്ചില്ല. സമാന പ്രശ്നങ്ങളാണ് ഇവിടെയും. എല്ലാ അധികാരവും തങ്ങളുടേതെന്നും ആരും സംസാരിക്കേണ്ടെന്നുമാണ് ഭരണത്തിലുള്ളവർ കരുതുന്നത്. ഇതാണോ ജനാധിപത്യം. സഹിഷ്ണുത ഇല്ലാതായോ?

ഭാരതാംബ: നിയമ നടപടിക്കില്ല രാജ്ഭവനെ കത്തിലൂടെ എതിർപ്പ് അറിയിക്കും

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോടതിയെ സമീപിക്കാനുള്ള മുൻ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. തത്കാലം രാജ്ഭവനെ എതിർപ്പറിയിക്കും. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇതിനായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കത്തിലൂടെയാകും ഇക്കാര്യം മുഖ്യമന്ത്രി രാജ്ഭവനെ അറിയിക്കുക. സർക്കാർ പരിപാടികളിൽ ഔദ്യോഗിക ചിഹ്നത്തിനു പുറത്തുള്ളവ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. അങ്ങനെയെങ്കിൽ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്ന അഭിപ്രായം സി.പി.ഐ മന്ത്രിമാർ ഉന്നയിച്ചെങ്കിലും തത്കാലം എതിർപ്പ് അറിയിക്കുകയാണ് ഉചിതമെന്നാണ് മന്ത്രിസഭാ തീരുമാനം. മന്ത്രിസഭ തീരുമാനമെടുത്ത്

ജയ് ഭാരത്: ശുഭാംശുവിന്റെ ബഹിരാകാശ യാത്രയ്‌ക്ക് വിജയത്തുടക്കം, സ്പേസ് സ്റ്റേഷനിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിക്ക് കരുത്തേകി ഇന്ത്യയുടെ ശുഭാംശു ശുക്ലയുടെ ആക്സിയം 4 ബഹിരാകാശ യാത്രയ്‌ക്ക് വിജയത്തുടക്കം. ശുഭാംശു ഉൾപ്പെടെയുള്ള നാലംഗ സംഘമുള്ള ക്രൂ ഡ്രാഗൺ പേടകവുമായി സ്‌പേസ് എ‌ക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്‌ക്ക് 12.01ന് വിക്ഷേപിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4.30ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. അതുവരെ ശുഭാംശുവിനായിരിക്കും പേടകത്തിന്റെ നിയന്ത്രണം. തുടർന്ന്

നിർണായകം, ഇനിയുള്ള മണിക്കൂറുകൾ

തിരുവനന്തപുരം: ഫാൽക്കൺ 9 റോക്കറ്റിൽ നിന്ന് വേർപ്പെട്ടശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയം ലക്ഷ്യമാക്കി കുതിക്കുന്ന സ്‌പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ ശുഭാംശു ഉൾപ്പെടെയുള്ള സംഘത്തിന് അടുത്ത മണിക്കൂറുകൾ നിർണായകം. ഇന്ന് വൈകിട്ട് നാലരയോടെയാകും പേടകം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുക. അതിനായി ശ്വാസമടക്കി കാത്തിരിക്കുകയാണ് ഇന്ത്യയടക്കം ശാസ്ത്രലോകം. മിഷൻ കമാൻഡർ പെഗ്ഗി വിൻസൺ ആണെങ്കിലും പേടകം നിയന്ത്രിക്കുന്നത് പൈലറ്റായ ശുഭാംശുവാണ്. 90 മിനിറ്റുകൊണ്ട് ഒരുതവണ ഭൂമിയെ വലംവയ്ക്കുന്ന പേടകം സ്പേസ് സ്റ്റേഷനിലേക്ക് അടുക്കാനുള്ള അവസരം വരുന്നതുവരെ വലംവച്ചുകൊണ്ടിരിക്കും.

മണ്ണെണ്ണ വിതരണത്തിലും വേണം വാതിൽപ്പടി സേവനം

ആലപ്പുഴ: ജില്ലയിൽ മണ്ണെണ്ണ വിതരണത്തിലും വാതിൽപ്പടി സേവനം നടപ്പിലാക്കണമെന്ന റേഷൻ വ്യാപാരികളുടെ ആവശ്യം ശക്തമാകുന്നു. കാർത്തികപ്പള്ളി, അമ്പലപ്പുഴ,​ ചേർത്തല താലൂക്കുകളിൽ മാത്രമാണ് ജില്ലയിൽ മണ്ണെണ്ണ ഡിപ്പോയുള്ളത്. മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ഡിപ്പോയില്ലാത്തത് കാരണം ഇവിടെ നിന്നുള്ള വ്യാപാരികൾ മറ്റ് താലൂക്കുകളിലെത്തിയാണ് മണ്ണെണ്ണയെടുക്കുന്നത്. ഇത്തരത്തിൽ കിലോമീറ്ററുകൾ വണ്ടിയോടിച്ച് മണ്ണെണ്ണയെടുക്കുന്നത് വലിയ നഷ്ടത്തിന് കാരണമാകുമെന്ന് വ്യാപാരികൾ പറയുന്നു. ഡിപ്പോകളിൽ നിന്ന് മണ്ണെണ്ണ എടുക്കുന്നതിനുള്ള ചെലവും വിതരണം ചെയ്യുന്നതിലെ ലാഭവുമടക്കം ആറു രൂപ മാത്രമാണ് കമ്മിഷനായി കിട്ടുന്നത്. ഈ സാഹചര്യത്തിലാണ്

കനത്ത മഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമോ? ജലനിരപ്പ് 133 അടി പിന്നിട്ടു, 136 അടിയെത്തിയാൽ തുറക്കും, അവസാനം തുറന്നത് 2022ൽ

 ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.2 അടി പിന്നിട്ടു. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത്. ശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കി ജില്ലയിൽ രണ്ട് ദിവസം ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്.നിലവിലെ റൂൾ കർവ് പ്രകാരം അണക്കെട്ടിൽ തമിഴ്നാടിന് അനുവദനീയമായ ജലനിരപ്പ് 136 അടിയാണ്. വരും ദിവസങ്ങളിൽ മഴ കനക്കുകയും നീരൊരുക്ക്

ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ വ്യാപകം

വടക്കഞ്ചേരി: ട്രോളിംഗ് നിരോധനം മുതലെടുത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ വിപണിയിൽ വ്യാപകമാകുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന മീനുകളാണിവ. ചൂര, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് ഫോർമാലിനടക്കമുള്ള രാസവസ്തുക്കൾ കലർത്തി എത്തുന്നത്. കാഴ്ചയിൽ പച്ചയാണെന്ന് തോന്നും. പാകം ചെയ്യുമ്പോൾ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോൾ കറി പതയോട് കൂടി തിളച്ചു പൊന്തുന്നതായും പരാതിയുണ്ട്. വിപണിയിൽ ഫോർമാലിൻ കലർത്തിയ മീൻ വ്യാപകമായിട്ടും ചെക്ക് പോസ്റ്റുകളിലടക്കം

Scroll to Top