Author name: Rajesh R

അടിയന്തരാവസ്ഥക്ക് ഇന്ന് അരനൂറ്റാണ്ട്

തുറുങ്കുകൾ വാണ കാലം 1975 ജൂൺ 25ന് അർദ്ധരാത്രി ക്യാബിനറ്റ് വിളിക്കാതെ, ഭരിക്കുന്നവരുടെ കുടുംബസ്വത്താണ് ഇന്ത്യയെന്നു വിശ്വസിച്ച് ഇന്ദിരയുടെ ഭരണകൂടം അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ വലിയ ജയിലറകളാക്കി. പ്രസ് സെൻസർഷിപ്പ് ഏർപ്പെടുത്തി പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, ജീവിക്കാനുള്ള പൗരന്റെ അവകാശം കവർന്നെടുത്ത് കോടതികളുടെ ഇടപെടലുകളും വിലക്കി. രാഷ്ട്രീയ എതിരാളികളെ വിചാരണയില്ലാതെ തുറുങ്കിലടച്ചു. 634 ദിവസങ്ങൾ രാജ്യമെന്നത് ജനങ്ങൾക്ക് അവകാശപ്പെട്ടതല്ലെന്ന് വരുത്തിത്തീർത്തു. 21 മാസം നീണ്ട ആ ദുരവസ്ഥയുടെ നാളുകളിൽ കാട്ടുനീതിയായിരുന്നു. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, എ.ബി. വാജ്‌പേയി, എൽ.കെ. […]

യുദ്ധഭീതിയിൽ വിമാനയാത്ര: ഗൾഫ് മലയാളികൾ കുടുങ്ങി

കൊച്ചി: യുദ്ധഭീതിയിൽ ഗൾഫ് മേഖലയിലെ വിമാനസർവീസുകൾ താറുമാറായി. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരുടെ യാത്ര ത്രിശങ്കുവിൽ. വേനലവധിയോടനുബന്ധിച്ച് നാട്ടിലേക്ക് വരാനിരുന്നവരുടെ യാത്ര അനിശ്ചിതത്വത്തിലാണ്. സർവീസുകൾ പുനരാരംഭിച്ചെങ്കിലും സാധാരണ നിലയിലാകാൻ ദിവസങ്ങൾ വേണ്ടിവന്നേക്കാം. ഇന്നലെ യു.എ.ഇയിലെ വിമാനത്താവളങ്ങളിലെത്തിയ പലർക്കും ബുക്ക് ചെയ്ത വിമാനത്തിൽ യാത്ര ചെയ്യാനായില്ല. അടിയന്തരമായി പോകേണ്ടവരിൽ ചിലരെ അടുത്ത വിമാനങ്ങളിൽ കയറ്റിവിട്ടു. വിസ തീർന്ന് നാട്ടിലേക്കു മടങ്ങാനിരുന്നവരടക്കം വിമാനത്താവളങ്ങളിൽ കുടുങ്ങി. ഗൾഫ് രാജ്യങ്ങളിൽ ഈ മാസാവസാനം വേനലവധി തുടങ്ങുകയാണ്. എയർ ഇന്ത്യ സർവീസുകൾ ഇന്നു പുനരാരംഭിക്കുമെന്നാണ് അറിയിപ്പ്.ഖത്തറിലെ

നാ‌ടകാന്തം സമാധാനം; ഇറാനും ഇസ്രയേലും ട്രംപിന് വഴങ്ങി, ഇസ്രയേലിന് ട്രംപിന്റെ കർശന നിർദ്ദേശം

വെടിനിറുത്തലിനു ശേഷവും ആക്രമണം ടെൽ അവീവ്: അനിശ്ചിതത്വത്തിനും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ ഇറാൻ- ഇസ്രയേൽ സംഘ‍ർഷത്തിന് താത്കാലിക വിരാമം. ലോകഭീതിയുടെ 12 ദിവസത്തിനൊടുവിൽ പശ്ചിമേഷ്യയിൽ സമാധാനം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിറുത്തൽ നിർദ്ദേശം ഇരുരാജ്യങ്ങളും അംഗീകരിക്കുകയായിരുന്നു. തീരുമാനത്തെ സ്വാഗതം ചെയ്ത ഇന്ത്യ,​ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും പ്രതികരിച്ചു. വെടിനിറുത്തൽ ട്രംപ് പ്രഖ്യാപിച്ചശേഷവും ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചതാണ് അനിശ്ചിതത്വം സൃഷ്ടിച്ചത്. ഇറാൻ 14 മിസൈലുകൾ പ്രയോഗിച്ചെന്നും തിരിച്ചടിക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്

ഗുരുദേവൻ-ഗാന്ധിജി കൂടിക്കാഴ്‌ച വികസനത്തിനുള്ള ഊർജ്ജം: മോദി

ന്യൂഡൽഹി: ശിവഗിരിയിൽ ഗുരുദേവനും ഗാന്ധിജിയും നടത്തിയ കൂടിക്കാഴ്ച വികസിത ഇന്ത്യയുടെ ലക്ഷ്യങ്ങൾക്കും സാമൂഹിക ഐക്യത്തിനും ഊർജ്ജം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുരു-ഗാന്ധിജി കൂടിക്കാഴ്‌ചയുടെ ശതാബ്‌ദി ആഘോഷം ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘മലയാളി, സഹോദരി, സഹോദരൻമാർക്ക് എന്റെ നമസ്‌കാരം’എന്ന് മലയാളത്തിൽ ആശംസ നേർന്നുകൊണ്ടായിരുന്നു മോദിയുടെ തുടക്കം.സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ, സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിന് മൂർത്തമായ അർത്ഥം നൽകിയ ചരിത്ര സംഭവമാണ് ഗുരു-ഗാന്ധിജി കൂടിക്കാഴ്‌ച. ഗുരുവിന്റെ ആദർശങ്ങൾ മനുഷ്യരാശിക്കാകെ വലിയ സമ്പത്താണ്.

ആ ‘ദുരവസ്ഥ’യ്ക്ക് ഇന്ന് 50 ആണ്ട്, അടിയന്തരാവസ്ഥയുടെ ധ്വംസനം കാട്ടാൻ കേന്ദ്രപരിപാടി

ന്യൂഡൽഹി: പൗരാവകാശങ്ങൾക്ക് വിലങ്ങിട്ട് ജനാധിപത്യത്തിന്റെ കറുത്ത ഏടായി മാറിയ അടിയന്തരാവസ്ഥയ്‌ക്ക് ഇന്ന് 50 വയസ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ജനാധിപത്യ ധ്വംസനമെന്ന് ചൂണ്ടിക്കാട്ടി ഒരുവർഷം നീളുന്ന പ്രചാരണ പരിപാടികൾക്ക് കേന്ദ്രസർക്കാർ ഇന്ന് തുടക്കമിടും. സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ. 1975 ജൂൺ 25നാണ് ചില രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ഭരണഘടനയുടെ 352-ാം വകുപ്പ് ദുരുപയോഗപ്പെടുത്തി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാദ്ധ്യമങ്ങൾക്ക് കർശന സെൻസർഷിപ്പ് ഏർപ്പെടുത്തിയും പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചുമുള്ള ജനാധിപത്യ ധ്വംസനം 21 മാസം നീണ്ടു.

കൃഷി നശിച്ചവർക്ക് നിരാശ മാത്രം…. കാലവർഷം അതിവേഗം,​മുടന്തി നഷ്ടപരിഹാരം

കോട്ടയം : പ്രകൃതിദുരന്തങ്ങൾ ശരേവഗത്തിൽ കൃഷിയും ഭൂമിയും നശിപ്പിക്കുമ്പോൾ കർഷകർക്കുള്ള നഷ്ടപരിഹാരം മുടന്തുന്നു. 2021 മേയ് 18 ന് ശേഷം ഇതുവരെ ഒരു രൂപ പോലും കർഷകർക്ക് ലഭിച്ചിട്ടില്ല. ജില്ലയിൽ ഇനിയും 6.34 കോടി രൂപ കൊടുത്തു തീർക്കാനുണ്ട്. മാസങ്ങളുടെ കേന്ദ്ര വിഹിതം കുടിശികയുള്ളപ്പോൾ സംസ്ഥാന വിഹിതമാണ് പൂർണമായും മുടങ്ങിയത്. അപ്പർകുട്ടനാട്ടിലേയും മലയോരത്തേയും കർഷകരാണ് ഇതോടെ വലയുന്നത്. മഴയും വെള്ളപ്പൊക്കവും പിന്നീടുണ്ടായ വരൾച്ചയും മൂലം കോടികളുടെ കൃഷിയാണ് നശിച്ചത്. നെല്ലിന് പുറമേ വാഴ, കപ്പ, റബർ, ജാതി

രഞ്ജിതയ്ക്ക് യാത്രാമൊഴി

കോഴഞ്ചേരി : പൂമ്പാറ്റയെ പോലെ ഉല്ലസിച്ച് ഓടിക്കളിച്ച വിദ്യാലയ മുറ്റത്തേക്ക് ചേതനയറ്റ് രഞ്ജിതയെത്തിയപ്പോൾ മലയാളക്കരയാകെ തേങ്ങി. അഹമ്മദാബാദ് വിമാനാപകടത്തിൽ മരണമടഞ്ഞ മലയാളി നഴ്സ് രഞ്ജിത ജി.നായരുടെ ഭൗതിക ശരീരം രാവിലെ 7 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. മൃതദേഹത്തെ അനുഗമിച്ച സഹോദരൻ രതീഷ് ജി.നായരുൾപ്പടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. രാവിലെ 10 മണിയോടെ രഞ്ജിത അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ച പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിന്റെ മുറ്റത്ത് തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിന് വച്ചപ്പോൾ നാടിന്റെ നാനാഭാഗത്തുനിന്നുള്ളവർ

വെടിനിറുത്തൽ  കളി അവസാനിച്ചിട്ടില്ലെന്ന് ഖമനേയിയുടെ അടുത്ത വൃത്തങ്ങൾ

ടെഹ്‌റാൻ: വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ഇറാനിൽ നിന്ന് 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായത് ആശങ്കയാകുന്നു. ഇറാനിൽ തങ്ങൾ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം കാണാനില്ലെന്ന് യു.എസ് ആരോപിച്ചിരുന്നു. യു.എസ് ആക്രമണം മുന്നിൽകണ്ട ഇറാൻ യുറേനിയം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. കാണാതായതിൽ 60 ശതമാനത്തോളം സമ്പുഷ്ടീകരണ യുറേനിയമാണ്. പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻ ഇത് മതിയാകും. ആണവായുധ നിർമ്മാണപ്രവർത്തനങ്ങളുമായി ഇറാൻ ഇനിയും മുമ്പോട്ട് പോയേക്കാം എന്നതിന്റെ സൂചനയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നത്. അതിനിടെ യു.എസ് ആണവ

പൊലീസിനെ കബളിപ്പിക്കാൻ റെനി ഉപയോഗിച്ചത് ഡാർക്ക് വെബ്

ഗാന്ധിനഗർ : അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം, സ്‌കൂളുകൾ, സിവിൽ ആശുപത്രി എന്നിവ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശം അയക്കുകയും, 11 സംസ്ഥാനങ്ങളിലെ പോലീസിനെയും സുരക്ഷാ ഏജൻസികളെയും കബളിപ്പിക്കുകയും ചെയ്ത യുവതിയെ അഹമ്മദാബാദ് സൈബർ ക്രൈം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സംസ്ഥാനത്തെ ചെന്നൈ നഗരത്തിൽ താമസിക്കുന്ന റെനി ജോഷിൽഡ (30) എന്ന യുവതിയാണ് പ്രതി. എഞ്ചിനീയറിംഗ്, റോബോട്ടിക്സ് എന്നിവയിൽ പഠനം പൂർത്തിയാക്കിയ റെനി, ഒരു ബഹുരാഷ്ട്ര കമ്പനിയിൽ സീനിയർ കൺസൾട്ടന്റായി ജോലി

പ്ളസ്ടു സർട്ടിഫിക്കറ്റിലെ തെറ്റ്; അന്വേഷണത്തിന് സമിതി പുതിയവയുടെ വിതരണം നാളെ മുതൽ

തിരുവനന്തപുരം: മുപ്പതിനായിരം വിദ്യാർത്ഥികളുടെ പ്ലസ് ടു സർട്ടിഫിക്കറ്റിൽ തെറ്റുണ്ടായതിനെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. ഹയർ സെക്കൻഡറി വിഭാഗം ജോയിന്റ് ഡയറക്ടർ (അക്കാഡമിക്)​, സംസ്ഥാന ഐ.ടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷിക്കുക. പിശക് പറ്റിയവയ്ക്ക് പകരം സർട്ടിഫിക്കറ്റ് അടിയന്തരമായി വിതരണം ചെയ്യാനും ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. തെറ്റ് തിരുത്തിയ സർട്ടിഫിക്കറ്റുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ കെ. മാണിക്കരാജ് അറിയിച്ചു. തെറ്റായ

Scroll to Top