കരുമാടിക്കുട്ടനെ അവഹേളിക്കുന്നു, നശിക്കുന്നത് ബുദ്ധചരിത്രം പേറുന്ന അപൂർവ നിർമ്മിതി
ആലപ്പുഴ: കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമെന്നു പേര്. പക്ഷേ കരുമാടിയിലെ കരുമാടിക്കുട്ടന് സംരക്ഷണമില്ല. തെരുവ് നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ് അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കരുമാടിക്കുട്ടൻ സമുച്ചയം. കേരളത്തിൽ ബുദ്ധചരിത്രം പേറുന്ന അപൂർവ നിർമ്മിതികളിൽ ഒന്നാണ് നശിക്കുന്നത്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന സ്തൂപത്തിന്റെ ചില്ലു വാതിൽ തകർന്നിട്ട് നാളേറെയായി. അതിഥികൾക്കുള്ള വിശ്രമ കേന്ദ്രത്തിന്റെ ഓടുകൾ പൊട്ടി. ടൈലുകൾ തകർന്നു. ചുറ്റമതിലിലെ ഗ്രില്ലുകൾ ഇടിഞ്ഞുവീഴാമെന്ന സ്ഥിതിയിൽ. 2015ൽ 15 ലക്ഷം രൂപ മുടക്കി സർക്കാർ ഇവിടം […]