തടവുകാർക്ക് സുഭിക്ഷം, അദ്ധ്യാപകർക്ക് ഞെട്ടൽ
സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി ആഴ്ചയിലൊരിയ്ക്കൽ ഫ്രൈഡ് റൈസ് കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ച് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും കൈയ്യടി നേടിയപ്പോൾ പ്രഥമാദ്ധ്യാപകർ ഇനിയും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. മുട്ടയും പാലും അടങ്ങുന്ന നിലവിലെ പോഷകാഹാര പദ്ധതിക്ക് സർക്കാർ നൽകുന്ന തുക തന്നെ ഒന്നിനും തികയുന്നില്ല. കടം വാങ്ങിയും സ്വന്തം ശമ്പളത്തിൽ നിന്നെടുത്തുമൊക്കെ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ മെനു സർക്കാർ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഭക്ഷണം തയ്യാറാക്കാനുള്ള പണം എവിടെ നിന്ന് സംഘടിപ്പിക്കുമെന്ന ഉത്ക്കണ്ഠയിലാണ് അദ്ധ്യാപകർ. കൊലക്കേസുകളിലടക്കം ശിക്ഷിക്കപ്പെട്ട് വിവിധ […]