Author name: Rajesh R

ഐ.ടി.ഐകളിൽ പ്ലസ് ടു: സർക്കാരിന് മെല്ലെപ്പോക്ക്

കോഴിക്കോട് : കേന്ദ്ര നിർദ്ദേശം വന്ന് ‌വർഷം ഒൻപതായിട്ടും കേരളത്തിലെ സർക്കാർ ഐ.ടി.ഐകളിൽ പ്ലസ് ടു കോഴ്സുകൾ തുടങ്ങുന്ന കാര്യത്തിൽ മെല്ലെപ്പോക്ക്. കേരളത്തിലെ 108 സർക്കാർ ഐ.ടി.ഐ കളിൽ പകുതിയെണ്ണത്തിലെങ്കിലും പദ്ധതി നടപ്പാക്കിയാൽ നിരവധി വിദ്യാർത്ഥികൾക്ക് ഗുണപ്രദമാവും. രണ്ട് വർഷത്തെ ഐ.ടി.ഐ കോഴ്സിൽ അതത് ട്രേഡ് അനുസരിച്ച് നാല് പ്രധാന വിഷയങ്ങളാണ് പഠിക്കുന്നത്. ഓപ്പൺ സ്കൂൾ സിലബസിലെ ഏതെങ്കിലും ഭാഷാ വിഷയം കൂടി പഠിച്ചാൽ പ്ലസ് ടു സർട്ടിഫിക്കറ്റ് നൽകുന്നതാണ് പദ്ധതി. ഇതിനായി ഡയറക്ടറേറ്റ് ജനറൽ ഒഫ് […]

ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ തുടങ്ങി

ന്യൂഡൽഹി: സംഘർഷ പശ്‌ചാത്തലത്തിൽ ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരെയും ഓപ്പറേഷൻ സിന്ധുവിലൂടെ ഒഴിപ്പിക്കാൻ തുടങ്ങി. ഇസ്രായേലിൽ നിന്ന് റോഡ് മാർഗം ജോർദാൻ തലസ്ഥാനമായ അമ്മാനിലെത്തിയ 161 യാത്രക്കാരുമായി ആദ്യ ബാച്ച് ഇന്നലെ രാത്രി ഡൽഹിയിലിറങ്ങി. ഇറാനിൽ നിന്ന് മലയാളികൾ അടക്കം യാത്രക്കാരുമായി രണ്ട് വിമാനങ്ങൾ ഇന്നലെ വന്നു. സംഘർഷം കാരണം ഇസ്രായേലിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാരെ വരും ദിവസങ്ങളിൽ ഒഴിപ്പിക്കും. ഇസ്രായേലിന്റെ വ്യോമാതിർത്തി അടച്ചതിനാൽ, റോഡ് മാർഗം ജോർദാനിനും ഈജിപ്‌‌തിലും എത്തിച്ച് അവിടെ നിന്ന് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുവരാനാണ്

പന്തതിശയമേ…!

ലീഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടി റിഷഭ് പന്ത് (118) കെ.എൽ രാഹുലിനും സെഞ്ച്വറി (137), രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 364ന് പുറത്ത് ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിൽ 21/0, അവസാന ദിനം ആതിഥേയർക്ക് ജയിക്കാൻ വേണ്ടത് 350 റൺസ് ലീഡ്സ് : ലീഡ്സിൽ ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറികളുടെ ആറാട്ട്. നാലാം ദിവസം രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് വേണ്ടി ഉപനായകൻ റിഷഭ് പന്തും (118) ഓപ്പണർ കെ.എൽ രാഹുലും (137) മൂന്നക്കം

ട്രെയിലർ ലോറിയിൽ നിന്ന് ഇറക്കവേ റേഞ്ച് റോവർ കാറിന് അടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി: ട്രെയിലർ ലോറിയിൽ നിന്ന് ഇറക്കവേ നിയന്ത്രണം വിട്ട് താഴേക്കുരുണ്ട പുത്തൻ റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം. കാർ ഇറക്കാനെത്തിയ ഡ്രൈവേഴ്സ് യൂണിയൻ അംഗം സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഷോറൂം ഡെമോ കോഓർഡിനേറ്റർ മട്ടാഞ്ചേരി പാണ്ടിക്കുടി നെടിയോടി വീട്ടിൽ റോഷൻ ആന്റണി സേവ്യർ (36) ആണ് മരിച്ചത്. ചളിക്കവട്ടത്തെ സി.ഐ.ടി.യു യൂണിയൻ അംഗമായ അനീഷിന് തലയ്‌ക്കും കൈക്കുമാണ് പരിക്ക്. ഇയാൾ പാലാരിവട്ടത്തെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ

ഒ.ബി.സി സർട്ടിഫിക്കറ്റിന് മാർഗരേഖ നൽകും: സുപ്രീം കോടതി അമ്മയുടെ മാത്രം സംരക്ഷണയിൽ  കഴിയുന്ന കുട്ടികൾക്ക് വേണ്ടി  മിശ്ര വിവാഹിതർക്കും മാർഗരേഖ

ന്യൂഡൽഹി : പിതാവിന്റെ അശ്രയം ഇല്ലാതെ അമ്മമാരുടെ മാത്രം സംരക്ഷണയിൽ കഴിയുന്ന കുട്ടികൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റ് ലഭിക്കാൻ മാർഗ രേഖ നൽകുമെന്ന് സുപ്രീം കോടതി സൂചിപ്പിച്ചു. മിശ്രവിവാഹിതരുടെ കേസുകളിലും വ്യക്തമായ മാർഗരേഖ പുറപ്പെടുവിക്കും. സംസ്ഥാനങ്ങളുടെ നിലപാട് തേടി. അമ്മ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതും കുട്ടിയെ ഒറ്റയ്‌ക്ക് വളർത്തുന്നതുമായ സാഹചര്യമാണെങ്കിൽ സർട്ടിഫിക്കറ്റിനായി അവരെന്തിന് പിതാവിന് പിന്നാലെ പോകണമെന്ന് കോടതി ചോദിച്ചു. കുട്ടിയുടെ പിതാവിന്റെ ജാതി തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതെ ഒ.ബി.സി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു.

തെരുവ് നിറഞ്ഞ് വിജയാരവം

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിച്ചതോടെ നിലമ്പൂർ നഗരമെങ്ങും ആഘോഷ ലഹരിയിലായി. അന്തിമഫലം വരും മുമ്പേ വിജയാരവം മുഴങ്ങി. നാടെങ്ങും മധുര വിതരണവും തുടങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വീട്ടിലേക്ക് പ്രവർത്തകർ ഒഴുകിയെത്തി. പടക്കവും പൂത്തിരിയും കത്തിച്ച് പ്രവർത്തകർ ആവേശം കൊണ്ടു.പാർട്ടി ചിഹ്നങ്ങളും പതാകയുമേന്തിയ പ്രവർത്തകർ അലങ്കരിച്ച വാഹനങ്ങളിൽ നിരത്തിലിറങ്ങി. ചെണ്ടമേളവും ബാൻഡ് മേളവും നിരത്തുകളെ ശബ്ദമുഖരിതമാക്കി. പച്ച നിറത്തിലുള്ള തൊപ്പികളും വർണ്ണക്കടലാസുകളും പീപ്പികളും വീഥികളിൽ നിറഞ്ഞു. തുറന്ന വാഹനത്തിൽ ആര്യാടൻ ഷൗക്കത്തും

യു.ഡി.എഫിന് ജീവാമൃതം, എൽ.ഡി.എഫിന് തിരനോട്ടം

തിരുവനന്തപുരം: ഭരണതുടർച്ച സ്വപ്നം കാണുകയും വാഴ്ത്തിപ്പാടുകയും ചെയ്ത ഇടതുപക്ഷത്തെ നിലംപരിശാക്കി നിലമ്പൂർ. കക്ഷി രാഷ്ട്രീയത്തിന്റെ ഗണിതത്തിനപ്പുറം ഭരണത്തിന് കയ്പേറുന്നുവെന്ന് വോട്ടർമാർ പാേളിംഗ് ബൂത്തിൽ അടയാളമിട്ടപ്പോൾ അതിൽ തെളിഞ്ഞത് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. ഇടതിനോട് പിണങ്ങിപ്പിരിഞ്ഞ പി.വി.അൻവർ, മണ്ഡലത്തിലെ തന്റെ സ്വാധീനം രണ്ട് മുന്നണികളെയും ബോദ്ധ്യപ്പെടുത്തി. അൻവറിനോട് സന്ധി ചെയ്യാത്തതിന്റെ പേരിൽ യു.ഡി.എഫ് ക്യാമ്പിൽ നിന്നു ഉയർന്ന വിമർശനം അവഗണിച്ച് തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച വി.ഡി.സതീശന് കരുത്തു കൂടി. എല്ലാത്തിനുമുപരി മുസ്ലീം ലീഗിന്റെ പരിധിയില്ലാത്ത പരിശ്രമം യു.ഡി.എഫ് വിജയത്തിന്

യുദ്ധം’ അവസാനിക്കുന്നു; ഇറാൻ – ഇസ്രായേൽ സമ്പൂർണ്ണ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വെടിനിർത്തൽ ധാരണയിലെത്തിയ ഇറാനെയും ഇസ്രായേലിനെയും ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. വെടിനിർത്തൽ പ്രഖ്യാപനം ഇറാനും ഇസ്രായേലും സ്ഥിരീകരിച്ചു. ഖത്തറാണ് മധ്യസ്ഥത വഹിച്ചതെന്നാണ് ഇറാൻ്റെ പ്രതികരണം. ആറുമണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആറുമണിക്കൂറിനുള്ളിൽ ഇറാനും 12 മണിക്കൂറോടെ ഇസ്രായേലും വെടിനിർത്തൽ ആരംഭിക്കുമെന്നാണ് ഡൊണാൾഡ് ട്രംപിൻ്റെ വാക്കുകൾ. ‘എല്ലാവര്‍ക്കും

ഇസ്രയേൽ ഇറാൻ യുദ്ധം കൈവിട്ടു: യു.എസ് സൈനിക ബേസ് ആക്രമിച്ച് ഇറാൻ

ദോഹ: ബങ്കർ ബസ്റ്റർ ബോംബിട്ട് ആണവനിലയങ്ങൾ തകർത്തതിനു തിരിച്ചടിയായി, ഖത്തറിലെ യു.എസ് സൈനിക ബേസിലേക്ക് മിസൈലാക്രമണം നടത്തി ഇറാൻ. ഇന്നലെ ഇന്ത്യൻ സമയം രാത്രി 10നാണ് ദോഹയ്ക്ക് സമീപമുള്ള അൽ-ഉദെയ്ദ് എയർ ബേസിന് നേരെ ആക്രമണമുണ്ടായത്. മിസൈലുകളെ ഖത്തറിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആർക്കും പരിക്കില്ല. ആക്രമണ സൂചന ലഭിച്ചുടൻ ബേസ് ഒഴിപ്പിച്ച ഖത്തർ വ്യോമപാത അടച്ചിരുന്നു. ഇറാന്റെ ആക്രമണത്തെ അപലപിച്ച ഖത്തർ തിരിച്ചടിക്കുമെന്ന് പറഞ്ഞു. ഖത്തറിനെതിരെയല്ല, യു.എസ് ബേസാണ് ലക്ഷ്യമെന്ന് ഇറാൻ പ്രതികരിച്ചു. യു.എസിന്റെ മിഡിൽ ഈസ്റ്റിലെ

രണ്ടാം കൃഷി അനിശ്ചിതത്വത്തിൽ

വെള്ളപ്പൊക്കവും മടവീഴ്ചയും കർഷകരുടെ ബഹിഷ്കരണവും കാരണം രണ്ടാം കൃഷി അനിശ്ചിതത്വത്തിലായി. മട വീണ് ആയിരത്തിലേറെ ഏക്കർ പാടശേഖരങ്ങൾ വെള്ളത്തിലാണ്. ഇനി മട ഉറപ്പിച്ച് വെള്ളം വറ്റിക്കണം. കീടനാശിനി ഉപയോഗിച്ച് കള നശിപ്പിക്കണം. വീണ്ടും വെള്ളം നിറച്ച് മോട്ടോർ ഉപയോഗിച്ച് വറ്റിച്ചു വേണം ഞാറ് നടാൻ. ആദ്യം വിതച്ച വിത്ത് വെള്ളത്തിലായി. ഇനി സബ്സിഡി ലഭിക്കില്ല. പുതിയ വിത്തു കൂടിയ വിലക്ക് സ്വകാര്യ ഏജൻസികളിൽ നിന്നു വാങ്ങണം. ഹെക്ടറിന് 100 കിലോ വിത്തു വേണം. കിലോക്ക് 44 രൂപയായിരുന്ന

Scroll to Top