Author name: Rajesh R

30000 പ്ലസ്ടു വിദ്യാർത്ഥികൾക്ക് കിട്ടിയത് തെറ്റായ സർട്ടിഫിക്കറ്റ്, പരീക്ഷാ വിഭാഗം മാർക്ക് രേഖപ്പെടുത്തിയതിൽ വീഴ്ച

തിരുവനന്തപുരം: മുപ്പതിനായിരം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത പ്ലസ്ടു സർട്ടിഫിക്കറ്റുകളിൽ പിഴവ്. വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഹയർ സെക്കൻഡറി പരീക്ഷാവിഭാഗത്തിന്റെ വീഴ്ച കണ്ടെത്തിയത്. മൊത്തം 2.47 ലക്ഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. അതിലെ 30,000 സർട്ടിഫിക്കറ്റുകളിലെ മാർക്കിലാണ് പിശക് സംഭവിച്ചത്. മാർക്ക് തിരുത്തി അച്ചടിച്ച് വീണ്ടും വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. സർട്ടിഫിക്കറ്റ് അച്ചടിക്കാൻ ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം നൽകിയ ഉള്ളടക്കം പ്രസ്സിലെ സോഫ്ട് വെയറിൽ മാപ്പ് ചെയ്തപ്പോഴുള്ള പിഴവാണ് പ്രശ്നത്തിനു കാരണമെന്നാണ് ഔദ്യോഗിക […]

ആലപ്പുഴ ജില്ലയിൽ രണ്ടാമത്തെ എ.ബി.സി സെന്റർ തുടങ്ങാൻ വൈകും

ആലപ്പുഴ : പേവിഷ ബാധ മരണങ്ങളും തെരുവുനായ് ആക്രമണങ്ങളും ആവർത്തിക്കുമ്പോഴും ആലപ്പുഴ നഗര പരിധിയിൽ തുടങ്ങുന്ന ജില്ലയിലെ രണ്ടാമത്തെ എ.ബി,സി സെന്റർ പ്രവർത്തനക്ഷമമാകാൻ ഇനിയും കാത്തിരിക്കണം. മാലിന്യ സംസ്കരണ സംവിധാനവും സെപ്റ്റിക് ടാങ്കും മൃഗാശുപത്രിയുമായി വേർതിരിച്ചുള്ള മതിലുമുൾപ്പെടെ സജ്ജമാക്കിയാലേ സെന്റർ പ്രവർത്തിപ്പിക്കാനാകൂ. ജില്ലാ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരുവശത്തെ മതിലുൾപ്പെടെയുള്ള സൗകര്യങ്ങൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡറിലേക്ക് കടന്നെങ്കിലും നിർമ്മാണം പൂർത്തിയാക്കാൻ ആഗസ്റ്റെങ്കിലുമാകും. ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിലാരംഭിച്ച ആദ്യ എ.ബി.സി സെന്ററിൽ കടക്കരപ്പള്ളി പഞ്ചായത്തിലെ

തെങ്ങിൽ കയറുന്നതിനിടെ ഹൃദയാഘാതം,​45 അടി ഉയരത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

താഴെയിറക്കാൻ 3 മണിക്കൂർ ദൗത്യം കൊച്ചി: തേങ്ങയിടാൻ കയറിയ തെങ്ങുകയറ്റത്തൊഴിലാളി 45 അടി ഉയരത്തിൽ ഹൃദയാഘാതത്തെ തുടർ‌ന്ന് മരിച്ചു. തെങ്ങിൽ കുടുങ്ങിയ മ‌ൃതദേഹം സാഹസികമായി താഴെയിറക്കിയത് മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. വരാപ്പുഴ മുട്ടിനകം മാട്ടുമ്മൽപറമ്പിൽ എം.പി. ഉണ്ണിക്കൃഷ്ണനാണ് (50) മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് എളമക്കര യുവകലാതരംഗ് ക്ലബ്ബിന് സമീപം ബേബിസ്മാരക റോഡിൽ കരുവേലിപ്പറമ്പ് പ്രസാദിന്റെ വീട്ടുവളപ്പിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് ദുരന്തം. തൃക്കാക്കര പുക്കാട്ട്പടിയിൽ താമസിക്കുന്ന പ്രസാദിനെ ഫോണിൽ അറിയിച്ച ശേഷമാണ് തെങ്ങിൽ കയറിയത്. അരമണിക്കൂർ

വില വർദ്ധനയിൽ ഉലഞ്ഞ് കേറ്ററിംഗ് മേഖല  

അവശ്യസാധനങ്ങളുടെ ഉൾപ്പെടെയുള്ളവയുടെ വിലക്കയറ്റം കേറ്ററിംഗ് മേഖലയെ പിടിച്ചുലച്ചു. ഇറച്ചിയ്ക്കും മീനിനും അടുത്തിടെയുണ്ടായ വില വർദ്ധന പല ചെറുകിട യൂണിറ്റുകളെയും പ്രതികൂലമായി ബാധിച്ചെന്ന് കേറ്ററിംഗ് വ്യവസായികൾ പറയുന്നു. ഇറച്ചി, മീൻ, എണ്ണ, തേങ്ങ എന്നിവയുടെ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓർഡറുകൾ പലതും നഷ്ടത്തിൽ നടത്തേണ്ട ഗതികേടിലാണ് കേറ്ററിംഗ് മേഖല. മാസങ്ങൾക്കു മുമ്പേ പരിപാടി ബുക്ക് ചെയ്യുന്ന രീതിയാണ്. രണ്ടു മാസം മുമ്പ് സാധനങ്ങൾക്കുണ്ടായിരുന്ന വിലയിൽ ഓഗസ്റ്റിലും സെപ്റ്റംബറിലുമൊക്കെ പരിപാടികൾ സ്വീകരിച്ച നിരവധി യൂണിറ്റുകളുണ്ട്. ഓഡിറ്റോറിയങ്ങളിൽ അടുക്കള സൗകര്യമില്ലാത്തതും

ജീവനക്കാർ കോൺക്ളേവിന് പോകും, സർവേ ഓഫീസുകൾ കാലിയാകും

ത്തനംതിട്ട: ഡിജിറ്റൽ സർവെയിലൂടെ കേരളം നേടിയ പുരോഗതി മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥർക്ക് വിശദീകരിക്കാൻ തിരുവനന്തപുരത്ത് നാളെ നടക്കുന്ന ഭൂമി കോൺക്ളേവ് പരിപാടിയിൽ എല്ലാ സർവെ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് നിർദേശം. ഡിജിറ്റൽ സർവെയടക്കം സർവെ സംബന്ധമായ എല്ലാജോലികളും ഇതുകാരണം തടസപ്പെടും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന കോൺക്ളേവ് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിക്ക് എല്ലാ സർവെ ജീവനക്കാരും മൂന്ന് മണിക്ക് തന്നെ എത്തണമെന്ന് സർവെ ഡയറക്ടർ ഡെപ്യൂട്ടി ഡയറക്ടർമാർക്കും അസിസ്റ്റന്റ് ഡയറക്ടർമാക്കും റീ സർവെ,

സി.പി.ഐ ആലപ്പുഴ മണ്ഡലം സമ്മേളനം അലസിയത് അന്വേഷിക്കാൻ കമ്മിഷൻ

ആലപ്പുഴ: സി.പി.ഐ ആലപ്പുഴ മണ്ഡലം സമ്മേളനം നടപടികൾ പൂർത്തിയാക്കാനാകാതെ അലസിപ്പിരിഞ്ഞത് അന്വേഷിക്കാൻ മൂന്നംഗകമ്മിഷനെ നിയോഗിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.പി ജിസ്മോൻ, ജില്ലാ എക്സി ക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.ജി സന്തോഷ്, കെ.കാർത്തികേയൻ എന്നിവരാണ് അംഗങ്ങൾ. മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായ വരവ് ചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും സമ്മേളന പ്രതിനിധികൾ അംഗീകരിക്കാതിരുന്നതും എ.ഐ.വൈ.എഫ് മണ്‌ഡലം സെക്രട്ടറിയെ പാർട്ടി മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നതുമാണ് മത്സരത്തിനും പിന്നീഴ് സമ്മേളനം അലങ്കോലമാകാനും ഇടയാക്കിയത്. ജില്ലാ എക്സിക്യുട്ടീവാണ് കമ്മിഷനെ നിയോഗിച്ചത്. ഭരണിക്കാവിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിന്

വിമാനത്താവളത്തിന് കടുത്ത ഭീഷണി,​ നിസാരമല്ല,​പക്ഷിയിടി

തിരുവനന്തപുരം: തലസ്ഥാനത്തെ വ്യോമപാതയിലെ വിമാനങ്ങൾക്ക് ഗുരുതര ഭീഷണിയായി പക്ഷിക്കൂട്ടം. സർക്കാരും നഗരസഭയും കിണഞ്ഞുശ്രമിച്ചിട്ടും പക്ഷിശല്യം ഒഴിവാക്കാനായില്ല.ഞായറാഴ്ച എയർഇന്ത്യയുടെ ഡൽഹി വിമാനത്തിന് ലാൻഡിംഗിനിടെ പക്ഷിയിടിയെ തുടർന്ന് സാരമായ തകരാറുണ്ടായതാണ് ഒടുവിലത്തെ സംഭവം. വിമാനത്താവള പരിസരത്തെ അനധികൃത മാലിന്യശേഖരമാണ് പക്ഷിശല്യത്തിന് കാരണം. പക്ഷിയുമായി കൂട്ടിയിടിച്ചാൽ അപകടമായാണ് കണക്കാക്കുക. എൻജിൻ പ്രവർത്തനരഹിതമാവും, ​തീപിടിക്കാനും സാദ്ധ്യതയുണ്ട്. കേന്ദ്രവ്യോമയാന ഏജൻസികളുടേതടക്കം അന്വേഷണങ്ങളുണ്ടാവും. പക്ഷിയിടിയുടെ അപകടാവസ്ഥ വിശദമാക്കി എയർപോർട്ട് അതോറിട്ടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. വിമാനത്താവള നടത്തിപ്പുകാരായ അദാനിയുടെ ഒരുകോടി രൂപ സഹായത്തോടെ പുതിയ മാലിന്യസംസ്കരണ

കാവിക്കൊടി വിപ്ളവം; മാഷിന്റെ പൊല്ലാപ്പും!

ഉടുത്തിരിക്കുന്നത് പട്ടുസാരി. ഇരിപ്പ് സിംഹത്തിൽ. പിന്നിൽ പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടം. ഇടതു കൈയിൽ പിടിച്ചിരിക്കുന്നത് ഇരട്ടവാലും ‘ഓം” ചിഹ്നവുമുള്ള കാവിക്കൊടി. രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം വേദി പങ്കിടുമ്പോഴാണ് സഖാവ് ശിവൻകുട്ടി ആ ചിത്രം കണ്ട് വീണ്ടും ഞെട്ടിയത്. ഇത് ആർ.എസ്.എസുകാരുടെ ഭാരതാംബയല്ലേ?ഒരാഴ്ച മുമ്പ് രാജ്ഭവനിൽ ഇതേ ചിത്രത്തിനു മുന്നിൽ ഗവർണർ ആർലേക്കർ പുഷ്പാർച്ചന നടത്തുന്ന ചിത്രം പത്രത്തിൽ കണ്ട് ഒന്നു ഞെട്ടിയതാണ്. ഗവർണറുടെ ആ നമ്പർ തലേദിവസം രാത്രി തന്നെ അറിഞ്ഞതിനാൽ ആ വഴിക്ക്

എൽസ 3ലെ എണ്ണ നീക്കൽ: ഡച്ച് കമ്പനി എത്തിയേക്കും

കൊച്ചി: പുറംകടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിൽ നിന്ന് ഇന്ധനവും കണ്ടെയ്‌നറുകളും വീണ്ടെടുക്കാൻ ഡച്ച് കമ്പനിയായ എസ്.എം.ഐ.ടിയെ എത്തിക്കാനുള്ള നീക്കമാരംഭിച്ചു. സാൽവേജ് (മുങ്ങിയ കപ്പൽ ഉയർത്തുന്ന) രംഗത്തെ ആഗോള ഭീമന്മാരായ എസ്.എം.ഐ.ടിയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് എൽസ 3 ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി, ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിനെ അറിയിച്ചു. അമേരിക്കൻ കമ്പനിയായ ടി ആൻഡ് ടി കരാർ ഉപേക്ഷിച്ചതോടെ ദൗത്യം തടസപ്പെട്ടിരിക്കുകയാണ്. പുതിയ കമ്പനിയേതെന്ന് 48 മണിക്കൂറിനകം അറിയിക്കണമെന്നാണ് ഡയറക്ടർ ജനറൽ ഒഫ്

പ്രിയ ശിഷ്യയെ നൃത്തത്തിൽ ഗുരുവാക്കി അദ്ധ്യാപിക

ആലപ്പുഴ: അദ്ധ്യാപികയായ ശിജിയും പ്രിയ ശിഷ്യയായ സുകന്യമോഹനും പതിനേഴ് വർഷത്തിന് ശേഷം ഒത്തുചേർന്നപ്പോൾ, ഗുരു ശിഷ്യയും ശിഷ്യ ഗുരുവുമായി. ആലപ്പുഴ എസ്.ഡി.വി ബോയ്സ് ഹൈസ്കൂളിലെ ഹിന്ദി അദ്ധ്യാപികയായ ആലപ്പുഴ തമ്പകച്ചുവട് ശ്രീനന്ദനം വീട്ടിൽ ശിജി ശിവനാണ് (43) നൃത്തം പഠിക്കാൻ സ്കൂളിലെ പഴയ ശിഷ്യയുടെ മുന്നിലെത്തിയത്. 2002 മുതൽ 2005 വരെ എസ്.ഡി.വി ഗേൾസിലെ അദ്ധ്യാപികയായിരുന്നപ്പോഴാണ് സുകന്യയെ പഠിപ്പിച്ചത്. ആറുവയസുമുതൽ നൃത്തം പഠിച്ചുതുടങ്ങിയ ശിജിക്ക് പത്താംക്ലാസ് എത്തിയപ്പോൾ അത് ഉപേക്ഷിക്കേണ്ടി വന്നു. ജോലിയിൽ പ്രവേശിച്ചതോടെ തിരക്കുകൾ വർദ്ധിച്ചു.

Scroll to Top