ആണവശേഷി തകർത്ത് അമേരിക്ക, പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ
ടെൽഅവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങൾ യു.എസ് ആക്രമിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷസ്ഥിതി അതീവഗുരുതരമായി. ഇസ്രയേൽ ആക്രമണം നിറുത്തിയാലേ ചർച്ചയ്‌ക്കുള്ളൂ എന്ന നിലപാടിൽ ഉറച്ചുനിന്ന ഇറാന് ഇത് താങ്ങാനാവാത്ത പ്രഹരമായി. ഭീമൻ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് ഭൂഗർഭ ആണവനിലയം അടക്കം മൂന്നു ആണവ കേന്ദ്രങ്ങൾ തകർത്തെന്നും ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയെന്നും യു.എസ് അവകാശപ്പെട്ടു. മൂന്നിടത്തും കനത്ത നാശമുണ്ടായെങ്കിലും ആണവ വികിരണങ്ങൾ വ്യാപിച്ചിട്ടില്ല. യു.എസ് കാട്ടിയത് ചതിയാണെന്നും മാരക പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകൂ എന്നും ഇറാൻ വെല്ലുവിളിച്ചു. മേഖലയിലെ യു.എസ് സൈനിക […]