Author name: Rajesh R

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ 13ന് , 11ന് നട തുറക്കും

പത്തനംതിട്ട: ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് സമീപം പുതുതായി നിർമ്മിക്കുന്ന നവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മം ജൂലായ് 13ന് നടക്കും. ഇതിന് മുന്നോടിയായി 11ന് വൈകിട്ട് 5ന് നടതുറക്കും. 11 മുതൽ നവഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രത്യേക പൂജകൾ നടക്കും. തന്ത്രി കണ്ഠരര് രാജീവരര് പ്രതിഷ്ഠാ കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ജ്യോതിഷൻ പത്മനാഭ ശർമ്മ നിർദ്ദേശിച്ച സമയക്രമം അനുസരിച്ചാണ് പ്രതിഷ്ഠാ കർമ്മം നടത്തുന്നത്. ഇതിനായി തന്ത്രിയുടെ അനുമതിയോടെയാണ് പ്രത്യേകമായി മൂന്നു ദിവസം ക്ഷേത്രം തുറക്കുന്നത്. ദേവ പ്രശ്നത്തെ […]

ടാങ്കറുകളിൽ കുടിവെള്ളം; തട്ടിപ്പ് തടയാൻ പദ്ധതി ‘സുജലം സുലഭം’ പദ്ധതി വ്യാപിപ്പിക്കും

ആലപ്പുഴ: ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നതിലെ അമിത നിരക്കും മറിച്ചുവില്പനയും തടയാൻ ലക്ഷ്യമിട്ടുള്ള ‘സുജലം സുലഭം’ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും. ആവശ്യക്കാർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം വഴി വിതരണം ചെയ്യുന്നതുമാണ് പദ്ധതി. തിരുവനന്തപുരം നഗരസഭ വിജയകരമായി നടപ്പാക്കിയ ഡിജിറ്റൽ പദ്ധതിയാണ് വ്യാപിപ്പിക്കുന്നത്. സ്മാർട്ട് ട്രിവാൻഡ്രം ആപ്ളിക്കേഷൻ മുഖേനയാണ് തിരുവനന്തപുരത്ത് ഇത് സാദ്ധ്യമാക്കിയത്.,,,,,;;;; ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളെ റൂട്ട് തിരിച്ച് വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഡേറ്റാ ബാങ്കിലാക്കി ഓരോരുത്തർക്കും ആവശ്യമായ വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തിയാകും

ഭിന്നശേഷി സംവരണത്തിൽ തട്ടി എയിഡഡ് നിയമനം വൈകുന്നു നിയമന അംഗീകാരം കാത്ത് 722 അദ്ധ്യാപകർ

കണ്ണൂർ: ഭിന്നശേഷി സംവരണം ഉറപ്പാക്കാനുള്ള കോടതി ഉത്തരവിന് പിന്നാലെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ നിയമനം അനിശ്ചിതത്വത്തിൽ.ഇവർക്ക് നിലവിൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത സ്ഥിതിയാണ്. ഭിന്നശേഷിക്കാർക്ക് മുൻകാല പ്രാബല്യത്തോടെ നിശ്ചിത ശതമാനം സംവരണം ഉറപ്പാക്കണമെന്നാണ് കോടതി വിധി. എന്നാൽ പലവിഷയങ്ങളിലും ഈ വിഭാഗത്തിൽ നിന്ന് യോഗ്യരായ അദ്ധ്യാപകരെ കിട്ടാത്ത സ്ഥിതിയുണ്ട്. ഭിന്നശേഷി നിയമനം നടക്കാത്തതിനാൽ മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നുമില്ല. നിയമനം ലഭിച്ച അദ്ധ്യാപകർ ദിവസവേതനത്തിൽ തുടരുകയാണിപ്പോൾ.പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ജൂനിയർ, സീനിയർ, അനദ്ധ്യാപകർ എന്നിവരുടെ നിയമനത്തിനാണ്

ഇറാനിൽ നിന്ന് വന്നവരിൽ മലപ്പുറം സ്വദേശിനിയും

ന്യൂഡൽഹി: ഇറാനിൽ നിന്ന് ഓപ്പറേഷൻ സിന്ധുവിലൂടെ മടങ്ങിയെത്തിയവരിൽ മലപ്പുറം മുടിക്കോട് സ്വദേശി ഫാദില കച്ചക്കാരനും. ടെഹ്റാനിലുള്ള ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി എസ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ സെപ്‌തംബറിലാണ് ഫാദില ഇറാനിലെത്തിയത്. മകളെ സ്വീകരിക്കാൻ സൗദിയിൽ സിവിൽ എൻജിനിയറായ പിതാവ് മുഹമ്മദ് കച്ചക്കാരനും ഡൽഹിയിലെത്തിയിരുന്നു. ഫാദിലയും പിതാവും രാത്രി 8.20ന്റെ വിമാനത്തിൽ കൊച്ചിയിലേക്ക് തിരിച്ചു. ഇറാനിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളികൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്താൻ അഡീഷണൽ റസിഡന്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ

പ്ലാസ്റ്റിക് മുട്ടയല്ല, പഴകിയ മുട്ട !

മാന്നാർ: വീടിനടുത്തുള്ള കടയിൽ നിന്ന് മുട്ട വാങ്ങി വീട്ടിലെത്തി ഓംലെറ്റ് ഉണ്ടാക്കാൻ പൊട്ടിച്ച് പാത്രത്തിൽ ഒഴിച്ചപ്പോൾ മാന്നാർ വിഷവർശേരിക്കര അപർണ ഭവനിൽ സുരേഷ് അമ്പരന്നു. മഞ്ഞവെള്ളം കലർന്ന മിശ്രിതം. മുട്ടത്തോടിനുള്ളിലെആവരണം പ്ലാസ്റ്റിക് പോലെ. പ്ലാസ്റ്റിക് മുട്ടയെ കുറിച്ചുള്ള വാർത്തകൾ കേട്ടിട്ടുള്ള സുരേഷ് പിന്നൊന്നും ചിന്തിച്ചില്ല. ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സംഘം മുട്ട പരിശോധിക്കുകയും തുടർന്ന് ചെങ്ങന്നൂർ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തതോടെ ഫുഡ് ഇൻസ്പെക്ടർ ആർ.ശരണ്യയുടെ നേതൃത്വത്തിൽ മുട്ട വെള്ളത്തിലിട്ടും

അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പാഠങ്ങൾ

ഒരുവൻ പുനർജ്ജനിക്കണമെങ്കിൽ അയാൾ ആദ്യം മരിക്കണം! – സൽമാൻ റുഷ്ദിയുടെ ‘ചെകുത്താന്റെ വചനങ്ങൾ” ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഒരർഥത്തിൽ ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കാര്യത്തിൽ സംഭവിച്ചതും. അത് 1975 ൽ മരിച്ചു; 77-ൽ പുനർജ്ജനിക്കാൻ. അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു. അടിയന്തരാവസ്ഥയുടെ ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ഇന്ദിരയുടെ അധികാരം തിരിച്ചെടുത്ത് തങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചു. മുഹമ്മദ് റാഫിയുടെ പഴയൊരു ഗാനത്തിലെ വരി ഓർമ്മവരുന്നു, ‘എന്തൊരു മാറ്റം, എന്തൊരു ആന്റി-ക്ളൈമാക്സ് “(ചിത്രം: ഗൈഡ്). ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ

ഭാരതാംബ വിവാദം, പ്ലസ് വൺ സീറ്റ് പ്രതിസന്ധി കരിങ്കൊടി …..സംഘർഷം

കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയ്ക്കു പിന്നാലെ ഭാരതാംബ വിവാദവും കത്തിനിൽക്കെ ജില്ലയിലെത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് നേരെ യുവജന, വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധമിരമ്പി. കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെയും യുവമോർച്ച, ബി.ജെ.പി, എ.ബി.വി.പി പ്രവർത്തകർ ഭാരതാംബ വിഷയത്തിലും കരിങ്കൊടി വീശി. ഇതിനിടെ എസ്.എഫ്.ഐ ,യുവമോർച്ച പ്രവർത്തകർ ഏറ്റുമുട്ടിയത് തെരുവുയുദ്ധമായി. ബി.ജെ.പി മന്ത്രിയുടെ കോലം കത്തിച്ചു. ഭാരതാംബ വിവാദത്തിൽ പ്രതിഷേധം ഉറപ്പായതിനാൽ മന്ത്രി വി. ശിവൻകുട്ടിയുടെ സുരക്ഷാ വർദ്ധിപ്പിച്ചിരുന്നു. 500

ഉച്ചഭക്ഷണ മെനു കൊള്ളാം, തുക എവിടെ ? കോടതിയിലേക്ക് അദ്ധ്യാപകർ

: കുട്ടികളെ കെെയിലെടുക്കാൻ സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു എത്തിയെങ്കിലും അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും എങ്ങനെയെത്തിക്കും എന്ന ആശങ്കയിലാണ് അദ്ധ്യാപകർ. ഫ്രെെഡ് റെെസും ബിരിയാണിയും വിവിധതരം കറികളുമുൾപ്പെടെ തയ്യാറാക്കാൻ പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വിയർക്കുകയാണ് പ്രധാനാദ്ധ്യാപകർ. ഇതൊക്കെ ആര് പാചകം ചെയ്യുമെന്ന ചോദ്യത്തിനും ഉത്തരമില്ല. കൂലിയും അലവൻസുമുൾപ്പടെ കുടിശ്ശികയായതോടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിലെ നൂറോളം സ്കൂൾ പാചകതൊഴിലാളികളാണ് ജോലി ഉപേക്ഷിച്ചത്. ഇത്രയും നാളത്തെ മെനു പ്രകാരം ഭക്ഷണം നൽകാൻ വായ്പയെടുക്കേണ്ടി വന്ന പ്രധാനാദ്ധ്യാപകർക്ക് ആ

പിടികൊടുക്കാത്ത കടുവ വീണ്ടും കാളയെ കൊന്നു

കാളികാവ്: ഒരു മാസത്തിലേറെയായി മലയോരത്തെ ഭീതിയിലാഴ്ത്തിയ കടുവ വീണ്ടും ജനങ്ങൾക്കു ഭീഷണി. കേരള പാന്തറയിൽ വീട്ടുമുറ്റത്ത് കെട്ടിയിട്ട കാളയെ കൊന്നു. വ്യാഴാഴ്ച രാത്രിയിലാണ് കാള ആക്രമിക്കപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് ചത്തത്. പാന്തയറയിലെ തെക്കേടത്ത് അബ്ദുൾ കരീമിന്റെ കാളയാണ് ചത്തത്. വീട്ടുമുറ്റത്ത് കെട്ടിയിട്ട കാളയുടെ ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുണ്ടായിരുന്നു. കാളയെ കൊന്നത് കടുവ തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട കാളയെ വീട്ടുകാർ ചികിത്സിക്കുകയായിരുന്നു. കാളയെ ആക്രമിച്ചത് കടുവയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നില്ല.സംഭവം നടന്ന ഉടനെ വനം വകുപ്പിനെ

ചൊ​വ്വൂ​ർ​ ​ബ​സ് ​സ്റ്റോ​പ്പി​ലേ​ക്ക്ബ​സ് ​പാ​ഞ്ഞു​ക​യ​റി​ ​മൂ​ന്ന് ​പേ​ർ​ക്ക് ​പ​രി​ക്ക്ഒ​ഴി​വാ​യ​ത് ​വ​ൻ​ ​ദു​ര​ന്തം

ചേ​ർ​പ്പ്:​ ​ചൊ​വ്വൂ​ർ​ ​അ​ഞ്ചാം​ക​ല്ലി​ൽ​ ​അ​മി​ത​ ​വേ​ഗ​ത്തി​ലെ​ത്തി​യ​ ​സ്വ​കാ​ര്യ​ ​ബ​സ് ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ബ​സ് ​സ്‌​റ്റോ​പ്പി​ലേ​ക്ക് ​പാ​ഞ്ഞു​ക​യ​റി,​ ​മൂ​ന്ന് ​സ്ത്രീ​ക​ൾ​ ​പ​രി​ക്കേ​റ്റു.​ ​ഒ​രാ​ളു​ടെ​ ​നി​ല​ ​ഗു​രു​ത​രം.​ ​ചൊ​വ്വൂ​ർ​ ​ചെ​റു​വ​ത്തേ​രി​ ​കാ​ര്യാ​ട്ടു​പ​റ​മ്പി​ൽ​ ​ബേ​ബി​ ​കു​മാ​റി​ന്റെ​ ​ഭാ​ര്യ​ ​സം​ഗീ​ത​ ​(47​),​ ​ചെ​റു​വ​ത്തേ​രി​ ​വീ​ട്ടി​ൽ​ ​പ്രേ​മാ​വ​തി​ ​(61​),​ ​ഇ​വ​രു​ടെ​ ​മ​ക​ൾ​ ​സ​യ്‌​ന​ ​(36​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റ​ ​പ്രേ​മാ​വ​തി​യു​ടെ​ ​നി​ല​ ​ഗു​രു​ത​ര​മാ​ണ്.​ ​പ​രി​ക്കേ​റ്റ​വ​രെ​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​എ​ലൈ​റ്റ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​അ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്ന് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ട​ ​ബ​സ് ​ജീ​വ​ന​ക്കാ​രെ​ ​പി​ന്നീ​ട് ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

Scroll to Top