Author name: Rajesh R

ഇത്തവണ ഓണത്തിനായി കിളിമാനൂരിന്റെ പച്ചക്കറിയും

കിളിമാനൂർ: ഇത്തവണ ഓണമുണ്ണാൻ തമിഴ്നാട് പച്ചക്കറിക്ക് കാത്തുനിൽക്കേണ്ട. നാടൻ പച്ചക്കറി വിഭവങ്ങൾ കഴിക്കാം.തീവില കൊടുത്ത് വിഷ പച്ചക്കറി വാങ്ങാതെ ജൈവപച്ചക്കറി വിളയിക്കുകയാണ് കിളിമാനൂർ ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകൾ. ഇതിനായി ബ്ലോക്കിൽ 62 ഹെക്ടറിലാണ് കൃഷി ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ അത്യുത്പാദന ശേഷിയുള്ള 81,250 പച്ചക്കറിത്തൈ വിതരണം ചെയ്തു. 8000 സീഡ് കിറ്റും കൃഷിഭവൻ വഴി വിതരണം ചെയ്തിട്ടുണ്ട്. 20000 പച്ചക്കറി തൈകൾ വിതരണത്തിനായി പാകമാകുന്നു. വീട്ടിൽ കൃഷി ചെയ്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരാണ് പച്ചക്കറി കൃഷി ചെയ്യുന്നവരിലധികവും. ബാക്കി […]

ഇറാന്റെ ആണവായുധ നിർമ്മാണം: നിലപാട് മാറ്റി യു.എസ് ഇന്റലിജൻസ് മേധാവി

വാഷിംഗ്ടൺ: ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നതിന് തെളിവില്ലെന്ന് പറഞ്ഞ യു.എസ് ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വടിയെടുത്തതിന് പിന്നാലെ നിലപാട് മാറ്റി. മാർച്ചിൽ സെനറ്റ് കമ്മിറ്റിക്ക് മുന്നിലാണ് ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നില്ലെന്ന് തുൾസി പറഞ്ഞത്. എന്നാൽ തുൾസി പറഞ്ഞത് തെറ്റാണെന്ന് കഴിഞ്ഞ ദിവസം ന്യൂജേഴ്സിയിൽ വച്ച് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പിന്നാലെയാണ് തിരുത്തലുമായി തുൾസി രംഗത്തെത്തിയത്. ഇറാന് ആഴ്ചകൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ ഒരു ആണവായുധം നിർമ്മിച്ചെടുക്കാൻ കഴിയുമെന്ന് തുൾസി പറഞ്ഞു. സെനറ്റിലെ തന്റെ വാക്കുകൾ

ആയുഷ് യു.ജി പ്രവേശന നടപടികൾ

അലൈഡ് ഹെൽത്ത് ബിരുദ കോഴ്‌സുകളിലേക്ക് ആയുഷ് അഡ്‌മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (AACCC) 15 ശതമാനം അഖിലേന്ത്യ കോട്ടയിലേക്കു പ്രവേശന നടപടികൾ ആരംഭിക്കും.www.aaccc.gov.in വഴി രജിസ്‌ട്രേഷനും, ചോയ്സ് ഫില്ലിംഗും നടത്താം. ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി, യോഗ & നാച്ചുറോപ്പതി, സോവ റിഗ്പ കോഴ്‌സുകളിലേക്ക് പ്രവേശനം നീറ്റ് യു. ജി 2025 റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. ആദ്യ റൗണ്ട് കൗൺസലിംഗ് രജിസ്‌ട്രേഷൻ തീയതി ഉടൻ പ്രഖ്യാപിക്കും.കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണറാണ് നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ

ഇറാനിലെ  ഇന്ത്യക്കാരെ പൂർണമായും  ഒഴിപ്പിക്കും

ന്യൂഡൽഹി: ഇറാനിൽ നിന്ന് വിദ്യാർത്ഥികളും തീർത്ഥാടകരും വിനോദസഞ്ചാരികളും അടക്കം എല്ലാ ഇന്ത്യക്കാരെയും ഓപ്പറേഷൻ സിന്ധുവഴി ഒഴിപ്പിക്കാൻ തീരുമാനം. ആയിരത്തോളം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. ശ്രീലങ്ക, നേപ്പാൾ പൗരൻമാരെയും തെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നുണ്ട്. ഇറാൻ വ്യോമ പാത തുറന്ന സാഹചര്യത്തിലാണ് എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത്. തങ്ങളുടെ പൗരൻമാരെക്കൂടി ഒഴിപ്പിക്കണമെന്ന ശ്രീലങ്കയുടെയും നേപ്പാളിന്റെയും അഭ്യർത്ഥന ഇന്ത്യൻ എംബസി സ്വീകരിച്ചു. ടെലിഗ്രാം ചാനൽ വഴിയോ, എംബസി ഹെൽപ്‌ലൈനിലോ ബന്ധപ്പെടാൻ നിർദ്ദേശിച്ചു. ഇന്ത്യയ്‌ക്ക് നേപ്പാൾ വിദേശകാര്യ മന്ത്രി ഡോ. അർസു

അതിർത്തിക്ക് കണ്ണാവാൻ വരുന്നു,​ 52 ഉപഗ്രഹങ്ങൾ

തിരുവനന്തപുരം: ചൈനയുടെയും പാകിസ്ഥാന്റെയും ഓരോ നീക്കവും ഒപ്പിയെടുക്കാൻ 52 ചാര ഉപഗ്രഹങ്ങൾ 18 മാസത്തിനകം ഇന്ത്യ വിക്ഷേപിക്കും. എസ്.ബി.എസ്- 03 എന്ന പദ്ധതി ഐ.എസ്.ആർ.ഒയും സ്വകാര്യ സ്ഥാപനങ്ങളും ചേർന്നാണ് നടപ്പാക്കുന്നത്. 10 മുതൽ 500 കിലോഗ്രാം വരെ ഭാരമുള്ളതാവും ഉപഗ്രഹങ്ങൾ. ആറു വർഷം ആയുസും. ഇന്ത്യൻ ബഹിരാകാശ വാണിജ്യ സ്ഥാപനമായ ഇൻസ്‌പേസിനാണ് ചുമതല. കാർട്ടോസാറ്റ്, എമിസാറ്റ്, മൈക്രോസാറ്റ്, ആർ.ഐ സാറ്റ് പരമ്പരകളിലുമായി നിലവിൽ ഇന്ത്യയ്ക്ക് 12 ചാര ഉപഗ്രഹങ്ങളുണ്ട്. രാജ്യത്തിനായി വിവിധോദ്ദേശ്യ നിരീക്ഷണമാണ് ഇവ നിർവഹിക്കുക. ഇതിൽ

സിഗ്നൽ ബോയകൾ കുറവ് ; ദിശതെറ്റി യാത്രാബോട്ടുകൾ

ആലപ്പുഴ : ജലപാതയിൽ ആവശ്യത്തിന് സിഗ്നൽ ബോയകൾ ഇല്ലാത്തത്ബോട്ടുകളുടെ യാത്രയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. കഴിഞ്ഞദിവസം കുമരകത്ത് നിന്ന് പുറപ്പെട്ട ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ട് കാറ്റിലും കോളിലും ദിശതെറ്റി നാല് മണിക്കൂറിലേറെ വൈകിയാണ് മുഹമ്മ ബോട്ട് ജെട്ടിയിലെത്തിയത്. സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് വലഞ്ഞത്. രാത്രി 8.30ന് എത്തിച്ചേരേണ്ടിയിരുന്ന ബോട്ട് എത്തിയപ്പോൾ 12.30 ആയി. ദിശതെറ്റിയ ബോട്ടിനെ തേടിയിറങ്ങിയ രക്ഷാബോട്ടും ദിശ മാറി സഞ്ചരിച്ച സ്ഥിതിയുണ്ടായി. കാറ്റിൽ ആടിയുലഞ്ഞ് ഡീസൽ ടാങ്കിൽ കരട് കയറി എൻജിൻ തകരാറായ ബോട്ട് കെട്ടിവലിച്ചാണ് തീരത്തെത്തിച്ചത്. ദിശ

പിന്‍ഗാമിയെ നിര്‍ദ്ദേശിച്ച് ഖമനേയി; കമാൻഡറെ വധിച്ച് ഇസ്രയേൽ

ടെൽ അവീവ്: ഇറാന്റെ മിസൈൽ പ്രഹരം ശക്തമാകവെ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ ഉന്നത കമാൻഡൻ സയ്യീദ് ഇസാദിയെയും റെവല്യൂഷണറി ഗാർഡ് ഖുദ്സ് ഫോഴ്സിന്റെ ആയുധ കൈമാറ്റ യൂണിറ്റ് മേധാവി ബെൻഹാം ഷരിയാരിയേയും വധിച്ച് ഇസ്രയേൽ തിരിച്ചടി. അതിനിടെ, ബങ്കറിൽ ഒളിവിൽ കഴിയുന്ന പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി (86) തന്റെ പിൻഗാമിയായി മൂന്ന് പുരോഹിതരെ നിർദ്ദേശിച്ചെന്നും റിപ്പോർട്ട്. പിൻഗാമിയാകും എന്ന് കരുതിയിരുന്ന രണ്ടാമത്തെ മകൻ സയ്യദ് മൊജ്തബാ ഹുസൈനി ഖമനേയി (55) ലിസ്റ്റിൽ ഇല്ലെന്ന്

മണ്ണെണ്ണ വിതരണം: ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി റേഷൻ വ്യാപാരികൾ

കൊച്ചി: സംസ്ഥാനത്ത് രണ്ടുവർഷമായി മുടങ്ങിയ മണ്ണെണ്ണ വിതരണം ഇന്നലെ പുന:രാരംഭിക്കുമെന്ന സർക്കാർ പ്രഖ്യാപനം ജില്ലയിൽ നടപ്പായില്ല. പ്രഖ്യാപനത്തെ തുടർന്ന് റേഷൻ കടക്കാർക്ക് ഇന്നലെ അന്വേഷണ പ്രവാഹമായിരുന്നു. മണ്ണെണ്ണ വാങ്ങാൻ നേരിട്ടെത്തിയവരും ഏറെ. ഇരുമ്പനം ബി.പി.സി.എല്ലിൽ നിന്നാണ് മണ്ണെണ്ണ വിതരണത്തിനെത്തേണ്ടത്. എന്നാൽ ഇന്നലെ ഒരു ടാങ്കർ പോലും റേഷൻ വിതരണത്തിനായി ലോഡെടുത്തിട്ടില്ല. മണ്ണെണ്ണ വാതിൽപ്പടിയായി എത്തിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് റേഷൻ വ്യാപാരികൾ. വിഷയം പലവട്ടം സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂല തീരുമാനമില്ലാത്തതിനാലാണിത്. ഭാരിച്ച ചെലവും സ്വന്തം നിലയ്ക്ക്

ഇന്ത്യക്കാരുടെ കൈവശം 210 ലക്ഷം കോടിയുടെ സ്വർണം

ഇന്ത്യൻ കുടുംബങ്ങളുടെ സ്വർണ ശേഖരം 25,000 ടൺ കൊച്ചി: ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണ ശേഖരം 25,000 ടൺ കവിയുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. രാജ്യാന്തര വിപണിയിലെ വില അടിസ്ഥാനമാക്കിയാൽ ഇത്രയും സ്വർണത്തിന്റെ മൂല്യം 210 ലക്ഷം കോടി രൂപയിൽ(2.4 ലക്ഷം കോടി ഡോളർ) അധികമാണ്. നടപ്പുവർഷത്തിൽ ഇന്ത്യ ലക്ഷ്യമിടുന്ന മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) മൂല്യത്തിന്റെ 56 ശതമാനം തുകയാണിത്. ഇറ്റലി, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളുടെ ജി.ഡി.പിയേക്കാൾ ഉയർന്ന മൂല്യമാണ് ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിനുള്ളത്.

സ്ഥാനക്കയറ്റത്തിന് വ്യാജ പി.എസ്.സി സർട്ടിഫിക്കറ്റ്(ഡെക്ക് അച്ചടിവകുപ്പിലെ ക്ള‌ർക്ക് കുടുങ്ങി

തിരുവനന്തപുരം: അച്ചടിവകുപ്പിൽ സ്ഥാനക്കയറ്റത്തിനായി വ്യാജ പി.എസ്.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയ എൽ.ഡി ക്ലർക്കിനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. അച്ചടിവകുപ്പ് ഡയറക്ടറേറ്റിലെ മുഹമ്മദ് ഷഫീഖിനെതിരെയാണ് ഡയറക്ടർ അമീർ സി.എ നൽകിയ പരാതിയിൽ കേസെടുത്തത്. ഭരണകക്ഷി യൂണിയനിലെ പ്രവർത്തകനായ ഇയാൾ സ്വാധീനമുപയോഗിച്ചാണ് തരികിട നടത്തിയത്. വ്യാജരേഖ ചമക്കൽ, വഞ്ചന തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ മുഹമ്മദ് ഷഫീഖിനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. യു.ഡി ക്ലർക്ക് പ്രമോഷനായി 2019ൽ പി.എസ്.സി നടത്തിയ വകുപ്പുതല പരീക്ഷയിലെ നാലു

Scroll to Top