Author name: Rajesh R

ഫീസൊടുക്കാൻ വൈകി , യു.കെ.ജി വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ ക്രൂരത

ചേലേമ്പ്ര (മലപ്പുറം): കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് സ്കൂൾ ബസ് കാത്തു നിന്നതാണ് അഞ്ചു വസയുകാരൻ. ബസ് എത്തിയതും ഉത്സാഹത്തോടെ കയറാൻ ശ്രമിച്ചു. പക്ഷേ,​ അവനെ മാത്രം തടഞ്ഞു. ബസ് ഫീസ് അടയ്ക്കാൻ വൈകിയതാണ് കാരണം. കരഞ്ഞു വിഷമിച്ച് ഏറെ നേരം അവനവിടെ നിന്നു. സമീപത്തെ സ്ത്രീയാണ് വീട്ടിലാക്കിയത്. ചേലേമ്പ്ര എ.എൽ.പി എയ്‌ഡഡ് സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിക്കാണ് പൊതുനിരത്തിൽ ക്രൂരത നേരിടേണ്ടി വന്നത്. പ്രധാനാദ്ധ്യാപികയുടെ നിർദ്ദേശത്തെ തുടർന്നാണ് കുട്ടിയെ ബസിൽ കയറ്റാത്തത്. തങ്ങളെ അറിയിക്കാതെയാണ് മകനെ വഴിയിൽ ഉപേക്ഷിച്ചതെന്ന് കുടുംബം […]

മദ്യം വാങ്ങുന്നവരെ കുപ്പിയിലിറക്കിയ  ബെവ്കോ അവരെ സഞ്ചിയിലുമാക്കി

തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശമദ്യ ഉപഭോക്താക്കളെ കുപ്പിയിലിറക്കിയ ബെവ്കോ അവരെ സഞ്ചിയിലുമാക്കി. 251 % നികുതി ഈടാക്കിയശേഷം 20 രൂപ ഡെപ്പോസിറ്രുകൂടി വാങ്ങി നൽകുന്ന മദ്യം പൊതിഞ്ഞുകൊണ്ടുപോകാൻ പേപ്പർ ചോദിച്ചാൽ സഞ്ചി തരും. പക്ഷേ, വലിയ സഞ്ചിക്ക് 20 ഉം ചെറുതിന് 15 ഉം രൂപ നൽകണം! കഴിഞ്ഞ സാമ്പത്തിക വർഷം 18,000 കോടി നികുതി വരുമാനം സർക്കാരിന് നൽകിയ മദ്യ ഉപഭോക്താക്കളെയാണ് വീണ്ടും ഞെക്കിപ്പിഴിയുന്നത്. മദ്യം പൊതിഞ്ഞു കൊടുക്കാൻ ഓരോ ഷോപ്പിലെയും വില്പനയ്ക്ക് അനുസരിച്ച് പേപ്പർ

സ്വകാര്യ  സർവകലാശാല: കേരളത്തിന്  അനുമതി നൽകാതെ  കേന്ദ്രം 

തിരുവനന്തപുരം: രാജ്യം മുഴുവൻ സ്വകാര്യ സർവകലാശാലകളുണ്ടായിട്ടും കേരളത്തിൽ തുടങ്ങുന്നതിന് കേന്ദ്രത്തിന്റെ അനുമതി വൈകുന്നു. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചെങ്കിലും കേന്ദ്രത്തിന്റെയും യു.ജി.സിയുടെയും പരിശോധന നീളുകയാണ്. കേന്ദ്രനിയമത്തിന് വിരുദ്ധമായ എന്തെങ്കിലുമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. യു.ജി.സിയുടെ കരട് ചട്ടക്കൂടനുസരിച്ചാണ് നിയമമുണ്ടാക്കിയതെന്നും മനഃപൂർവ്വം അനുമതി നൽകാത്തതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. മാർച്ച് 25നാണ് ബിൽ നിയമസഭ പാസാക്കിയത്. മറ്ര് സംസ്ഥാനങ്ങളിലില്ലാത്ത പട്ടികവിഭാഗ സംവരണവും ഫീസിളവും സ്കോളർഷിപ്പും കേരളത്തിലെ നിയമത്തിലുണ്ട്. 40ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് നീക്കിവച്ചതിന്റെ സാധുതയിൽ നിയമസഭയുടെ സബ്ജക്ട്

ടോൾവിലക്ക് നീക്കി ഹൈക്കോടതി പാലിയേക്കര: കൂട്ടിയ നിരക്ക് ഈടാക്കരുത്

കൊച്ചി: ദേശീയപാതയിൽ തൃശൂർ പാലിയേക്കരയിലെ ടോൾപിരിവിനുള്ള വിലക്ക് ഹൈക്കോടതി നീക്കി. അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് സർവീസ് റോഡുകളിൽ ഗതാഗതം മെച്ചപ്പെട്ടെന്ന റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി. അതേസമയം, അടുത്തിടെ വർദ്ധിപ്പിച്ച നിരക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഈടാക്കരുതെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഗതാഗതക്കുരുക്കിന്റെ പേരിൽ 71 ദിവസം മുമ്പാണ് ഹൈക്കോടതി ടോൾ വിലക്കിയത്. വിലക്ക് നീങ്ങിയതോടെ ഇന്നലെ വൈകിട്ട് അഞ്ചരയോടെ ടോൾ പിരിവ് പുനഃരാരംഭിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും വാഹനത്തിരക്കും സുരക്ഷാപ്രശ്നങ്ങളും

ഹിജാബ് വിവാദം, കുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ ഉത്തരവാദിത്വം സ്കൂളിന്: മന്ത്രി

കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് പബ്ളിക് സ്‌കൂളിലെ ശിരോവസ്ത്ര (ഹിജാബ്) വിവാദവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിക്ക് മാനസിക സംഘർഷത്തിന്റെ പേരിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സ്‌കൂൾ അധികൃതർക്കായിരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ശിരോവസ്ത്രം ധരിച്ചുനിൽക്കുന്ന അദ്ധ്യാപികയാണ് കുട്ടി ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസം. കുട്ടിക്ക് സ്‌കൂളിൽ പഠിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തുകൊണ്ടാണ് കുട്ടി സ്‌കൂൾ വിട്ടുപോകുന്നത് എന്നത് പരിശോധിക്കേണ്ടതാണ്. അതിനു കാരണക്കാരായവർ തീർച്ചയായും സർക്കാരിനോടു മറുപടി പറയേണ്ടിവരും. ഒരു കുട്ടിയുടെ പ്രശ്നമാണെങ്കിലും സംരക്ഷണം നൽകുക

സ്വർണപ്പോറ്റിക്ക് ചെമ്പ് പൂട്ട്, ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എസ്.ഐ.ടി അറസ്റ്റു ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ രണ്ടു കേസിലും ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. 10 മണിക്കൂറോളം ചോദ്യം ചെയ്തശേഷം ഇന്നലെ രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ പത്തനംതിട്ടയിലെത്തിക്കും. ഉച്ചയോടെ റാന്നി കോടതിയിൽ ഹാജരാക്കും. ഇന്നലെ രാവിലെ കിളിമാനൂരിനടുത്ത് പുളിമാത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ദേവസ്വം ബോർഡ് ആസ്ഥാനം, ശബരിമല, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും തെളിവുകളും നിരത്തിയാണ് എസ്.പി ശശിധരന്റെ നേതൃത്വത്തിൽ എല്ലാം ചോദിച്ചത്. ഹൈദരാബാദിലും

ആന്റിപ്രോഫിറ്റീറിംഗ് നിയമം വരും,​ വില കുറയ്ക്കാത്ത കടക്കാരെ പൂട്ടും

തിരുവനന്തപുരം: ജി.എസ്.ടി ഇളവ് നിലവിൽ വന്ന് മാസമൊന്നായിട്ടും നിത്യോപയോഗ സാധനവില കുറയ്ക്കാത്തവർക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം. വ്യാപാരികൾക്ക് പിഴ ചുമത്തും. നിർമ്മാതാക്കൾക്ക് ഇൻപുട്ട് ടാക്സും നിഷേധിക്കും. ഇതിനായി ആന്റിപ്രോഫിറ്റീറിംഗ് നിയമം വീണ്ടും നടപ്പാക്കും. 2017ൽ നടപ്പാക്കിയെങ്കിലും ചില സംസ്ഥാനങ്ങളും വ്യവസായികളും എതിർപ്പ് ശക്തമാക്കിയതോടെ 2022ൽ മരവിപ്പിച്ചിരുന്നു. വീണ്ടും എങ്ങനെ വേണമെന്ന് നിർദ്ദേശിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആദ്യം മുന്നറിയിപ്പ്. കുറ്റം ആവർത്തിച്ചാൽ കടുത്ത പിഴ, ലൈസൻസ് റദ്ദാക്കൽ എന്ന രീതിയിലാവും കൊണ്ടുവരിക. സമിതി റിപ്പോർട്ട് ജി.എസ്.ടി കൗൺസിൽ

കെ.പി.സി.സി ജംബോ വികസനം , 59 ജനറൽ സെക്രട്ടറിമാർ 13 വൈസ് പ്രസിഡന്റുമാർ

ന്യൂഡൽഹി: നീണ്ട ചർച്ചകൾക്കൊടുവിൽ 13 ഉപാദ്ധ്യക്ഷൻമാരെയും ബി.ജെ.പിയിൽ നിന്ന് നിന്നുവന്ന സന്ദീപ് വാര്യർ അടക്കം 59 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി കെ.പി.സി.സി പുനഃസംഘടിപ്പിച്ചു. രാഷ്‌ട്രീയകാര്യ സമിതിയിൽ ആറുപേരെ കൂടി ചേർത്തു. വി.എ. നാരായണനാണ് ട്രഷറർ. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്. സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനം പിന്നീട്. നേരത്തേ 5 വൈസ്‌ പ്രസിഡന്റുമാരും 28 ജനറൽ സെക്രട്ടറിമാരുമായിരുന്നു. 34 അംഗ രാഷ‌്‌ട്രീയകാര്യ സമിതിയിലേക്ക് എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്‌ഠൻ, ഡീൻ

ജാതി കാർഡിൽ വിലപേശി മുകേഷ് സഹാനി

ന്യൂഡൽഹി: മഹാമുന്നണിയിൽ ആർ.ജെ.ഡിയും കോൺഗ്രസുമാണ് മുഖ്യ കക്ഷികളെങ്കിലും സീറ്റ് ചർച്ച അനിശ്‌ചിതമായി നീളാൻ കാരണം ചെറു ഘടകകക്ഷിയായ വികാസ് ശീൽ ഇൻസാൻ പാർട്ടിയും(വി.ഐ.പി) അതിന്റെ നേതാവ് മുകേഷ് സാഹാനിയുമാണ്. ആർ.ജെ.ഡിയും കോൺഗ്രസും കൂടുതൽ സീറ്റുകൾ വീതിച്ചെടുക്കുമ്പോൾ തന്റെ പങ്ക് കുറയരുതെന്ന് മുകേഷ് വാശി പിടിച്ചു. രാഷ്‌ട്രീയത്തിൽ വരും മുൻപ് ബോളിവുഡിലെ സെറ്റ് ഡിസൈനർ ആയിരുന്ന 44കാരൻ മുകേഷ് സാഹാനിയുടെ ഡിസൈനിംഗ് ഇപ്പോൾ ബീഹാർ രാഷ്‌ട്രീയത്തിലും നിർണായകം. ജാതി രാഷ്‌ട്രീയം നിർണായകമായ ബീഹാറിൽ ഏതെങ്കിലും സമുദായത്തിന്റെ പിന്തുണയുള്ള നേതാക്കളെ

ബി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം, ഗുജറാത്ത് മന്ത്രിസഭയിൽ സമ്പൂർണ അഴിച്ചുപണി

മുഖ്യമന്ത്രി ഒഴികെ 16 മന്ത്രിമാരും രാജിവച്ചു, പുതിയ ടീമിന്റെ സത്യപ്രതിജ്ഞ ഇന്ന് ന്യൂഡൽഹി: ഗുജറാത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സമ്പൂർണ അഴിച്ചുപണി ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ 16 മന്ത്രിമാരും രാജിവച്ചു. വരാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കാതിരിക്കാൻ പുത്തൻ പ്രതിച്ഛായ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം. പുതിയ മന്ത്രിമാർ ഇന്നുരാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, രാജിവച്ച മന്ത്രിമാരിൽ ചിലർ പുതിയ ടീമിലും ഇടംപിടിക്കുമെന്ന് സൂചനയുണ്ട്. അതിനാൽ, ഇവരുടെ രാജിക്കത്ത് ഗവർണർക്ക് മുഖ്യമന്ത്രി

Scroll to Top