ഗ്രാമങ്ങളിലെ മാർക്കറ്റുകളിൽ രാസവസ്തുക്കൾ ചേർത്ത് മത്സ്യവില്പന
കിളിമാനൂർ: ഗ്രാമങ്ങളിലെ മാർക്കറ്റുകളിൽ രാസവസ്തുക്കൾ ചേർത്തും ഐസിലിടാതെയും മത്സ്യവിൽപ്പന തകൃതിയാകുന്നു. ഭൂരിഭാഗം മാർക്കറ്റുകളിലും ഐസില്ലാതെ രാസവസ്തുക്കൾ ചേർത്ത് മത്സ്യങ്ങൾ വിൽക്കുമ്പോളും ഇതുമായി ബന്ധപ്പെട്ട പരിശോധന പ്രഹസനം മാത്രമാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധകൾ മാസങ്ങളായി കാര്യക്ഷമമല്ലെന്ന പരാതിയും ശക്തമാണ്. വിപണികളിലെത്തുന്ന മത്സ്യങ്ങളിൽ ഭൂരിഭാഗവും പഴകിയതും ഫോമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർത്തതുമാണ്. ഇതിന്റെ വീര്യം കൂടുന്നതിനനുസരിച്ച് മത്സ്യം കൂടുതൽ നാളുകൾ കേടാകാതെ സൂക്ഷിക്കാനാകും. ഉൾക്കടലിൽ നിന്ന് പിടിച്ച മത്സ്യം ഹാർബറുകളിലേക്കും പിന്നീട് നാട്ടിൻപുറങ്ങളിലും എത്തുമ്പോഴേക്കും മണിക്കൂറുകൾ പിന്നിടും. മത്സ്യം […]