Author name: Rajesh R

ഒമ്പതാം ക്ലാസുകാരന്റെ ആത്മഹത്യ: 2 അദ്ധ്യാപികമാർക്ക് സസ്പെൻഷൻ, പ്രതിഷേധം കടുത്തു, സ്കൂൾ അടച്ചു

പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി എയ്ഡഡ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരൻ അർജുന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതിഷേധം കടുത്തതോടെ പ്രധാന അദ്ധ്യാപിക ലിസിക്കും ക്ളാസ് അദ്ധ്യാപിക ആശയ്ക്കും സസ്പെൻഷൻ. ഡി.ഇ.ഒയുടെ നിർദേശ പ്രകാരമാണ് മാനേജ്മെന്റിന്റെ നടപടി. പത്ത് ദിവസത്തേക്കാണ് സസ്‌പെൻഷൻ. സ്കൂൾ നാല് ദിവസത്തേക്ക് അടച്ചിട്ടു. പല്ലൻചാത്തന്നൂർ സ്വദേശി അർജുന്റെ ആത്മഹത്യയ്ക്ക് കാരണം ക്ലാസ് അദ്ധ്യാപികയുടെ മാനസിക പീഡനമെന്നാണ് ആരോപണം. അദ്ധ്യാപികക്കെതിരെ വ്യാപക പ്രതിഷേധമാണ് സ്‌കൂളിൽ ഉണ്ടായത്. ക്ലാസുകൾ ബഹിഷ്‌കരിച്ച് വിദ്യാർത്ഥികൾ സ്‌കൂൾ മുറ്റത്ത് പ്രതിഷേധിച്ചു. വിദ്യാർത്ഥി സംഘടനകൾ […]

എസ്.ബി.ഐ ആശാ സ്‌കോളർഷിപ്പിന്   നവം.15വരെ അപേക്ഷിക്കാം

15,000 രൂപ മുതൽ 20,00,000 രൂപ വരെ പ്രതിവർഷ സ്കോളർഷിപ്പ് * ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളർഷിപ്പ് 2025 പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെയുള്ള 23,230 വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിന്റെ പ്രയോജനം ലഭിക്കും. നവംബർ 15വരെ അപേക്ഷിക്കാം. ആർക്കൊക്കെ അപേക്ഷിക്കാം? ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഐ.ഐ.ടികൾ,ഐ.ഐ.എമ്മുകൾ,മെഡിക്കൽ,പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും

മലയാളി ജഡ്‌ജിയുടെ സ്ഥലംമാറ്റം, കേന്ദ്ര ഇടപെടലും കൊളീജിയം മനംമാറ്റവും വിവാദത്തിൽ

മന്ത്രിക്കെതിരെ നടപടിയെടുത്തതിന് പകപോക്കൽ ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്കുള്ള മാറ്റത്തെ എതിർത്തു  അലഹബാദിലേക്ക് മാറ്റാമെന്ന് കൊളീജിയം  ചീഫ് ജസ്റ്റിസ് ആകാനുള്ള അവസരം നഷ്ടപ്പെട്ടു ന്യൂഡൽഹി: മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അതുൽ ശ്രീധരന്റെ സ്ഥലംമാറ്റ ശുപാർശയിൽ കേന്ദ്ര ഇടപെടലും സുപ്രീംകോടതി കൊളീജിയത്തിന്റെ പുനഃപരിശോധനയും വിവാദത്തിൽ. സീനിയർ ജഡ്ജായ അതുലിനെ ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാർശ കേന്ദ്രം തടയുകയായിരുന്നു. ഇതോടെ ചീഫ് ജസ്റ്റിസ് ആകാനുള്ള അവസരം നഷ്ടപ്പെട്ടെന്നാണ് ആക്ഷേപം. നിലവിൽ മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമനാണ് അതുൽ. ഛത്തീസ്ഗഢിൽ

2,000 കോടിയുടെ ചാർജിംഗ് സ്‌റ്റേഷനുകൾക്ക് കേന്ദ്രപദ്ധതി

കൊച്ചി: രാജ്യമെങ്ങും 2,000 കോടി രൂപ മുടക്കിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളൊരുക്കാൻ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തന്റെ അനുമതി. തുക ആവശ്യപ്പെടുന്ന സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകും. 100 ശതമാനംവരെ സബ്‌സിഡി നൽകും. ഉത്തരവ് സെപ്തംബർ 25ന് പുറത്തിറങ്ങി. കേരളത്തിൽ നടപ്പാക്കാനുള്ള നോഡൽ ഏജൻസിയായി അനർട്ടിനെയാണ് അഡിഷണൽ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരിക്കുന്നതെങ്കിലും കെ.എസ്.ഇ.ബിയും രംഗത്തുണ്ട്. 300 കോടി മുടക്കിൽ 3,600 ചാർജിംഗ് മെഷീനുകൾ സജ്ജമാക്കാനാണ് അനർട്ടിന്റെ പദ്ധതി. ടു വീലറിന് 2,000 മെഷീനുകൾ, കാറുകൾക്കായി 50

അച്ഛന് വിളിക്കുന്നവരെ പാർട്ടിക്ക് പുറത്താക്കണം: ജി. സുധാകരൻ

ആലപ്പുഴ : അച്ഛന് വിളിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. സംഘടനാപ്രശ്നങ്ങൾ പരിഹരിക്കേണ്ടയാൾ തീ ആളിക്കത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുന്നപ്രയിലെ വീട്ടിൽ കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു സുധാകരൻ. പാർട്ടി സഖാവിനെ തന്തയ്ക്ക് വിളിക്കാനുള്ള ധൈര്യം എവിടെനിന്ന് വന്നു. ജനങ്ങൾ അന്തം വിട്ടുനിൽക്കുകയാണ്. ഇവർക്കെതി​രെ ജില്ലാക്കമ്മിറ്റി വേണ്ടതുപോലെ ചെയ്തുകൊള്ളും. താൻ യുദ്ധമൊന്നും ചെയ്തില്ലല്ലോയെന്നും തന്നെപ്പറ്റി പറഞ്ഞ കാര്യങ്ങൾക്കുള്ള മറുപടിയാണുണ്ടായതെന്നുമായി​രുന്നു അനുനയനീക്കത്തെപ്പറ്റി​യുള്ള ചോദ്യത്തി​ന് ജി. സുധാകരന്റെ മറുപടി​. പാർട്ടിയോട് ചേർന്നുനിൽക്കാൻ സജി ചെറിയാൻ പറഞ്ഞാൽ താൻ പാർട്ടിയിൽ

അമലിന്റെ ജീവൻ ഇനി 4 പേരിൽ സ്പന്ദിക്കും

തിരുവനന്തപുരം/കൊച്ചി: ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി മടങ്ങിയ അമൽ ബാബു (25) ഇനി നാലുപേരുടെ ജീവനിൽ തുടിക്കും. കൂട്ടുകാരുടെ ജീവനായിരുന്ന അമലിന്റെ ജീവൻ വാഹനാപകടത്തിലാണ് പൊലിഞ്ഞത്. ആഭ്യന്തരവകുപ്പിന്റെ ഹെലികോപ‌്ടറിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ എത്തിച്ച അമലിന്റെ ഹൃദയം മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിൽ ചേർത്തുവച്ചു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ട്കാവ് സ്വദേശി അമൽ ബാബു സഞ്ചരിച്ച ബൈക്ക് 12ന് രാത്രിയാണ് കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ

പാക് സൈനികരെ  വധിച്ച്  അഫ്ഗാൻ 

കാബൂൾ: സാധാരണ ജനങ്ങൾക്കു നേരെ ആക്രമണം നടത്തിയ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി അഫ്ഗാനിസ്ഥാൻ. നിരവധി പാക് സൈനികരെ വധിച്ചെന്നും ടാങ്കുകളും ആയുധങ്ങളും പിടിച്ചെടുത്തെന്നും സൈനിക കേന്ദ്രങ്ങൾ തകർത്തെന്നും അഫ്ഗാൻ അറിയിച്ചു. ഇന്നലെ പുലർച്ചെ കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക്ക് ജില്ലയിൽ പാക് സൈന്യത്തിന്റെ വെടിവയ്പിലും ഷെല്ലാക്രമണത്തിലും 15 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 100ലേറെ പേർക്ക് പരിക്കേറ്റു. ഇതോടെയാണ് അഫ്ഗാൻ ശക്തമായി തിരിച്ചടിച്ചത്. സ്ഥിതിഗതി വഷളായതോടെ 48 മണിക്കൂർ വെടിനിറുത്തലിന് പാകിസ്ഥാൻ ധാരണയായി. നാല്പതോളം താലിബാൻ

വള്ളസദ്യ കഴിച്ചത് ദേവന് നിവേദിച്ച ശേഷം: മന്ത്രി വാസവൻ

കോട്ടയം: ആറന്മുള അഷ്ടമി രോഹണി വള്ളസദ്യയിൽ താൻ ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ കേരളകൗമുദിയോട് പറഞ്ഞു. ‘മേൽശാന്തി ദേവന് നിവേദിച്ച ശേഷമാണ് താൻ കഴിച്ചത്. എടുത്തു കഴിച്ചതല്ല. പള്ളിയോട സേവാസംഘം ഭാരവാഹികൾ വിളമ്പിത്തന്നതാണ്. മന്ത്രി പി.പ്രസാദ്,​ സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം ,​ ജില്ല പഞ്ചായത്തു പ്രസിഡന്റ് ജോർജ്എബ്രഹാം എന്നിവർക്കു പുറമേ ബി.ജെ.പി നേതാക്കളായ എം.വി. കൃഷ്ണകുമാർ,​ വി.കൃഷ്ണകുമാർ അടക്കം നിരവധി പ്രമുഖർ സദ്യ കഴിച്ചിരുന്നു. ‘രാവിലെ പത്തരയോടെ ആറന്മുള

പ്രഭാത നടത്തത്തിനിടെ  കുഴഞ്ഞുവീണു , കെനിയൻ  മുൻ  പ്രധാനമന്ത്രി  കൂത്താട്ടുകുളത്ത് അന്തരിച്ചു

ഒഡിംഗ എത്തിയത് ശ്രീധരീയത്തിൽ ചികിത്സയ്ക്ക് കൂത്താട്ടുകുളം: ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ കെനിയൻ പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ റെയ്‌ല ഒഡിംഗ (80) പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം ആശുപത്രിയിലെ ഔട്ട്ഹൗസിനു ചുറ്റും നടക്കുമ്പോൾ രാവിലെ 8ന് കുഴഞ്ഞുവീഴുകയായിരുന്നു. ‘നല്ല ക്ഷീണം തോന്നുന്നു, ഇരിക്കണം” എന്നു പറഞ്ഞയുടൻ വീണു. പ്രഥമ ശുശ്രൂഷ നൽകി കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരുമണിക്കൂറിനു ശേഷം മരിച്ചു. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടവും എംബാമും നടത്തി

Scroll to Top