സമഗ്ര ശിക്ഷയുടെ നീക്കം റദ്ദാക്കി സർക്കാർ,കുട്ടികളെ ആജീവനാന്ത വൈകല്യക്കാരാക്കില്ല
കൊച്ചി: വിദ്യാർത്ഥികളെ ആജീവനാന്ത വൈകല്യമുള്ളവർ എന്നു മുദ്രകുത്താനുള്ള സമഗ്ര ശിക്ഷാ കേരളത്തിന്റെ തലതിരിഞ്ഞ നീക്കം സർക്കാർ തിരുത്തി. ഉത്തരവ് റദ്ദാക്കി പുതിയ അപേക്ഷ ഫോമും സമ്മതപത്രവും പുറത്തിറക്കി. കേരളകൗമുദി വാർത്തയാണ് പഠന വൈകല്യം നേരിടുന്ന ഒട്ടേറെ കുട്ടികൾക്ക് തുണയായത്. പഠന വൈകല്യമുള്ള കുട്ടികൾക്ക് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതു പരീക്ഷയ്ക്ക് സഹായം കിട്ടാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ സമ്മതപത്രത്തിൽ ആജീവനാന്ത വൈകല്യമുള്ളവരെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും ഒപ്പിട്ട് നൽകണമെന്നായരുന്നു കഴിഞ്ഞ ദിവസം സമഗ്ര ശിക്ഷാ കേരളം […]