Author name: Rajesh R

അവയവദാനം മഹാദാനം എന്നിട്ടും…

അവയവദാന ദിനവും ഹൃദയദിനവും വൃക്കദിനവും നേത്രദിനവുമെല്ലാം കേരളം ആഘോഷപൂർവ്വം കൊണ്ടാടാറുണ്ട്. പക്ഷേ, ഹൃദയവും കരളും വൃക്കയും കണ്ണുമെല്ലാം ദാനം ചെയ്യുന്നതിനുള്ള ബോധവത്ക്കരണവും നിയമപരിജ്ഞാനവും നടപടിക്രമങ്ങളും നൽകുന്നതിൽ ഇനിയും മുന്നേറാനുണ്ട്. മരണാനന്തര അവയവദാനത്തിൽ ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തിയ കേരളം ഇനിയും കൂടുതൽ മുന്നേറാനുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാലഘട്ടത്തിൽ അവയവദാനത്തിന് തടസമാകുന്ന കാരണങ്ങളും നിരവധിയാണ്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് ഉയരുന്ന നിയമപ്രശ്നങ്ങളും ആശുപത്രികൾ മരണം സ്ഥിരീകരിക്കുന്നത് കുറയുന്നതുമാണ് അവയവദാന നിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എന്തുകൊണ്ട് അവയവദാനം ചെയ്യണം എന്നതാണ് […]

ഊഹാപോഹങ്ങൾ ആവിയായി, വിവേക് സാക്ഷി മാത്രം; സമൻസ് ലാവ്‌ലിനിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചത് ലാവ്‌ലിൻ കേസിൽ സാക്ഷിയായെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉയർന്ന ഊഹാപോഹങ്ങളെല്ലാം ഇതോടെ ആവിയായി. സമൻസ് ആയുധമാക്കി മുഖ്യമന്ത്രിക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാമെന്ന് പ്രതീക്ഷിച്ച പ്രതിപക്ഷത്തിനും ഇ.ഡിയുടെ വെളിപ്പെടുത്തൽ തിരിച്ചടിയായി. 2020ൽ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു സമൻസ്. വിവേക് വിദേശത്ത് ആയിരുന്നതിനാൽ സമൻസ് മടങ്ങി. കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ആയതിനാൽ തുടർനടപടികൾ എടുത്തില്ലെന്നുമാണ് ഇ.ഡിയുടെ വിശദീകരണം. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലാണ് വിവേക് കിരണിന് ഇ.ഡി

എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം; എൻ.എസ്.എസ് വിധി മറ്റ് മാനേജ്‌മെന്റുകളിലും

നിലപാട് മാറ്റം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിൽ തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ എൻ.എസ്.എസിന് അനുകൂലമായ വിധി മറ്റു മാനേജ്‌മെന്റുകൾക്കും ബാധകമാക്കുന്നതിന് അനുമതിതേടി സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. എൻ.എസ്.എസിനു ലഭിച്ച വിധിയിലെ ഇളവും ആനുകൂല്യങ്ങളും മറ്റു മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനുള്ള നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കും. ഭിന്നശേഷി നിയമനത്തിന് സീറ്റുകൾ ഒഴിച്ചിട്ടാൽ ബാക്കിയുള്ളവയ്ക്ക്

വഴക്കുമൂത്ത് യുവതി കിണറ്റിൽ ചാടി, രക്ഷിക്കാനിറങ്ങിയ ഫയർമാനും യുവതിയും കാമുകനും മരിച്ചു

അപകടം കിണറിന്റെ ഭിത്തി ഇടിഞ്ഞ് കൊല്ലം: അർദ്ധരാത്രി കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാർശ്വഭിത്തി ഇടിഞ്ഞ് യുവതിയും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം. രക്ഷാപ്രവർത്തനത്തിന് കിണറ്റിലിറങ്ങിയ കൊട്ടാരക്കര ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തിരുവനന്തപുരം ആറ്റിങ്ങൽ മമതയിൽ (ഹൃദ്യം) സോണി.എസ്.കുമാർ (36), കിണറ്റിൽ ചാടിയ കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ മുണ്ടുപാറ മുകളുവിളഭാഗം സ്വപ്നവിലാസത്തിൽ എം.അർച്ചന (33), അർച്ചനയുടെ ആൺസുഹൃത്ത് കൊടുങ്ങല്ലൂർ അഴീക്കോട് മാങ്ങാംപറമ്പിൽ ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് അർച്ചന വീട്ടുമുറ്റത്തെ

ശബരിമല സ്വർണക്കൊള്ള : പ്രതി ദേവസ്വം ബോർഡ്, മുൻ പ്രസിഡന്റ് എ പത്മകുമാർ ഉൾപ്പെടെ കുടുങ്ങി

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ സി.പി.എം നേതാവ് എ. പത്മകുമാർ പ്രസിഡന്റായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഭരണസമിതിയെ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു. ഇതോടെ പത്മകുമാറും അന്നത്തെ ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസും എൻ.വിജയകുമാറും പൊലീസ് നടപടികൾ നേരിടേണ്ടിവരും. എഫ്. ഐ.ആറിൽ ഇവരുടെ പേരുകൾ എടുത്തുപറഞ്ഞിട്ടില്ല. പ്രതിപ്പട്ടികയിൽ എട്ടാംസ്ഥാനത്താണ് ഭരണ സമിതി. ശങ്കരദാസ് സി.പി.ഐയുടേയും വിജയകുമാർ സി.പി.എമ്മിന്റെയും പ്രതിനിധികളാണ്. ശ്രീകോവിലിലെ കട്ടിളയിലെ സ്വർണം അപഹരിച്ച സംഭവത്തിലാണ് ഇവർ പ്രതികളായത്. ദ്വാരപാലകശില്പങ്ങളിലെ സ്വർണാപഹരണത്തിൽ ഇവരെ

പാകിസ്ഥാന് അഫ്ഗാന്റെ കടുത്ത പ്രഹരം: 58 പാക് സൈനികർ കൊല്ലപ്പെട്ടു

കാബൂൾ: കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകി പാകിസ്ഥാന് അഫ്ഗാനിസ്ഥാന്റെ കനത്ത പ്രഹരം. പാക് അതിർത്തി പോസ്റ്റുകളിൽ അഫ്ഗാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടു. 30ലേറെപേർക്ക് പരിക്കേറ്റു. 20 പാക് സുരക്ഷാ പോസ്റ്റുകൾ പിടിച്ചെടുത്തു. ഒമ്പത് അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി അഫ്ഗാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയിരുന്നു. തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാൻ (ടി.ടി.പി) മേധാവി നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ടി.ടി.പിക്ക് അഫ്ഗാൻ അഭയം നൽകുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. തങ്ങളുടെ മണ്ണിലുണ്ടാകുന്ന

സംവരണ വാർഡുകൾ ഇന്ന് മുതൽ അറിയാം… സ്ഥാനാർത്ഥികൾ ആരെല്ലാം..?​ചർച്ചകൾ സജീവമാകും

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കുന്നതോട വാർഡ് തലങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകളും സജീവമാകും. ഇന്ന് നാലു ബ്ലോക്ക് പഞ്ചായത്തുകൾക്ക് കിഴീലുള്ള വാർഡ് സംവരണമാണ് നിശ്ചയിക്കുക. നിലവിൽ സംവരണ വാർഡുകളായ പലതും ഇത്തവണയും അത് തന്നെയാകാനുള്ള സാദ്ധ്യതയേറെയാണ്. സ്ഥാനാർത്ഥികളാകാൻ മോഹിച്ചവർ പലരും നിരാശപ്പെടേണ്ടി വരും. നിലവിൽ സംവരണ വാർഡുകളിൽ നിന്ന് ജനപ്രതിനിധികളായ ഭൂരിഭാഗം പേർക്കും മികച്ച പ്രവർത്തനം കാഴ്ച്ചവച്ചാൽ പോലും ജനറൽ വാർഡായാൽ ഒഴിഞ്ഞുകൊടുക്കേണ്ട സ്ഥിതിയാണ്. സംവരണം തീരുമാനിച്ചാൽ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള

അമ്മത്തൊട്ടിൽ : സെൻസർ തകരാറിൽ…. കുഞ്ഞിക്കരച്ചിൽ തന്നെ അലാറം !

കോട്ടയം : അനാഥത്വം വിധിച്ച കുഞ്ഞുങ്ങൾക്ക് സംരക്ഷണത്തിലേക്ക് വാതിൽ തുറന്നു കൊടുക്കേണ്ട അമ്മത്തൊട്ടിലിൽ സെൻസർ പ്രവർത്തനരഹിതമായിട്ട് 2 വർഷം. നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലാണ് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. അതും സാമൂഹ്യവിരുദ്ധരുടെയും, തെരുവ് നായ്‌ക്കളുടെയും നടുവിൽ. മൂന്നു ദിവസം മുൻപ് ഒരാഴ്ച പ്രായമായ ആൺകുഞ്ഞിനെ ഇവിടെ നിന്ന് ലഭിച്ചിരുന്നു. രാവിലെ കരച്ചിൽ കേട്ടാണ് അധികൃതരെത്തിയത്. ഇവിടെ ലഭിക്കുന്ന 28-ാമത്തെ കുട്ടിയാണിത്. 2023 ഡിസംബർ 16 ന് കുഞ്ഞിനെ ലഭിച്ചിരുന്നു. സെൻസർ തകരാർമൂലം അലാറം

തീവിലയിൽ തേങ്ങ,ഒപ്പം കുതിച്ച് വെളിച്ചെണ്ണ

ഓണം കഴിഞ്ഞിട്ടും വിപണിയിൽ തേങ്ങയ്ക്ക് തീ വില. നിലവിൽ 82 – 90 രൂപയാണ് കിലോ വില. കേരളത്തിൽ തെങ്ങുകൾക്ക് വ്യാപകമായി രോഗം ബാധിച്ചതോടെ ഏറെക്കാലമായി തേങ്ങയുടെ ഉത്പാദനം താഴേക്കാണ്. തമിഴ്നാട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇവിടെ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. തേങ്ങയുടെ വിലവർദ്ധനവ് വെളിച്ചെണ്ണയിലും പ്രതിഫലിച്ച് തുടങ്ങി. 390 – 440 രൂപ. വില വരുദിവസങ്ങളിൽ ഉയരുമെന്ന സൂചനയാണ് വ്യാപാരികൾ നൽകുന്നത്. ഓണക്കാലത്ത് കൈവിട്ടു പോകുമെന്നു കരുതിയ വില സർക്കാർ ഇടപടെലിൽ പിടിച്ചുനിറുത്താനായിരുന്നു.

ലക്ഷ്യം 98%കടന്നു : ഇനി അതിദരിദ്രർ ഇല്ലാത്ത കേരളം

63,106 കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടും ഭക്ഷണവും മരുന്നും ഉറപ്പാക്കി അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന സ്വപ്നത്തിലേക്ക് കേരളം. പിന്നിട്ടത് 98 ശതമാനം. 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിത്.1,30,009 പേരാണ് ഇതിൽ ഉൾപ്പെടുന്നത്.ശേഷിക്കുന്ന 900 കുടുംബങ്ങളെയും രണ്ടാഴ്ചയ്ക്കുള്ളിൽ മുക്തമാക്കി നംവബർ ഒന്നിന് അതിദാരിദ്ര മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്താനാണ് സർക്കാരിന്റെ തീവ്രശ്രമം. കണ്ണൂർ,കോട്ടയം,കാസർകോട് ജില്ലകൾ അതിദരിദ്യമുക്തമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉൾപ്പെടെ 96ശതമാനം കടന്നു. അതിദരിദ്ര കുടുംബങ്ങളിൽ 4687എണ്ണത്തിന് ലൈഫ് പദ്ധതിയിൽ നിന്ന് വീടനുവദിച്ചു. 4675 കുടുംബങ്ങൾ തദ്ദേശ സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടു.

Scroll to Top