ചേരാനല്ലൂർ ദേവിക്ക് വേണ്ട വാസനപ്പൂക്കൾ, കൊമ്പനാനയും ചന്ദനത്തിരിയും നിഷിദ്ധം
കൊച്ചി: സുഗന്ധ പുഷ്പങ്ങളും ചന്ദനത്തിരിയും ചേരാനല്ലൂർ ശ്രീകാർത്ത്യായനി ദേവിക്ക് നിഷിദ്ധമാണ്. സ്ത്രീകൾ മുല്ലയും പിച്ചിയുംപോലുള്ള സുഗന്ധപുഷ്പങ്ങൾ ചൂടി ക്ഷേത്രത്തിൽ പ്രവേശിക്കാനും പാടില്ല. വിവാഹച്ചടങ്ങും നടത്താറില്ല. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് വിലക്കും മുമ്പേ ശ്രീകാർത്ത്യായനി ക്ഷേത്രത്തിൽ അതുപടിക്ക് പുറത്താണ്. ക്ഷേത്രവളപ്പിൽ കൊമ്പനാനകൾക്കും പ്രവേശനമില്ല. പിടിയാനപ്പുറത്താണ് എഴുന്നള്ളത്ത്. ഉപപ്രതിഷ്ഠയായി പുരുഷദേവതകളുമില്ല. പൂജയ്‌ക്ക് പ്രധാനമായും താമരയും തെറ്റിയും തുളസിയും മാത്രം. നന്ത്യാർവട്ടവും ശംഖുപുഷ്‌വും ഉപയോഗിക്കാം. ദേവി സാത്വിക ഭാവത്തിലായതിനാൽ ചെമ്പരത്തിയും പൂജയ്ക്കെടുക്കാറില്ല. ചന്ദനത്തിനും കർപ്പൂരത്തിനും വിലക്കില്ല. സർവാഭരണവിഭൂഷിതയായി ഭഗവാനെ വിവാഹം […]