യു.എസിൽ ഷട്ട്ഡൗൺ 10-ാം ദിവസം സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം
വാഷിംഗ്ടൺ:യു.എസിൽ ഷട്ട്ഡൗൺ 10ാം ദിനം പിന്നിടുകയാണ്.സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാർ.അതോടെ 4,000ത്തിൽ ഏറെ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ ഭരണകൂടം നടപടികൾ ആരംഭിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ. ഫെഡറൽ ജീവനക്കാരുടെ സംഘടനകളും തൊഴിലാളി യൂണിയനുകളും പിരിച്ചുവിടൽ നീക്കത്തെ ശക്തമായി എതിർത്തിട്ടുണ്ട്.ട്രഷറി ഡിപ്പാർട്‌മെന്റിലും ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിലും മാത്രമായി 2,500ൽ പരം ജീവനക്കാർക്ക് ലേ ഓഫ് നോട്ടീസ് നല്കി. കൂടാതെ വാണിജ്യം, പരിസ്ഥിതി സംരക്ഷണം, , […]