Author name: Rajesh R

പരിശോധനകൾ നിലച്ചു കള്ളടാ‌ക്‌സികളുടെ വിളയാട്ടം

 ആലപ്പുഴയിൽ അനധികൃത റെന്റ് എ കാർ അപടകമുണ്ടാക്കി വിദ്യാർത്ഥികൾ മരിച്ചതിന് പിന്നാലെ സടകുടഞ്ഞെഴുന്നേറ്റ മോട്ടോർ വാഹനവകുപ്പ് വീണ്ടും ഉറക്കത്തിലായതോടെ കള്ളടാക്സികളും അനധികൃത റെന്റ് എ കാറുകളും നിരത്തിൽ പായുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പെർമിറ്റുള്ള ടാക്സികളേക്കാൾ കൂടുതൽ സ്വകാര്യ കാറുകൾ വാടക കുറച്ച് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായാണ് സർവീസ് നടത്തുന്നത്. നവരാത്രി പ്രമാണിച്ച് ടാക്സികൾക്ക് ക്ഷാമമായതോടെ വണ്ടിയുള്ളവരെല്ലാം അവരമാക്കി മാറ്റി. സ്വകാര്യ വാഹനങ്ങൾ മഞ്ഞ ബോർഡിൽ കറുത്ത അക്കങ്ങളുള്ള ടാക്സി നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് സർവീസ് നടത്തുന്നത്. ആയിരം […]

കുടുംബശ്രീയിലേക്ക് പുരുഷന്മാരും

കുടുംബശ്രീയിൽ പുരുഷന്മാർക്കും അംഗത്വം നൽകാനായി നിയമാവലിയിൽ ഭേദഗതി വരുത്തി സംസ്ഥാന കുടുംബശ്രീ മിഷൻ. പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുമ്പോൾ അതിൽ 40 ശതമാനം പുരുഷന്മാരെയും ഉൾപ്പെടുത്താം. അവശത അനുഭവിക്കുന്ന വിഭാഗങ്ങളായ ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, എയ്ഡ്‌സ് രോഗികൾ, ട്രാൻസ്‌ജെൻഡർ, വയോജനങ്ങൾ തുടങ്ങിയവർക്കായാണ് പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നത്. ഇത്തരത്തിൽ ഒന്നിൽക്കൂടുതൽ സംഘങ്ങളുണ്ടെങ്കിൽ പ്രത്യേക എ.ഡി.എസും രൂപീകരിക്കും. ഇതുസംബന്ധിച്ചുള്ള കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവല്പമെന്റ് സൊസൈറ്റിയുടെ (സി.ഡി.എസ്) ബൈലോ ഭേദദതി ചെയ്ത് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. ദാരിദ്ര്യനിർമാർജ്ജന പദ്ധതിയായാണ് കുടുംബശ്രീ ആരംഭിച്ചത്.

ഏത്തയ്ക്ക വിളവ് ഏറെ, വാങ്ങാനാളില്ല

റോഡിലേക്കിറങ്ങിയാൽ പാതയോരത്ത് പച്ചയും പഴുത്തതുമായ ഏത്തക്കുലയേ ഉള്ളൂ.അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ഏത്തക്കുല വരവ് കൂടിയതോടെ നാടൻ കർഷകർക്ക് പറയാനുള്ളത് നഷ്ടക്കഥകൾ മാത്രമാണ്.വിളവെടുത്ത കുലകൾ സംഭരിക്കാൻ ആളില്ലാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. കൃഷി നടക്കുന്നത് ഏത്തവാഴ കൂടുതലായി കൃഷി ചെയ്യുന്നത് കല്ലറ,കാരേറ്റ്,കിളിമാനൂർ,പാങ്ങോട്,വെമ്പായം,അടയമൺ,മുതുവിള,വെഞ്ഞാറമൂട് പ്രദേശങ്ങളിലാണ്.അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്കെത്തുന്ന കുലകൾ വാങ്ങാനാണ് കച്ചവടക്കാർക്ക് താത്പര്യം. വയനാടൻ കുലകൾക്ക് കിലോയ്ക്ക് 15 രൂപയും തമിഴ്‌നാടന് 10 രൂപയിൽ താഴെയുമാണ് വില.കർഷകർക്ക് ഏക ആശ്രയം പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങളായിരുന്നു. ഇവ കൃഷിഭവന്റെ കീഴിലാണ്

അഫ്ഗാനിസ്ഥാൻ ആരോഗ്യ മേഖലയ്ക്ക് ഇന്ത്യൻ സഹായം, കാബൂളിൽ ഇന്ത്യൻ എംബസി

 അഫ്ഗാനിസ്ഥാനിൽ രോഗപ്രതിരോധത്തിനടക്കം ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. കാബൂളിൽ ഇന്ത്യൻ എംബസി വീണ്ടും തുറക്കും. അഫ്ഗാനിസ്ഥാനിൽ ഭൂകമ്പത്തിൽ തകർന്ന വീടുകളുടെ പുന‌ർനിർമ്മാണത്തിനും സഹായിക്കും. ഭക്ഷ്യസഹായവും തുടരും. ആദ്യമായി ഇന്ത്യ സന്ദർശിച്ച അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ ചർച്ചയിലാണ് ധാരണ. അതേസമയം,​ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന കാര്യത്തിൽ ഇന്ത്യ മനസു തുറന്നില്ല. അഫ്ഗാനിസ്ഥാന്റെ പരമാധികാരം, സ്വാതന്ത്ര്യം എന്നിവ അംഗീകരിച്ചുകൊണ്ട് കാബൂളിൽ നിലവിൽ സാങ്കേതികമായി തുടരുന്ന ഒാഫീസിനെ ഇന്ത്യൻ

കരൂർ ദുരന്തം: മദ്രാസ് ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: കരൂർ ദുരന്തം മദ്രാസ് ഹൈക്കോടതി കൈകാര്യം ചെയ്‌ത രീതി ചോദ്യം ചെയ്‌ത് സുപ്രീംകോടതി. സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജി ഒക്ടോബർ മൂന്നിന് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു. അന്നേദിവസം മദ്രാസ് ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ ഉത്തരവിട്ടു. കരൂർ മേഖല മധുര ബെഞ്ചിന്റെ അധികാരപരിധിയിലാണെന്നും ചെന്നൈയിലെ പ്രിൻസിപ്പൽ ബെഞ്ചിന് എങ്ങനെ ഉത്തരവിറക്കാൻ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട ഹ‌ർജി മധുര ബെഞ്ച് തള്ളിയ സാഹചര്യത്തിൽ എന്തിനാണ് മറ്റൊരു ഹർജിയിൽ പ്രിൻസിപ്പൽ ബെഞ്ച്

ചിരാഗിനെ പിണക്കിയാൽ ബീഹാറിൽ പണിയുറപ്പ്

ന്യൂഡൽഹി: ബീഹാറിൽ 25 കൊല്ലമായി എല്ലാ തിരഞ്ഞെടുപ്പുകളിലും അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ലോക്‌ ജൻശക്തി നിർണായകമാണ്. ദളിത് വോട്ടർമാർക്കിടയിൽ പാസ്വാനുണ്ടാക്കിയ സ്വാധീനമുപയോഗിച്ച് അദ്ദേഹത്തിന്റെ മരണ ശേഷം മകൻ ചിരാഗ് പാസ്വാനും തിരഞ്ഞെടുപ്പുകളിൽ വിലപേശൽ ശക്തിയാകുന്നു. 2020ൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ജെ.ഡി.യുവിനെയും പ്രതീപ്പെടുത്താൻ ചിരാഗ് പാസ്വാനെയും ലോക് ജൻശക്തി പാർട്ടിയെയും അവഗണിച്ചതിന്റെ പേരിൽ എൻ.ഡി.എയ്‌ക്ക് നഷ്‌ടമായത് ഏതാണ്ട് 30ഓളം സീറ്റുകൾ. സ്വന്തം സ്ഥാനാർത്ഥി ജയിച്ചില്ലെങ്കിലും ജെ.ഡി.യുവിനുള്ള വോട്ട് തടയാൻ ചിരാഗിന് കഴിഞ്ഞു. ജെ.ഡി.യു 2015

ക്രിയേറ്റിവിറ്റി കോഴ്‌സുകൾക്ക് സാദ്ധ്യതയേറുന്നു 

ക്രിയേറ്റിവിറ്റി കോഴ്സുകളായ ആർകിടെക്ച്ചർ, ഫാഷൻ ഡിസൈൻ, ഫാഷൻ ടെക്നോളജി, ഫാഷൻ കമ്മ്യൂണിക്കേഷൻ എന്നിവയിൽ പുതുവർഷത്തിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകും.രാജ്യത്തെ മീഡിയ, എന്റർടെയ്ൻമെന്റ് മേഖല കരുത്താർജ്ജിക്കും.2028 ഓടെ 8.3 ശതമാനം CAGR കൈവരിച്ച് 365000 കോടി രൂപയുടെ വളർച്ച നേടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആഗോള തലത്തിൽ ഇന്ത്യ ഈ രംഗത്ത് ലോകത്ത് എട്ടാം സ്ഥാനത്തെത്തും. ഡിജിറ്റൽ അഡ്വെർടൈസിംഗ് വൻ വളർച്ച കൈവരിക്കും. ഒ.ടി.ടി പ്ലാറ്റുഫോമുകൾ, ഓൺലൈൻ ഗെയിമിംഗ്, ജനറേറ്റീവ് എ.ഐ, വീഡിയോ ഓൺ ഡിമാൻഡ് സേവനം എന്നിവ വളർച്ച കൈവരിക്കും.റീട്ടെയ്ൽ രംഗത്ത്

ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ‘താജ്മഹലും നിയമസഭയും വഖഫ് സ്വത്താക്കുമോ’

കൊച്ചി: ദാനാധാരം നടന്ന് 69 വർഷത്തിനു ശേഷം മുനമ്പം ഭൂമി വഖഫായി പ്രഖ്യാപിച്ച നടപടി ഇവിടത്തെ ജനങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കി ഭൂമി തട്ടിയെടുക്കാനുള്ള വഖഫ് ബോർഡിന്റെ ശ്രമമായിരുന്നെന്ന് വിമർശിച്ച് ഹൈക്കോടതി. ഇക്കണക്കിന് ഭാവിയിൽ ഏതെങ്കിലുമൊക്കെ രേഖകൾ വച്ച് താജ്മഹലോ ചെങ്കോട്ടയോ നിയമസഭാ മന്ദിരമോ ഹൈക്കോടതി പോലുമോ വഖഫ് സ്വത്തായി ചിത്രീകരിക്കാം. ഇത്തരം നടപടി ഇന്ത്യയിൽ അനുവദിക്കാനാകില്ല. ഭരണഘടനാപരമായി ഇടപെടും. മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാർ നേരത്തെ നിയോഗിച്ച നിസാർ കമ്മിഷൻ അത് വഖഫ് സ്വത്താണോ അല്ലയോ എന്ന്

മോദിയെ കണ്ട് മുഖ്യമന്ത്രി: വയനാടിന് 2,221 കോടി ഗ്രാന്റായി വേണം

എയിംസ് കോഴിക്കോട്ട് അനുവദിക്കണം ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് (എൻ.ഡി.ആർ.എഫ്) 2,221.03 കോടി രൂപ ഗ്രാന്റായി അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വായ്‌പ ബാധ്യതയാകുമെന്നതിനാൽ ഗ്രാന്റായി വേണമെന്നാണ് ആവശ്യപ്പെട്ടത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ,നിർമ്മല സീതാരാമൻ, നിതിൻ ഗഡ്‌കരി, ജെ.പി. നദ്ദ എന്നിവരെയും സന്ദർശിച്ചു. കോഴിക്കോട് ഉടൻ എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടും ജെ.പി. നദ്ദയോടും ആവശ്യപ്പെട്ടു. ദേശീയ ഫോറൻസിക് സയൻസ് സർവ്വകലാശാല പ്രാദേശിക

പൊന്ന് പൊള്ളിക്കില്ല, തരംഗമായി റെന്റ് എ വെഡിംഗ്

തിരുവനന്തപുരം: സ്വപ്നം കണ്ട ആഭരണവും വസ്ത്രവുമണിഞ്ഞ് കതിർമണ്ഡപത്തിൽ കയറാൻ ലക്ഷങ്ങളുടെ വായ്പയെടുക്കണ്ട, കടവും വാങ്ങണ്ട. മനസിനിണങ്ങുന്ന ഡിസൈനുകളിലുള്ളവയെല്ലാം വാടകയ്‌ക്ക് ലഭിക്കുന്ന ‘റെന്റ് എ വെഡിംഗിനോട്” അടുക്കുകയാണ് മലയാളി യുവത. സ്ത്രീധനമായി ഇത്ര പവൻ ഡിമാൻഡ് വയ്ക്കുന്ന രീതിയിൽ നിന്നുള്ള മാറ്റം. കഴിവിനൊത്ത് സ്വർണം. ബാക്കി വാടക ആഭരണം. ഇരു വീട്ടുകാരും സമ്മതിക്കണമെന്നു മാത്രം. ആൻഡിക്ക് ജുവലറിക്കാണ് കൂടുതൽ ഡിമാൻഡ്‌. നെക്ലേസുകൾക്കും ചോക്കറുകൾക്കും 500 രൂപ മുതലാണ് വാടക. 50 രൂപ മുതൽ വള ലഭിക്കും. സ്വർണം ആവരണം

Scroll to Top