Author name: Rajesh R

സഭയിൽ കൈയാങ്കളി : ചീഫ് മാർഷലിന് പരിക്ക്, 3 പ്രതിപക്ഷാംഗങ്ങൾക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ സഭാനടപടികൾ തടസപ്പെടുത്തിയുള്ള പ്രതിപക്ഷ ബഹളം മൂന്ന് അംഗങ്ങളുടെ സസ്പെൻഷനിൽ കലാശിച്ചു. എം.വിൻസെന്റ്, സനീഷ്‌കുമാർ, റോജി എം.ജോൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് മാർഷൽ ഷിബുവിന്റെ വലതു കൈയ്ക്ക് പരിക്കേറ്റതിലാണ് നടപടി. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങൾ ഓടിക്കയറാൻ ശ്രമിച്ചത് വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ഉന്തിലും തള്ളിനുമിടെ ചീഫ് മാർഷലിന് പരിക്കേൽക്കുകയിയിരുന്നു. മന്ത്രി എം.ബി.രാജേഷ് നടപടി ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിച്ചു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച വേളയിലായിരുന്നു പ്രമേയാവതരണം. മെഡിക്കൽ കോളേജ് […]

ശബരിപ്പാത: സ്ഥലത്തിന് വേണം 513 കോടി രൂപ

ശബരി റെയിൽപ്പാതയ്‌ക്ക് സ്ഥലം ഏറ്റെടുക്കാൻ എറണാകുളം ജില്ലയിൽ ആവശ്യമായി വരുന്നത് 513 കോടി രൂപ. സ്ഥലമെടുപ്പിനുള്ള നടപടികൾക്ക് ജില്ലാ കളക്‌ടർ അനുമതി നൽകിയാലുടൻ സർക്കാർ ഫണ്ട് അനുവദിക്കും. അങ്കമാലിയിൽ ആരംഭിച്ച് കാലടി, പെരുമ്പാവൂർ, കോതമംഗലം, വാഴക്കുളം വഴിയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയിലേയ്ക്ക് ശബരിപ്പാത പോകുന്നത്. കുന്നത്തുനാട് താലൂക്ക് വരെ സാമൂഹികാഘാത വിലയിരുത്തൽ പഠന റിപ്പോർട്ടിന്മേൽ ഹിയറിംഗ് വരെ പൂർത്തിയായി. ഇവിടെ സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് തടസങ്ങളില്ല. കാലടിക്കും പെരുമ്പാവൂർ സ്റ്റേഷനുകൾക്കുമിടയിലെ 10 കിലോമീറ്റർ പ്രദേശത്തെ സ്ഥലം ഏറ്റെടുക്കാൻ

ശാന്തി പുലരും: ഗാസ വെടിനിറുത്തലിന് അംഗീകാരം, ട്രംപിന്റെ പദ്ധതിയുടെ ആദ്യഘട്ടം വിജയം

രണ്ടുവർഷം നീണ്ട കൂട്ടക്കുരുതിക്ക് വിരാമം. ഗാസ യുദ്ധം അവസാനിക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും. അന്തിമ കരടിൽ ഇരുകൂട്ടരും ഒപ്പിട്ടു. തിങ്കളാഴ്ച ഈജിപ്റ്റിൽ തുടങ്ങിയ മാരത്തൺ ചർച്ച ഇന്നലെ പുലർച്ചെയാണ് ഫലം കണ്ടത്. ഇസ്രയേൽ ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിലാവും. ഇന്നലെ രാത്രി ക്യാബിനറ്റ് ചേർന്നു. ഗാസയിലുള്ള 48 ബന്ദികളിൽ ജീവനോടെയുള്ള 20 പേരെ തിങ്കളാഴ്ച മോചിപ്പിക്കും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഘട്ടംഘട്ടമായി വിട്ടുനൽകും.

ദുരന്തഭയം അകറ്റിനിറുത്താം, കാക്കാം മാനസികാരോഗ്യം

ഇന്ന് ലോക മാനസികാരോഗ്യദിനം ആലപ്പുഴ: അടിയന്തര സാഹചര്യത്തിലും ദുരന്തത്തിലും എല്ലാവർക്കും മാനസികാരോഗ്യ സംരക്ഷണത്തിനുള്ള അവസരമൊരുക്കുകയെന്നതാണ് ഇത്തവണ ലോക മാനസികാരോഗ്യ ദിനത്തിലെ വിഷയം. പ്രകൃതിദുരന്തം,യുദ്ധം,തീവ്രവാദി ആക്രമണം,വലിയ തോതിലുള്ള തീപിടിത്തം എന്നിവ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. 2018, 2020 കാലഘട്ടങ്ങളിലെ പ്രളയം, കൊവിഡ്, 2024ൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളിൽനിന്ന് കരകയറിയ വ്യക്തികളുടെ മാനസികാരോഗ്യം സംരക്ഷിക്കുകന്നത് പുനരധിവാസ പ്രവർത്തനത്തിലെ പ്രധാനപ്പെട്ട സംഗതിയാണെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇത്തരം ദുരന്തം നേരിട്ടവരിൽ അഞ്ചിലൊരാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാകാം.

സിറപ്പിലെ മധുരത്തിന് വാശി പിടിക്കരുത്

കുട്ടികൾക്കായി ചുമ സിറപ്പ് വാങ്ങുന്ന അമ്മമാർ മധുരം കൂടിയ സിറപ്പ് നിരന്തരം ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാൻ ബോധവത്ക്കരണം നൽകണമെന്ന് ഫാർമസി മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു. കുട്ടി മരുന്ന് കുടിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അമ്മമാർ മധുരമുള്ള സിറപ്പ് ചോദിച്ചെത്താറുള്ളതെന്ന് മെഡിക്കൽ സ്റ്റോർ ഉടമകൾ പറഞ്ഞു. ഡോക്ടർ എഴുതിയ സിറപ്പാണെങ്കിൽ പോലും പതിവ് ചോദ്യം അമ്മമാരിൽ നിന്ന് ഉയരും. കഫം ഇല്ലായ്മ ചെയ്യാനുള്ള രാസ ഘടകങ്ങൾക്ക് കയ്പ്പാണ്. ഇത് കുട്ടികളിൽ ഓക്കാനവും ഛർദിയും ഉണ്ടാക്കും.ഈ കയ്പ്പ് രസം മറികടക്കാനാണ് മധുരം

ക്രിക്കറ്റ് പിച്ചിൽ നിന്നൊരു മുഖ്യമന്ത്രി സ്ഥാനാർത്ഥി

ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി പദങ്ങളിൽ വിലസിയ നാളുകളിൽ ക്രിക്കറ്റ് കളിച്ചു നടക്കുകയായിരുന്നു മകൻ തേജസ്വി യാദവ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെയും മഹാമുന്നണിയുടെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്. അതും രാഷ്ട്രീയത്തിലിറങ്ങി 15 വർഷത്തിനുള്ളിൽ. നിതീഷിന്റെയും എൻ.ഡി.എയുടെയും വികസന മുദ്രാവാക്യത്തിന് ബദലായി ബിഹാറിന്റെ യുവതയെ ആകർഷിക്കാൻ തേജസ്വിക്കാകുമെന്ന് പ്രതിപക്ഷം കരുതുന്നു. എല്ലാ കുടുംബത്തിലും സർക്കാർ ജോലി എന്ന തേജസ്വിയുടെ വാഗ്‌ദാനം അതിനുദാഹരണം. എൻ.ഡി.എയെ നയിക്കുന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ അടുത്തറിയുന്ന നേതാവുമാണ് തേജസ്വി. കോൺഗ്രസ്

യു.കെയിലെ 9 യൂണിവേഴ്സിറ്റി ക്യാമ്പസുകൾ ഇന്ത്യയിലേക്ക്, സൗഹൃദം ശക്തമെന്ന് മോദി

ഇന്ത്യയെ പ്രകീർത്തിച്ച് സ്റ്റാമർ ന്യൂഡൽഹി: യു.കെയിലെ ഒൻപത് സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങുമെന്ന് യു.കെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി മുംബയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഹരിയാനയിലെ ഗുരുഗ്രാമിൽ സതാംപ്ടൺ ക്യാമ്പസ് പ്രവർത്തനം തുടങ്ങി. ആദ്യ ബാച്ച് വിദ്യാർത്ഥികൾ പ്രവേശനം നേടി. ബ്രിസ്റ്റോൾ ക്യാമ്പസ് 2026ൽ മുംബയിൽ ആരംഭിക്കും.പ്രഥമ ഇന്ത്യാ സന്ദർശനത്തിനായി ബുധനാഴ്ചയാണ് കിയ സ്റ്റാമർ ഡൽഹിയിലെത്തിയത്. സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായതിന് പിന്നാലെയുള്ള സ്റ്റാമറിന്റെ സന്ദർശനം ഇന്ത്യ-യു.കെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത

ബീഹാർ വോട്ടർപട്ടിക : ‘സീറോ’ നമ്പറിൽ നാലു ലക്ഷത്തിലധികം വീടുകൾ

ബീഹാറിൽ നടന്നത് ഇന്ത്യയുടെ ചരിത്രത്തിലുണ്ടാകാത്ത വോട്ടർ ഒഴിവാക്കലെന്ന് ആക്‌ടിവിസ്റ്റ് യോഗേന്ദ്ര യാദവ് സുപ്രീംകോടതിയെ അറിയിച്ചു. തീവ്ര വോട്ട‌ർ പട്ടിക പുതുക്കൽ നടപടികളിലൂടെ 47 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിനൊപ്പം ഒരേ വീട്ടിലെ മേൽവിലാസത്തിൽ അമിതമായി വോട്ടർമാർ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു ‘സീറോ’ നമ്പറിൽ 421,000ൽപ്പരം വീടുകൾ അന്തിമ വോട്ടർപട്ടികയിൽ ഇടംപിടിച്ചു. 45000ൽപ്പരം ദുരൂഹ വോട്ടർമാരും, 5.2 ലക്ഷം പേരുകളിൽ ഇരട്ടിപ്പുമുണ്ട്. 21 ലക്ഷം വീടുകളിൽ വലിയതോതിലാണ് വോട്ട‌ർമാരുടെ എണ്ണം. നൂറും അതിലധികവും വോട്ടർമാരുള്ള നാലു ലക്ഷം വീടുകളുണ്ട്. ഹൗസ്

ആശമാരുടെ വേതനം 1500 രൂപ വർദ്ധിപ്പിക്കണം, സമിതി റിപ്പോർട്ട് പുറത്ത്

ആശാവർക്കർമാർക്ക് സേവനകാലാവധി കണക്കാക്കി നാമമാത്ര ഓണറേറിയം വർദ്ധന ശുപാർശ ചെയ്ത് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ ചെയർപേഴ്സണായ സമിതി. പത്തുവർഷം പൂർത്തിയാക്കിയവർക്ക് പ്രതിമാസം 1500 രൂപയും അല്ലാത്തവർക്ക് 1000 രൂപയും വർദ്ധിപ്പിക്കണമെന്നാണ് ഓഗസ്റ്റിൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ. ഇതിലെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. നിലവിലെ 7000 രൂപ ഓണറേറിയം 21000യായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആശമാർ സമരം ചെയ്യുന്നത്.ആശമാർ 60 വയസ് പൂർത്തിയാകുന്ന മാസത്തിന്റെ അവസാനദിവസം സേവനം അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ. ഓണറേറിയം ലഭിക്കുന്നതിന് മുൻപുണ്ടായിരുന്ന 10

വെറ്ററിനറി കോഴ്സ്:ആദ്യ റൗണ്ട് രജിസ്ട്രേഷൻ തുടങ്ങി

രാജ്യത്തെ 58 സർക്കാർ/സർക്കാർ അംഗീകൃത സ്വകാര്യ വെറ്ററിനറി കോളേജുകളിലെ ബാച്ച്ലർ ഒഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി (B.V.Sc. & A.H) കോഴ്സ് ആൾ ഇന്ത്യ ക്വാട്ടാ പ്രവേശനത്തിന് 13 വരെ രജിസ്റ്റർ ചെയ്യാം.ആദ്യ റൗണ്ട് നടപടിക്രമങ്ങളാണ് നടക്കുന്നത്.ചോയ്സ് ഫില്ലിംഗ്/ചോയ്സ് ലോക്കിംഗ് 13ന് രാത്രി 11.55 വരെ നടത്താം.15ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും.അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ 15 മുതൽ 21 വരെയുള്ള തീയതികളിൽ ബന്ധപ്പെട്ട കോളേജിലെത്തി പ്രവേശനം നേടണം.വെബ്സൈറ്റ്: https://vci.admissions.nic.in യോഗ്യത നീറ്റ് യു.ജി റാങ്കിന്റെ

Scroll to Top