Author name: Rajesh R

100000 പിങ്ക് കാർ‌‌ഡ് കൂടി നൽകാൻ ശ്രമം

മാനദണ്ഡം ഇളവുചെയ്യും തിരുവനന്തപുരം: ഒരു ലക്ഷം പേരെക്കൂടി മുൻഗണനാ റേഷൻ കാർഡിന് (പിങ്ക്) അർഹരാക്കാൻ നിലവിലെ മാനദണ്ഡത്തിൽ ഇളവ് പരിഗണനയിൽ. 1000 സ്ക്വയർ ഫീറ്റിനു മുകളിൽ വീടുള്ളവർക്കും സ്വന്തമായി നാലുചക്ര വാഹനമുള്ളവർക്കും മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല. ഇത് 1100 സ്ക്വയർ ഫീറ്റ്,​ വില കുറഞ്ഞ വാഹനം എന്ന തരത്തിൽ മാറ്റണം. സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ് ഭക്ഷ്യവകുപ്പിന് നൽകിയ ശുപാർശ മറ്റു വകുപ്പുകളുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവിൽ രോഗികളുള്ള വീടും,​ വില കുറഞ്ഞ കാറുമാണെങ്കിൽ മാനദണ്ഡത്തിൽ ഇളവോടെ […]

സംസ്ഥാന ധനസ്ഥിതി മെച്ചമല്ല: സി.എ.ജി, കടം 4.48 ലക്ഷം കോടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി കടുത്തഞെരുക്കത്തിലാണെന്ന് സി.എ.ജി ഇന്നലെ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കടംപെരുകി 4.48ലക്ഷം കോടിയിലെത്തി. ധനകാര്യമാനേജ്മെന്റ് സിസ്റ്റം ഫലപ്രദമായി വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും അതനുസരിച്ച് സാമ്പത്തിക അച്ചടക്കവും ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു. സർവീസ് ലെവൽ എഗ്രിമെന്റ് (എസ്എൽഎ) ഇല്ലാത്തതിനാൽ, പദ്ധതികൾ നടപ്പിലാക്കുന്നതിന് ശക്തമായ അടിത്തറ നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) അധ്യക്ഷനായ അവലോകന യോഗങ്ങൾ ഫലപ്രദമല്ല. റവന്യൂ വരവുകളിൽ കേന്ദ്ര ധനസഹായത്തിന്റെ വിഹിതം

ആർ.സി.സിയിൽ ക്യാൻസർ മരുന്ന് മാറിനൽകി

തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) മരുന്ന് മാറി നൽകി. തലച്ചോറിലെ ക്യാൻസറിനുള്ള ടെമോസോളോമൈഡ് എന്ന മരുന്നിന്റെ ബോക്‌സിൽ ശ്വാസകോശ ക്യാൻസറിനുള്ള എറ്റോപോസൈഡ് എത്തിയതാണ് പ്രശ്നമായത്. ഗുജറാത്തിലെ കമ്പനിയിൽ നിന്ന് പാക്ക് ചെയ്ത് അയച്ചപ്പോഴുണ്ടായ പിഴവാണെന്നാണ് വിവരം. പത്തിലധികം ബോക്‌സുകളിലാണ് ടെമോസോളോമൈഡ് എത്തിയത്. ഇതിൽ അവസാന നാല് ബോക്‌സ് ശേഷിക്കേയാണ് ടെമോസോളോമൈഡിന്റെ പെട്ടിയിൽ എറ്റോപോസൈഡാണ് വന്നതെന്ന് കണ്ടെത്തിയത്.ഇതോടെ വിതരണം പൂർണമായി നിറുത്തി. നേരത്തെ വിതരണം ചെയ്ത ബോക്‌സുകളിലും മരുന്നുകൾ മാറിയിരുന്നോയെന്ന് വ്യക്തമല്ല. ഇത് വലിയ ആശങ്കയ്ക്ക്

വീണ്ടും ഞെട്ടിക്കും ആക്രമണം,​ ആശുപത്രിയിൽ കയറി ഡോക്ടറെ തലയ്ക്ക് വെട്ടി

കോഴിക്കോട്: ആതുരസേവന മേഖലെയെ വീണ്ടും കടുത്ത ആശങ്കയിലും ഭീതിയിലുമാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം.കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും അസി. സർജനുമായ ഡോ.പി.ടി. വിപിന് (35) തലയ്ക്ക് മാരക വെട്ടേറ്റു. മസ്തിഷ്ക ജ്വരം ബാധിച്ച ഒൻപതു വയസുള്ള തന്റെ മകൾ മരിച്ചത് ഡോക്ടർമാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയിൽ പിതാവ് ആക്രമിക്കുകയായിരുന്നു. താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ വീട്ടിൽ സനൂപാണ് (സുനൂപ് -40) ആക്രമിച്ചത്. ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്. വിപിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ

തട്ടിപ്പിന് വാതിൽ തുറന്ന് ദേവസ്വം കണക്കെടുപ്പ്

ആലപ്പുഴ: ശബരിമല സ്വർണത്തട്ടിപ്പിൽ പ്രതിക്കൂട്ടിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓഡിറ്റിംഗ് വഴിപാടുമാത്രം. ഇത് അഴിമതിക്കും വൻ തട്ടിപ്പുകൾക്കും തണലാകുന്നു. കോടാനുകോടിരൂപ വരവുള്ള ശബരിമലയടക്കം 23 മേജർ ക്ഷേത്രങ്ങളും 1250 മൈനർ ക്ഷേത്രങ്ങളുമുണ്ട് ബോർഡിനുകീഴിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം 1340 സ്ഥാപനങ്ങൾ. ഇവിടങ്ങളിലെ അഴിമതിയും തിരിമറിയും അടക്കം കണ്ടെത്താനും നിജസ്ഥിതി വ്യക്തമാക്കാനുമുള്ള ഓഡിറ്റിംഗിനുള്ളത് ഒരു ജോയിന്റ് ഡയറക്ടറുടെ കീഴിൽ 35 ജീവനക്കാർ മാത്രം! ട്രാവൻകൂർ, കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 195 (ആക്ട് XVഒഫ് 1950) സെക്ഷൻ 32

തന്ത്രി കണ്ഠരര് രാജീവരുടെ വെളിപ്പെടുത്തൽ,​അതു ചെമ്പല്ല, സ്വർണപ്പാളി

കൊണ്ടുപോകാൻഅനുമതി നൽകിയില്ല#ഭക്തർക്ക് വേദനഉളവാക്കുന്ന സംഭവങ്ങൾ പത്തനംതിട്ട; ശബരിമല ദ്വാരപാലക ശില്പങ്ങളിൽ സ്വർണമാണ് പൊതിഞ്ഞിരുന്നതെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശില്പപാളികൾ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചില്ലെന്നും തന്ത്രി വെളിപ്പെടുത്തി. ഇതോടെ തന്ത്രിയെ ചാരി നടപടികളെ ന്യായീകരിക്കാൻ ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും നടത്തിയ നീക്കം പൊളിഞ്ഞു. ചെമ്പുപാളികളായി ഒന്നുംതന്നെ സന്നിധാനത്തില്ലെന്ന് തന്ത്രി പറഞ്ഞു. 2019ലും 2025ലും അറ്റകുറ്റപ്പണി നടത്തുന്നതിന് അനുമതി തേടിയിരുന്നു. ശില്പങ്ങളുടെ ചില ഭാഗങ്ങളിൽ നിറം മങ്ങുകയും ചുളുങ്ങുകയും ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത്. പഴയ

ആർ.സി.സിയിൽ ക്യാൻസർ മരുന്ന് മാറിനൽകി

തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) മരുന്ന് മാറി നൽകി. തലച്ചോറിലെ ക്യാൻസറിനുള്ള ടെമോസോളോമൈഡ് എന്ന മരുന്നിന്റെ ബോക്‌സിൽ ശ്വാസകോശ ക്യാൻസറിനുള്ള എറ്റോപോസൈഡ് എത്തിയതാണ് പ്രശ്നമായത്. ഗുജറാത്തിലെ കമ്പനിയിൽ നിന്ന് പാക്ക് ചെയ്ത് അയച്ചപ്പോഴുണ്ടായ പിഴവാണെന്നാണ് വിവരം. പത്തിലധികം ബോക്‌സുകളിലാണ് ടെമോസോളോമൈഡ് എത്തിയത്. ഇതിൽ അവസാന നാല് ബോക്‌സ് ശേഷിക്കേയാണ് ടെമോസോളോമൈഡിന്റെ പെട്ടിയിൽ എറ്റോപോസൈഡാണ് വന്നതെന്ന് കണ്ടെത്തിയത്.ഇതോടെ വിതരണം പൂർണമായി നിറുത്തി. നേരത്തെ വിതരണം ചെയ്ത ബോക്‌സുകളിലും മരുന്നുകൾ മാറിയിരുന്നോയെന്ന് വ്യക്തമല്ല. ഇത് വലിയ ആശങ്കയ്ക്ക്

വയനാട്: കേരളത്തോട് ചിറ്റമ്മനയം പറ്റില്ല, കേന്ദ്രത്തെ കുടഞ്ഞ് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രകൃതി ദുരന്തം നേരിട്ട മറ്രു ചില സംസ്ഥാനങ്ങൾക്ക് ആവശ്യത്തിന് സഹായം നൽകുമ്പോൾ കേരളത്തോട് ചിറ്റമ്മ നയം പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞു. ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്. പൗരന്മാരെ അന്യഗ്രഹ ജീവികളായി കാണാനാകില്ല. ഔദാര്യമല്ല ചോദിക്കുന്നത്. ദുരന്തബാധിതർക്കെതിരായ ജപ്തി വിലക്ക് തുടരുമെന്നും വ്യക്തമാക്കി. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ വ്യവസ്ഥയില്ലെന്നും റിസർവ് ബാങ്കിന്റെയടക്കം അധികാരങ്ങളിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും കേന്ദ്രം ആവർത്തിച്ചപ്പോഴായിരുന്നു കോടതി ആഞ്ഞടിച്ചത്. വായ്പകൾ

ഇനിയും മധുരിക്കും….. ഓണവിപണിയിൽ വിറ്റഴിച്ചത് ആറായിരം കിലോ വള്ളിക്കോട് ശർക്കര

വള്ളിക്കോട് : ഓണവിപണിയിൽ ഇത്തവണ വിറ്റഴിച്ചത് ആറായിരം കിലോ വള്ളിക്കോട് ശർക്കര. നഷ്ടപ്രതാപം വീണ്ടെടുത്ത വള്ളിക്കോട് ശർക്കരയ്ക്ക് ആവശ്യക്കാർ ഏറിയതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. നിലവിൽ ഓണക്കാലത്ത് മാത്രമാണ് വള്ളിക്കോട് ശർക്കര വിപണിയിൽ ലഭ്യമായിരുന്നത്. ഇനിമുതൽ എന്നും ശർക്കര ലഭ്യമാക്കുന്നതിനുള്ള നടപടികളുമായാണ് കരിമ്പ് ഉത്പാദക സഹകരണ സംഘം മുന്നോട്ട് പോകുന്നത്. രണ്ട് ഹെക്ടർ സ്ഥലത്താണ് ഇത്തവണ കൃഷി ഇറക്കിയത്. കോന്നി കരിയാട്ടം ടൂറിസം എക്സ്പോ ആയിരുന്നു പ്രധാന വിപണന കേന്ദ്രം. ജില്ലയിലെ കൃഷി

ആലപ്പുഴയെ മാസാക്കാൻ മാസ്റ്റർ പ്ളാൻ

ആലപ്പുഴ: വികസനത്തിനൊപ്പം ആലപ്പുഴയുടെ പരിസ്ഥിതി സംരക്ഷണത്തിനും ദുരന്ത നിവാരണത്തിനും പൈൻ ബഫർ സ്ട്രിപ്പും കണ്ടൽ വനങ്ങളുമുൾപ്പെടെ ആലപ്പുഴ മാസ്റ്റർ പ്ളാനിലുള്ളത് ബൃഹത്തായ കർമ്മ പദ്ധതി .വെള്ളപ്പൊക്ക നിവാരണത്തിനൊപ്പം ആലപ്പുഴ നഗരത്തിന്റെയും സമീപപ്രദേശങ്ങളുടെയും പരിസ്ഥിതി സംരക്ഷണത്തിന് കൂടി ഉതകുന്നതാണ് മാസ്റ്റർ പ്ളാനിലെ പദ്ധതികൾ. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന കുട്ടനാടൻ പാടങ്ങളിലെ നെൽ കൃഷിയും കായൽ നിലങ്ങളിലെ സ്വാഭാവികമായ മത്സ്യ സമ്പത്തും സംരക്ഷിക്കുന്നതിനായി പാടങ്ങൾക്ക് ചുറ്റും അതിർത്തി ബണ്ടുകൾ സംരക്ഷിക്കാനും ബലപ്പെടുത്താനും മാസ്റ്റർ പ്ളാനിൽ നിർദേശമുണ്ട്. ഇതിനായി കൃഷി- റവന്യൂ-

Scroll to Top