കുറയുന്നില്ല, കുട്ടികളിലെ ഡിജിറ്റൽ അടിമത്തം
ആലപ്പുഴ: ബോധവത്കരണം ഊർജിതമായി തുടരുമ്പോഴും കുട്ടികളിലെ ഡിജിറ്റൽ അടിമത്തം കാര്യമായി കുറഞ്ഞിട്ടില്ലെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം. രക്ഷകർത്താക്കളിലെ ഡിജിറ്റൽ സാക്ഷരത, മാനസികാരോഗ്യ സാക്ഷരത,നിയമ സാക്ഷരത എന്നിവയിലെ പരിമിതികളാണ് കുട്ടികളെ ഡിജിറ്റൽ അടിമത്തത്തിലേക്ക് തള്ളിവിടുന്നതെന്നാണ് അവർ പറയുന്നത്. രണ്ടുവയസുവരെയുള്ള കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകരുത്. മൂന്നുവയസുവരെയുള്ള കുട്ടികൾക്ക് ഒരുദിവസം അരമണിക്കൂർ മാത്രമേ അനുവദിക്കാവു. മൂന്നുമുതൽ അഞ്ചുവയസുവരെയുള്ളവർക്ക് ഒരുദിവസം ഒരുമണിക്കൂറും ആറുമുതൽ 18 വയസുവരെയുള്ളവർക്ക് പരമാവധി രണ്ടുമണിക്കൂറും മാത്രമേ ഡിജിറ്റൽ ഉപകരണങ്ങൾ നൽകാവു. നിശ്ചയിച്ച പരിധിയിൽ കൂടുതൽ കുട്ടി ഉപയോഗിക്കുന്നുവെങ്കിൽ അടുത്ത […]