തദ്ദേശസ്ഥാപന വാർഡ് സംവരണം: ജില്ലയിലെ നറുക്കെടുപ്പ് 13ന് തുടക്കം
ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലയിൽ 13ന് തുടങ്ങും. സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളിൽ തൈക്കാട്ടുശ്ശേരി, കഞ്ഞിക്കുഴി, പട്ടണക്കാട് എന്നിവിടങ്ങളിലെ നറുക്കെടുപ്പ് 13ന് രാവിലെ 10 നും ചെങ്ങന്നൂർ, അമ്പലപ്പുഴ, ഭരണിക്കാവ് ബ്ലോക്കുകളിലെ നറുക്കെടുപ്പ് 14 ന് രാവിലെ 10 നും ചമ്പക്കുളം, വെളിയനാട്, ഹരിപ്പാട് ബ്ലോക്കുകളിലേത് ഒക്ടോബർ 15ന് രാവിലെ 10 മണിക്കും മുതുകുളം, ആര്യാട്, മാവേലിക്കര ബ്ലോക്കുകളിലേത് ഒക്ടോബർ […]