നായകൾക്കെതിരേ നാടകം കളിച്ച നടനെ നായ കടിച്ചു
ണ്ണൂർ: തെരുവനായ ശല്യത്തിനെതിരെ ബോധവത്കരണ നാടകം കളിക്കുന്നതിനിടെ ‘രംഗബോധമില്ലാതെ’ അതിക്രമിച്ച് സ്റ്റേജിൽ കയറിയ തെരുവുനായ നടനെ കടിച്ചു. വിടാൻ ഭാവമില്ലെന്ന മട്ടിൽ നായ കുരച്ചുചാടി നാടകം ‘മുടക്കാൻ’ നോക്കിയെങ്കിലും നടൻ വിട്ടില്ല. വേദന കടിച്ചമർത്തി നാടകം പൂർത്തിയാക്കി. നാടക പ്രവർത്തകനായ മയ്യിൽ സ്വദേശി പി. രാധാകൃഷ്ണനാണ് (56) കടിയേറ്റത്. നിറുത്താതെ കുരച്ചെത്തിയ നായ നാടകത്തിന്റെ ഭാഗമാണെന്ന് ആദ്യം കാണികൾ ധരിച്ചെങ്കിലും നടന് കടിയേറ്റതോടെ പന്തികേട് മണത്ത് അടിച്ചോടിച്ചു. കാൽമുട്ടിന് താഴെ നാലിടത്ത് കടിയേറ്റ രാധാകൃഷ്ണൻ ആശുപത്രിയിലെത്തി കുത്തിവയ്പ്പെടുത്തു. […]