വരും വർഷങ്ങളിൽ എളുപ്പമാകുമോ എൻട്രൻസ് പരീക്ഷകൾ
കൊച്ചി: നീറ്റ്, ജെ.ഇ.ഇ പോലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി എഴുതുന്ന എൻട്രൻസ് പരീക്ഷകൾ വരും വർഷങ്ങളിൽ ലളിതമാകാൻ സാദ്ധ്യത. ഇന്ത്യയിൽ പ്ലസ് ടു അടിസ്ഥാനത്തിൽ നടത്തുന്ന പ്രമുഖ എൻട്രൻസ് പരീക്ഷകളെല്ലാം വിദ്യാർത്ഥികൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നവയാണെന്ന് വ്യാപക വിമർശനമുണ്ട്. ഇത് സംബന്ധിച്ച് വിശദ പഠനം നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഹയർ എഡ്യുക്കേഷൻ സെക്രട്ടറി വിനീത് ജോഷി തലവനായി ഒമ്പതംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ മാറ്റം വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. […]