Author name: Rajesh R

ശബരിമല സ്വർണത്തട്ടിപ്പ് : ചെമ്പ് പുറത്ത്, ദേവസ്വം ഉന്നതരും കുടുങ്ങും

ശബരിമല സ്വർണത്തട്ടിപ്പിൽ ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും കുടുങ്ങാൻ സാദ്ധ്യതയേറി. വ്യവസായി വിജയ് മല്യ ശബരിമലയിൽ 30 കിലോയിലേറെ സ്വർണം പാകിയതുമായി ബന്ധപ്പെട്ട മഹസറും രജിസ്റ്ററും ദേവസ്വം വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്തതോടെയാണിത്. കാൽ നൂറ്റാണ്ടിനിടെ കാണിക്കായി ലഭിച്ച സ്വർണമടക്കം അമൂല്യ സമ്പത്തിൽ നിന്നു പലതും അപഹരിക്കപ്പെട്ടെന്ന സംശയവും ബലപ്പെട്ടു. പിടിച്ചെടുത്ത രേഖകൾ ഹൈക്കോടതിയിൽ സമർപ്പിക്കാനുള്ള നടപടികളിലേക്ക് വിജിലൻസ് കടന്നു. ഇതോടെ, ഹൈക്കോടതിയോട് അന്വേഷണം ആവശ്യപ്പെടുമെന്ന പരസ്യനിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തു വന്നു. ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ […]

പയ്യാമ്പലത്ത് തീരത്തടിഞ്ഞ് മത്തിക്കൂട്ടം

കണ്ണൂർ : പയ്യാമ്പലം കടൽതീരത്ത് മത്തിയുടെ വൻകൂട്ടം കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെ ഒൻപതോടെയാണ് മത്തി കൂട്ടം കരക്കടിഞ്ഞത്. മൂന്ന് മണിക്കൂറോളമാണ് മീനുകൾ തീരത്തെത്തിയത്. സംഭവമറിഞ്ഞ് നൂറ് കണക്കിനാളുകൾ തീരത്തെത്തി മത്സരിച്ച് മത്തി പെറുക്കിയെടുത്തു. അതേസമയം മത്സ്യ ലഭ്യത അറിഞ്ഞ് ഉൾക്കടലിൽ നിരവധി ബോട്ടുകളാണ് മത്സ്യബന്ധനത്തിനായി വലയിട്ടത്.മത്തി കൂടുതലായി കിട്ടിയതിനെ തുടർന്ന് ഒരു ബോക്‌സ് മത്തി 500 രൂപ വരെ വിലകുറച്ചാണ് ആയിക്കരയിൽ വിൽപന നടത്തിയത്.രണ്ടായിരം രൂപ വരെയായിരുന്നു മുൻദിവസങ്ങളിൽ ഈടാക്കിയത്.ഫിഷറീസ് വകുപ്പിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തിൽ പരിശോധന

ഉച്ചഭക്ഷണ മെനു പരിഷ്കരിക്കാം, ഫണ്ടെവിടെ സാറെ,

കണ്ണൂർ: പൊതുവിദ്യാഭ്യാസവകുപ്പിന്റെ പരിഷ്‌ക്കരിച്ച ഉച്ചഭക്ഷണമെനു ജില്ലയിൽ നടപ്പിലായില്ല.സെപ്തംബർ ഒന്നുമുതൽ പരിഷ്‌ക്കരിച്ച മെനു സ്‌കൂളുകളിൽ നടപ്പിലാക്കണമെന്നാണ് സർക്കാർ ഉത്തരവ്.എന്നാൽ ഫണ്ട് കണ്ടെത്താ കഴിയാതെ പരിഷ്കരണം എങ്ങനെ സാധിക്കുമെന്ന പ്രതിസന്ധിയിലാണ് പ്രധാനാദ്ധ്യാപകർ. നിലവിൽ എൽ.പി സ്‌കൂളിൽ ഒരു കുട്ടിക്ക് 6.78 രൂപയും യു.പി ക്ലാസിൽ 10.17 രൂപയുമാണ് സർക്കാർ നൽകുന്നത്. ഇത് യഥാക്രമം പന്ത്രണ്ടും പതിനാലുമായി വർദ്ധിപ്പിക്കണമെന്നാണ് അദ്ധ്യാപക സംഘടനകളുടെ ആവശ്യം.പുതിയ മെനുവിലെ വിഭവങ്ങൾ ഒരുക്കാൻ നിലവിലെ തുക തീർത്തും അപര്യാപ്തമാണ്. പാചകചെലവ്, പാൽ, മുട്ട, പച്ചക്കറി എന്നിവയക്ക് വേണ്ടി

5 കോടി കൊച്ചിയിൽ വിറ്റ ടിക്കറ്റിന് : കോടീശ്വരാ,​ ആരാണ് നീ!

തിരുവനന്തപുരം/കൊച്ചി: തിരുവോണം ബമ്പറിന്റെ 25 കോടി ഒന്നാം സമ്മാനം എറണാകുളം നെട്ടൂരിൽ വിറ്റ ടിക്കറ്റിന്. നമ്പർ TH 577825. പക്ഷേ,​ മഹാഭഗ്യവാൻ ആരെന്ന സസ്പെൻസ് തുടരുന്നു. എറണാകുളം നെട്ടൂരിലെ ലതീഷിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് 1.20ന് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് നറുക്കെടുത്തത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ പാലക്കാട്ടെ കേന്ദ്രത്തിൽ നിന്നാണ് ലതീഷ് 800 ടിക്കറ്റ് വാങ്ങി വിറ്റത്. കഴിഞ്ഞവർഷം ഓണം ബമ്പർ ഒന്നാം സമ്മാനം കർണാടകയിലേക്കും 2023ൽ തമിഴ്നാട്ടിലേക്കും പോയിരുന്നു. ഒന്നാം സമ്മാനമായി കിട്ടുന്നത് 15.75

അടുത്ത പുഞ്ചകൃഷിയിലേക്ക് ഇറങ്ങാൻ കുട്ടനാട്

കുട്ടനാട് : കുട്ടനാടൻ പാടങ്ങൾ അടുത്ത പുഞ്ചകൃഷിയിലേക്കിറങ്ങാൻ തയ്യാറെടുക്കുന്നു. രണ്ടാംകൃഷിയിറക്കാതിരുന്ന പാടങ്ങളിലാണ് ഒരുക്കങ്ങൾ തുടങ്ങിയത്. രാമങ്കരി, ചമ്പക്കുളം കൃഷി അസി.ഡയറക്ടർമാർക്ക് കീഴിലായി വരുന്ന രാമങ്കരി, മുട്ടാർ, വെളിയനാട്, കൈനകരി, കാവാലം, നീലംപേരൂർ, എടത്വ, വീയപൂരം തുടങ്ങിയ വിവിധ കൃഷിഭവനുകളിലെ 28000 ഹെക്ടറോളം പാടശേഖരത്തിലാണ് ഇക്കുറി പുഞ്ചകൃഷി ഇറക്കുക. വിളവ് എത്തുവാൻ 110 – 120 ദിവസം വരെ വേണ്ടിവരുന്ന ഉമ,115 -120 ദിവസം വരെ എടുക്കുന്ന പൗർണ്ണമി എന്നിവയ്ക്ക് പുറമെ പ്രത്യാശ, ശ്രേയസ്, മനുരത്നം തുടങ്ങിയ വിത്തുകളും

രണ്ടായിരം പിന്നിട്ട് രജിസ്ട്രേഷൻ: ഹൃദയം തൊട്ട് ഹൃദ്യം

കൊല്ലം: സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ഒരുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2,184 കുട്ടികൾ. നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ളവരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കൽ ഫോളോ അപ്പ് മാത്രം ആവശ്യമുള്ള കുട്ടികളും ഉൾപ്പെടും. പദ്ധതി ആരംഭിച്ച 2017 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ നിന്ന് 378 പേരുടെ ശസ്ത്രക്രിയ സൗജന്യമായി പൂർത്തിയാക്കി. മറ്റുള്ളവർ ചികിത്സയിലും ചിലർ ശസ്ത്രക്രിയ്ക്കുള്ള തയ്യാറെടുപ്പിലുമാണ്. ഈ വർഷം

കരൂർ ദുരന്തം; മാതൃകാ നടപടിക്രമത്തിന് രൂപം നൽകാൻ തമിഴ്നാട്, വിജയ്‌യെ അറസ്റ്റു ചെയ്യാൻ മടിക്കില്ലെന്ന് ഡി.എം.കെ

ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് റാലികൾക്കായി മാതൃകാ നടപടിക്രമം (എസ്.ഒ.പി) കൊണ്ടുവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതുസംബന്ധിച്ച് വിദഗ്ദ്ധരുമായും രാഷ്ട്രീയ നേതാക്കളുമായും പൊതുജനങ്ങളുമായി കൂടിയോലോചന നടത്തും. 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തെ കുറിച്ച് അന്വേഷണം നടത്താൻ ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) രൂപീകരിച്ചുവെന്നും സ്റ്റാലിൻ പറ‌ഞ്ഞു. ‘സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ എല്ലാ സത്യവും വെളിച്ചത്തുകൊണ്ടുവരുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. എല്ലാ

ശബരിമല നാളികേരം, പൂജാപുഷ്പം കരാർ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശബരിമലയിലും പമ്പയിലും നവംബർ 11 മുതൽ ഒരു വർഷത്തേക്ക് ഭക്തർ സമർപ്പിക്കുന്ന നാളികേരം ശേഖരിക്കാനും പൂജാപുഷ്പങ്ങൾ എത്തിക്കാനുമുള്ള കരാർ ഹൈക്കോടതി റദ്ദാക്കി. ടെൻഡർ സമയം അവസാനിച്ച ശേഷം വീണ്ടും വെബ്‌സൈറ്റ് തുറന്ന് ഒരു ദിവസം നീട്ടിയത് ചിലരെ സഹായിക്കാനാണെന്ന ആരോപണം ശക്തമാണെന്നും ഭരണപരമായ വീഴ്ച മാത്രമായി കാണാനാകില്ലെന്നും കോടതി തുറന്നടിച്ചു. ടെൻഡർ നടപടിയുടെ വിശുദ്ധി നഷ്ടപ്പെട്ടോയെന്ന് സംശയിക്കുന്ന സംഭവങ്ങളാണ് ഉണ്ടായതെന്നും നിരീക്ഷിച്ചു. തീയതി നീട്ടിയ കാര്യം പത്രങ്ങളിൽ പരസ്യപ്പെടുത്താത്തതിനാൽ സുതാര്യത നഷ്ടമായെന്നു വിലയിരുത്തിയാണ് ദേവസ്വം ബെഞ്ചിന്റെ

ക്രിമിനൽ കേസെടുക്കുന്നില്ല, ഗുണ്ടാത്തോഴന്മാരായ പൊലീസിന് ‘നല്ലനടപ്പ് ‘

തിരുവനന്തപുരം: ഗുണ്ടകളുമായും ലഹരി സംഘങ്ങളുമായും അവിശുദ്ധബന്ധമുള്ള പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള സർക്കാരിന്റെ തീരുമാനം ആഭ്യന്തര വകുപ്പു തന്നെ അട്ടിമറിച്ചു. നല്ലനടപ്പിലോ സ്ഥലംമാറ്റത്തിലോ നടപടി ഒതുക്കുന്നു. പൊലീസിലെ ക്രിമിനലുകളെക്കുറിച്ച് ”ക്രിമിനൽത്തൊപ്പി” എന്ന പേരിൽ കേരളകൗമുദി പരമ്പര പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു ക്രിമിനൽ കേസെടുക്കാനുള്ള തീരുമാനം. മാഫിയാബന്ധം നിയന്ത്രിക്കാൻ വഴി ഇതേയുള്ളൂവെന്ന് വിലയിരുത്തിയാണ് കടുത്ത നടപടിക്ക് തീരുമാനിച്ചത്. പൊലീസുകാരുടെ ഗുണ്ടാബന്ധം രഹസ്യമായി കണ്ടെത്താനുള്ള ആഭ്യന്തര വിജിലൻസ് സെല്ലുകളും നിർജീവമാണ്. ഗുണ്ടാസംഘങ്ങൾക്ക് പൊലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നത് കേസന്വേഷണത്തെ ബാധിക്കുന്നു. ഗുണ്ടാ ഓപ്പറേഷനും

കൂടൽമാണിക്യം : തന്ത്രി സമരം പൊളിഞ്ഞു

കൊച്ചി: ഈഴവ സമുദായാംഗം കഴകം ജോലിയിൽ പ്രവേശിച്ചതിനെ തുടർന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർ രണ്ട് ആഴ്ചയായി​ നടത്തിവന്ന ക്ഷേത്രബഹിഷ്കരണ സമരം പൊളിഞ്ഞു. വ്യാഴം, വെള്ളി​ ദി​വസങ്ങളി​ൽ രാവിലെ പൂജയ്‌ക്ക് അണി​മംഗലത്ത് മനയിലെ വാസുദേവൻ നമ്പൂതി​രി​പ്പാട് ഹാജരായി. മഹാനവമി​ ദി​നത്തി​ൽ ചെമ്മാപ്പി​ള്ളി തന്ത്രി​കുടുംബാംഗവും എത്തി​. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച ചേർത്തല സ്വദേശി കെ.എസ്. അനുരാഗ് കെട്ടിയ മാലകളും ഒരുക്കിയ പുഷ്പങ്ങളും ഉപയോഗിച്ചു തന്നെയാണ് തന്ത്രിമാർ കഴി​ഞ്ഞ ദി​വസങ്ങളി​ൽ പൂജ നടത്തി​യത്. സെപ്തംബർ 15ന്

Scroll to Top