Author name: Rajesh R

ചുമ മരുന്ന് ‘കോൾഡ്രിഫ്’ കേരളത്തിലും നിരോധിച്ചു

തിരുവനന്തപുരം : വിവാദമായ ചുമ മരുന്ന് ‘കോൾഡ്രിഫ്’ കേരളത്തിലും നിരോധിച്ചു. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടിയെന്ന് വീണ ജോർജ് അറിയിച്ചു.ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല.ഈ ബാച്ച് മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. കെ.എം.എസ്.സി.എൽ വഴിയും വിതരണമില്ല. എങ്കിലും സുരക്ഷയെ കരുതിയാണ് മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണമായും നിറുത്തി […]

കുട്ടനാട് മെട്രോ ഡെയിലി കമ്പനി അറിയിപ്പ്

നെറ്റ് വർക്ക് പ്രോബ്ലം കാണണം വാർത്തകൾ ഡൗൺലോഡ് ചെയ്യാൻ താമസം നേരിട്ടതിനാലാണ് വാർത്ത താമസിച്ചത് ഞാൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത് കണക്ക് ഈ മാസം ലാസ്റ്റ് ഓടുകൂടി ഈ ചാനലിലെ പ്രവർത്തനം പൂർണമായും പ്രവർത്തനം ആരംഭിക്കത്തക്ക രീതിയിൽ തടസ്സം ഉണ്ടാക്കത്തക്ക രീതിയിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു ദയവായി സഹകരിക്കുക സഹകരിക്കുക

മല്യകൊടുത്ത 5 കിലോ സ്വർണപ്പാളി അപ്പാടെ വിഴുങ്ങി,​ വെളിപ്പെടുത്തിയത് മല്യ ഏർപ്പെടുത്തിയ ചുമതലക്കാരൻ

ത്തനംതിട്ട: യു.ബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ശബരിമലയ്ക്ക് നൽകിയ മുപ്പത് കിലോയിലേറെ ശുദ്ധ സ്വർണത്തിൽ അഞ്ചു കിലോയിലേറെ ദ്വാരപാലക ശില്പങ്ങൾക്കുവേണ്ടി ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ. മേൽനോട്ടം വഹിക്കാൻ വിജയ് മല്യ ചുമതലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയും കൊച്ചിയിലെ താമസക്കാരനുമായ സെന്തിൽനാഥനാണ് ഇക്കാര്യം തറപ്പിച്ചു പറയുന്നത്. സ്വർണപ്പാളി പൊതിയുമ്പോൾ സെന്തിൽനാഥ് സന്നിധാനത്ത് ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം മൂടിവയ്ക്കുകയും ദേവസ്വം മാനുവലിൽ ദേവന്റെ സ്വർണം അടക്കമുള്ള വിലയേറിയ സമ്പത്ത് സംബന്ധിച്ച മാർഗനിർദേശങ്ങൾ അപ്പാടെ അട്ടിമറിക്കുകയും ചെയ്താണ് ഇവ ചെമ്പാണെന്ന് രേഖയുണ്ടാക്കി ചെന്നൈയ്ക്ക് കൊണ്ടുപോയത്.

സുജറീന ഇനി അജിതയുടെ ഹൃദയവുമായി ജീവിക്കും

കോഴിക്കോട്: കോഴിക്കോട് ചാലപ്പുറം വെള്ളിയഞ്ചേരി പള്ളിയത്ത് വീട്ടിൽ കെ. അജിതയുടെ (46) ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കോഴിക്കോട് മെട്രോമെഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് നോർത്ത് ബീച്ച് റോഡിലെ 44 കാരി സുജറീനയ്ക്കാണ് അജിതയിലൂടെ പുതുജീവൻ ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയും ദാനംചെയ്തു. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും കരളും

നാസയും ‘അടച്ചുപൂട്ടി’!

വാഷിംഗ്ടൺ: യു.എസിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം സർക്കാർ സ്ഥാപനങ്ങളിൽ ഷട്ട്‌ഡൗൺ പ്രഖ്യാപിച്ച പിന്നാലെ, സ്‌പേസ് ഏജൻസിയായ നാസയുടെ പ്രവർത്തനവും സ്‌തംഭിച്ചു. സർക്കാർ ധനസഹായം ലഭിക്കുന്നതിലുണ്ടായ തടസം മൂലം പ്രവർത്തനം നിറുത്തിവച്ചതായി ഔദ്യോഗിക വെബ്സൈറ്റിലൂടെ നാസ അറിയിച്ചു. ഒരറിയിപ്പുണ്ടാകുംവരെയാണ് നടപടി. അതേ സമയം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേത് അടക്കം നിലവിൽ തുടരുന്ന മിഷനുകളുടെ പ്രവർത്തനം തടസപ്പെടില്ല. ഇതിന് മുമ്പും സർക്കാർ ഷട്ട്‌ഡൗൺ നാസയെ ബാധിച്ചിട്ടുണ്ട്. ഈമാസം 1ന് മുന്നേ (യു.എസിൽ പുതിയ സാമ്പത്തിക വർഷം തുടങ്ങിയത് അന്ന്) ധനാനുമതി

കുട്ടികൾ കഫ് സിറപ്പ് കഴിച്ച സംഭവം മദ്ധ്യപ്രദേശിലും രാജസ്ഥാനിലും മരണം 11 ആയി പത്തോളം പേർ ചികിത്സയിൽ

ജയ്പൂർ: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും വ്യാജ കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. മദ്ധ്യപ്രദേശിലെ ഛിംദ്‌വാഡയിൽ ഇന്നലെ ഒമ്പത് കുട്ടികൾ കൂടി മരിച്ചതോട‌െയാണ് മരണസംഖ്യ ഉയർന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സികാറിലും ഭരത്പുരിലുമായി രണ്ടു കുട്ടികൾ മരിച്ചിരുന്നു. ഛിംദ്‌വാഡയിൽ മരിച്ച കുട്ടികളിൽ ആറുപേർക്ക് വൃക്ക തകരാറുകൾ കണ്ടെത്തി. സംഭവത്തിൽ മദ്ധ്യപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മരുന്നിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കുട്ടികളിലെ വൃക്ക തകരാറിനും മരണത്തിനും കാരണം ചുമമരുന്നാണോയെന്ന് പരിശോധനകൾക്കു ശേഷമേ പറയാനുകുമെന്ന്

പാക് അധീന കാശ്മീർ പ്രക്ഷോഭത്തിൽ ഇന്ത്യ; മനുഷ്യാവകാശ ലംഘനം, ഉത്തരവാദി പാകിസ്ഥാൻ

ന്യൂഡൽഹി: പാക് അധീന കാശ്മീരിൽ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ഇന്ത്യ. അവിടത്തെ പ്രശ്നങ്ങൾക്ക് പാകിസ്ഥാനെ ഉത്തരവാദിയാക്കണമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ അടിച്ചമർത്തൽ സമീപനത്തോടുള്ള ജനത്തിന്റെ സ്വാഭാവിക പ്രതികരണമാണ് പ്രക്ഷോഭത്തിന് പിന്നിൽ. നിയമവിരുദ്ധമായി അധീനതയിലാക്കിയ പ്രദേശത്ത് പാകിസ്ഥാൻ,​ വിഭവങ്ങൾ കൊള്ളയടിക്കുകയും ജനങ്ങളെ അടിച്ചമർത്തുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആറു ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. ചിറ്റഗോങ് കുന്നുകളിലെ അക്രമങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ബംഗ്ലാദേശിന്റെ

വിദ്യാർത്ഥികൾ സമ്മർദമില്ലാതെ പഠിക്കട്ടെ

വിദ്യാർത്ഥികളിൽ പഠന വൈകല്യങ്ങൾ വിവിധ രീതിയിലാണ് കണ്ടുവരുന്നത്. പഠിക്കാൻ ബുദ്ധിമുട്ട്, വായിച്ചാൽ മനസിലാക്കാനുള്ള വിഷമം, തുടർച്ചയായി വായിക്കാനുള്ള ക്ഷമയില്ലായ്മ, മൈഗ്രൈൻ, വിട്ടുമാറാത്ത തലവേദന, ഉറക്കക്കുറവ്, സ്വഭാവത്തിലുള്ള വ്യതിയാനം, സുഹൃത്ബന്ധങ്ങൾ ഉപേക്ഷിക്കുക, പരീക്ഷകളിൽ മാർക്ക് കുറവ്, ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുക മുതലായവ പഠന വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്. അകാരണമായ സ്‌ട്രെസ് അഥവാ മാനസിക പിരിമുറുക്കമാണ് ഇതിനു വഴിയൊരുക്കുന്നത്. ഇത് ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഉറക്കക്കുറവിനും മാനസിക രോഗങ്ങൾക്കും ഇടവരുത്തും. സ്‌ട്രെസ് മാനേജ്‌മെന്റ് …………………………………….. വിദ്യാർത്ഥികളുടെ മേൽ താങ്ങാവുന്നതിലധികം പഠനഭാരം കൊടുക്കരുത്.

ഗവർണറുടെ വി.സിമാർക്ക് സർക്കാരിന്റെ പണപ്പൂട്ട് # താത്കാലികക്കാർക്ക് അധികാരമില്ലെന്ന് ലോക്കൽ ഓഡിറ്റ് വിഭാഗം

തിരുവനന്തപുരം: ഗവർണർ നിയമിച്ച വൈസ്ചാൻസലർമാർ ഔദ്യോഗിക വാഹനവും വസതിയും ഉപയോഗിക്കുന്നതിനും യാത്രാബത്ത എഴുതിയെടുക്കുന്നതിനും തടയിട്ട് സർക്കാർ. ലോക്കൽ ഫണ്ട് ഓഡിറ്റ്‌വിഭാഗം ഇത്തരം ബില്ലുകളിലും ധനവിനിയോഗത്തിലും എതിർപ്പ് ഉന്നയിക്കുകയാണ്. ഗവർണർ നിയമിച്ച ഇവർ താത്കാലിക വി.സിമാരാണെന്നും സ്ഥിരം വി.സിമാർക്കുള്ള സാമ്പത്തിക അധികാരം ഉപയോഗിക്കാനാവില്ലെന്നുമാണ് നിലപാട്. വി.സിയെന്ന നിലയിൽ വിദേശയാത്രകൾ നടത്തുന്നതിനും ഓഡിറ്റ്‌വിഭാഗം എതിർപ്പുന്നയിച്ചിട്ടുണ്ട്. സർവകലാശാലകളിൽ പത്തുവർഷത്തിലേറെ പരിചയമുള്ള പ്രൊഫസർമാരെയാണ് ഗവർണർ വി.സിയായി നിയമിച്ചിട്ടുള്ളത്. ഇവർക്ക് തുടർന്നും ശമ്പളം നൽകുന്നത് മാതൃസർവകലാശാലയാണ്. എന്നാൽ, അവിടത്തെ വിരമിക്കൽ പ്രായമായാൽ പിന്നീടുള്ള ശമ്പളം

സ്വർണവാതിൽപ്പാളി ഘോഷയാത്ര തുടങ്ങിയത് ഇളമ്പള്ളിയിൽ നിന്ന്

കോട്ടയം: ശബരിമലയിലെ സ്വർണ വാതിൽപ്പാളി ഘോഷയാത്ര 2019ൽ പുറപ്പെട്ടത് പള്ളിക്കത്തോട് ഇളമ്പള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് വൻ ആഘോഷമായി. സ്ഥലം എം.എൽ.എകൂടിയായ ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജും നടൻ ജയറാമും അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തിരുന്നു. വാതിലിനു വേണ്ടിയുള്ള തേക്ക് തടിയും ഇളമ്പള്ളിയിൽ നിന്നാണ് കൊണ്ടുപോയത്. ചടങ്ങുകൾ നടത്തിയത് ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണെന്ന് ഇളമ്പള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.

Scroll to Top