Author name: Rajesh R

കുട്ടികളടക്കം മരിച്ചിട്ടും മുങ്ങി, ഇതോ നേതാവ്! വിജയിനെ കുടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പത്തു കുട്ടികൾ ഉൾപ്പെടെ 41 പേർക്ക് ദാരുണാന്ത്യം സംഭവിച്ച കരൂർ ദുരന്തം മനുഷ്യനിർമ്മിതമെന്ന് മദ്രാസ് ഹൈക്കോടതി. കോടതിയ്ക്ക് കണ്ണടയ്കനാകില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും തുറന്നടിച്ചു. ടി.വി.കെ പ്രസിഡന്റ് വിജയ്‌ക്കെതിരെ രൂക്ഷമായ പരാമർശം നടത്തി. കുട്ടികളടക്കം മരിച്ചിട്ടും വിജയ് സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. എന്തുതരം രാഷ്ട്രീയ പാർട്ടി ആണിത്? കോടതി ചോദിച്ചു. കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ മടിക്കുന്നതെന്താണെന്നാണ് സർക്കാരിനോട് ചോദിച്ചത്. രണ്ട് പേരെ അറസ്റ്റു ചെയ്തെന്ന് സർക്കാർ […]

ഇന്ന് ഏത് ജില്ലയ്ക്കടിക്കും ഓണം ബമ്പർ? ലോട്ടറിയടിച്ചാൽ എന്ത് ചെയ്യണം? എത്ര കൈയിലിരിക്കും? എത്ര കേന്ദ്രത്തിന്, എത്ര സംസ്ഥാനത്തിന്?

തിരുവോണം ബമ്പർ ഭാഗ്യക്കുറി ബിആർ 105 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. ഉച്ചയ്ക്കു ശേഷം ഫലമറിയാം തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (ഒക്ടോബർ നാല് ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. 25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഈ നറുക്കെടുപ്പ് സെപ്റ്റംബർ 27-ന് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങൾ മൂലം മാറ്റിവെച്ചതായിരുന്നു. കനത്ത മഴ മൂലം ടിക്കറ്റു വിൽപ്പനയിൽ കുറവ് വന്നത് ചൂണ്ടിക്കാട്ടിയുള്ള

ഹമാസിന്റെ പ്രസ്താവനയുടെ പൂർണരൂപം; ഗാസയിലെ ഇസ്രായേൽ ബോംബിങ് ഉടനടി നിർത്തണമെന്ന് ട്രംപ്

ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഹമാസ് ഗാസ സമാധാന പദ്ധതിയിലെ ചില നിർദ്ദേശങ്ങൾ അംഗീകരിച്ചു. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാനുള്ള നിർദ്ദേശമാണ് ഹമാസ് അംഗീകരിച്ചത്. പദ്ധതിയിലെ ചില വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് ഹമാസ് വ്യക്തമാക്കി. ബന്ദികളാക്കിയ എല്ലാ ഇസ്രായേലി പൗരന്മാരെയും (ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും) വിട്ടയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിച്ച് ഹമാസ്. ടെലിഗ്രാമിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. ട്രംപ് മുന്നോട്ടുവെച്ച സമാധാന ഉടമ്പടി

യാത്രക്കാർക്ക് സന്തോഷ വാർത്ത; കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദിയ്ക്ക് പുതിയ സ്റ്റോപ്പ്

കൊച്ചി: കേരളത്തിലെ ട്രെയിൻ യാത്രക്കാർ ആശ്വാസമായി കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലപ്രാപ്തിയായിട്ടാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പുതിയ സ്റ്റോപ്പ് പ്രാബല്യത്തിൽ വരുന്നതോടെ നൂറ് കണക്കിന് യാത്രക്കാർക്ക് പ്രയോജനം ലഭിക്കും. ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാർത്ഥ്യമാകുന്നതോടുകൂടി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയിൽ എത്തിയിരുന്ന നൂറുകണക്കിന് മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് ചങ്ങനാശ്ശേരിയിൽ

കുട്ടനാട് മെട്രോ ഡെയിലി കമ്പനി അറിയിപ്പ്

കുട്ടനാട് മെട്രോ ഡെയിലി പ്രേക്ഷകരേ കുട്ടനാട് മെട്രോ ഡെയിലിലൂടെ നിങ്ങൾക്ക് രാവിലെ ആറുമണിക്ക് ലഭിച്ചുകൊണ്ടിരുന്ന വാർത്തകൾ കഴിഞ്ഞ “6”ദിവസമായി നിങ്ങൾക്ക് ലഭിക്കാതിരുന്നത് ഈ ചാനലുമായി ബന്ധപ്പെട്ട വർക്ക് ചെയ്തു കൊണ്ടിരുന്ന കമ്പ്യൂട്ടറിന്റെ മദർബോർഡ് ഇഷ്യൂ കാരണവും അതെ തുടര്‍ന്ന് വെബ് സൈറ്റ് വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നതിനാൽ ആണ് ന്യൂസ് പ്രസിദ്ധീകരിക്കാൻ സാധിക്കാതിരുന്നത് ആയതിനാൽ എല്ലാവരും എന്നോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ഈ ചാനൽ തുടങ്ങിയതിനുശേഷം ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒത്തിരി തടസ്സങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് വന്നുകൊണ്ടും

ദേവസ്വം ബോർഡും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പറഞ്ഞത് കളവ്,​ അയ്യപ്പന്റെ പൊന്ന് മുക്കി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പത്തിന്റെ പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേവസ്വം ബോ‌ർഡും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പറഞ്ഞതെല്ലാം കളവ്. ശബരിമലയിൽ നിന്ന് 2019ൽ സ്വർണം പൂശാൻ തങ്ങളുടെ സ്ഥാപനത്തിൽ എത്തിച്ചത് ദ്വാരപാലക ശില്പത്തിന്റെ പുതിയ ചെമ്പുപാളികളാണെന്ന് ചെന്നൈയിലെ ഫാക്ടറിയായ സ്മാർട്ട് ക്രിയേഷൻസ് ഉടമ അഡ്വ. കെ.ബി. പ്രദീപ് വെളിപ്പെടുത്തിയതോടെയാണ് ദേവസ്വം ബോർഡും ബന്ധപ്പെട്ടവരും പറഞ്ഞ വാദങ്ങൾ പൊളിഞ്ഞത്. 1999ൽ ദ്വാരപാലക ശില്പങ്ങൾ വ്യവസായി വിജയ് മല്യയുടെ ചെലവിൽ ചെമ്പുപാളികളിൽ നേർത്ത സ്വർണ തകിടുകൾ കൊണ്ടു

അടച്ചുപൂട്ടി’ അമേരിക്ക,​ ഗവ. സ്ഥാപനങ്ങളിൽ ഷട്ട്ഡൗൺ

വാഷിംഗ്ടൺ: ധനാനുമതി ബിൽ പാസാക്കാൻ കഴിയാത്തതോടെ അമേരിക്കയിൽ ട്രംപ് ഭരണകൂടം സർക്കാർ സ്ഥാപനങ്ങളിൽ ഷട്ട്‌ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ അവശ്യ സർവീസുകൾ ഒഴികെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിക്കും. ഏഴരലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങിയേക്കും. ജീവനക്കാർക്ക് നിർബന്ധിത അവധി നൽകേണ്ടിവരും. സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വങ്ങളും പ്രതിസന്ധിയും രൂക്ഷമായി. നിറുത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റ് പാർട്ടിയുടെ ആവശ്യം നിരാകരിച്ചതാണ് പ്രതിസന്ധിയിലാക്കിയത്. യു.എസ് കോൺഗ്രസിൽ ബില്ലിന്റെ വോട്ടെടുപ്പിൽ റിപ്പബ്ളിക്കൻ- ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്താനായില്ല. ഒക്ടോബർ ഒന്നുമുതലാണ്

വയനാടിന് കഞ്ഞി കേന്ദ്ര കുമ്പിളിൽ, ഉരുൾപൊട്ടൽ ദുരന്ത സഹായത്തിൽ അവഹേളനമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ മേഖലയുടെ പുനർനിർമ്മാണത്തിന് 260.56 കോടി മാത്രം അനുവദിച്ച കേന്ദ്ര തീരുമാനത്തിൽ ഭരണ- പ്രതിപക്ഷ പ്രതിഷേധം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ അതൃപ്തിയുണ്ടെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റേത് രാഷ്ട്രീയ വിവേചനമെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. വയനാട് ദുരന്തത്തിൽ നിന്ന് കരകയറാൻ 2221.03 കോടി ആവശ്യപ്പെട്ട കേരളത്തിന് 260. 56 കോടിയുടെ നക്കാപ്പിച്ച അനുവദിച്ചത് അത്യന്തം അവഹേളനമാണെന്നും മന്ത്രി രാജൻ പറഞ്ഞു. കേരളത്തിനുള്ള കേന്ദ്രസഹായം ‘കുമ്പിളിൽത്തന്നെ” എന്ന

വാട്സാപ്പിനെ വെല്ലാൻ ‘അരട്ടൈ’ മുന്നോട്ട്, തദ്ദേശ നിർമ്മിത ചാറ്റിംഗ് ആപ്പ്

തിരുവനന്തപുരം: വാട്സാപ്പിന് ബദലായി ചെന്നൈ ആസ്ഥാനമായ സോഹോ കോർപ്പറേഷൻ തദ്ദേശീയമായി വികസിപ്പിച്ച ചാറ്റിംഗ് ആപ്പായ ‘അരട്ടൈ മെസഞ്ചറിന്” ജനപ്രീതി ഏറുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് നാലുലക്ഷത്തിലധികം പേർ പുതുതായി ഡൗൺലോഡ് ചെയ്തു. ആകെ ഉപഭോക്താക്കൾ ഒരു ദശലക്ഷത്തിലധികമായി. കേരളത്തിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക് കമ്പനികളിലും വ്യാപകമായി ഡൗൺലോഡ് ചെയ്യുന്നുണ്ട്. മാതൃകമ്പനിയായ മെറ്റയിലേക്ക് കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം നേരിട്ട വാട്സാപ്പിന് ബദലായി 2021ലാണ് പുറത്തിറക്കിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആപ്പിന് എക്സിലൂടെ പിന്തുണ പ്രഖ്യാപിച്ചതോടെ നാലുവർഷങ്ങൾക്കിപ്പുറം

യുദ്ധക്കളമായി പാക് അധീന കാശ്‌മീർ ,​ 12 പേരെ സൈന്യം വെടിവച്ചു കൊന്നു

കറാച്ചി: അടിസ്ഥാന അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ ജനവും സൈന്യവും ഏറ്റുമുട്ടിയതോടെ സംഘർഷഭൂമിയായ പാക് അധീന കാശ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 12 പേരെ പൊലീസ് വെടിവച്ചു കൊന്നു. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. വാഗ്ദാനങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയത്. ഇത് സൈന്യത്തിന്റെ അടിച്ചമർത്തലിനെതിരെയുള്ള വിശാല പ്രക്ഷോഭമായി മാറി. മുസാഫറാബാദ്,​ റവാലാകോട്ട്,​ കോട്‌ലി, നീലം താഴ്‌വര,​ മിർപ്പൂർ തുടങ്ങി പ്രധാന പട്ടണങ്ങളിൽ സൈന്യവും

Scroll to Top