Author name: Rajesh R

കുട്ടികളിലെ കുറ്റകൃത്യങ്ങളിൽ വർദ്ധന: നേർവഴികാട്ടി ‘കാവൽ”

കൊല്ലം: കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോഴും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നേർവഴി കാട്ടി വനിതാ ശിശുവികസന വകുപ്പിന്റെ കാവൽ പദ്ധതി. ഇതുവരെ 280 ൽ അധികം പേർക്കാണ് സേവനം ലഭിച്ചത്. ഇതിൽ 88 ഓളം പേർ പദ്ധതി പൂർത്തീകരിച്ചു. നിലവിൽ 175 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. പോക്സോ, മോഷണം, കൊലപാതക ശ്രമം, മയക്കുമരുന്ന് ഉപയോഗം, സൈബർ കേസുകൾ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയിലാണ് ജില്ലയിൽ കുട്ടികൾ കൂടുതലായും ഉൾപ്പെടുന്നത്. കൂട്ടത്തിൽ മോഷണ കേസുകളാണ് കൂടുതലും. മുതിർന്നവർ തമ്മിലുള്ള പകയിൽ കുട്ടികൾ അകപ്പെട്ട് പോകാറുണ്ട്. കൗമാരക്കാർ […]

ഗാന്ധി ജയന്തി ആഘോഷിച്ച് രാജ്യം, വികസിത ഭാരതത്തിനായി ഗാന്ധി പാത പിന്തുടരും: മോദി

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മവാർഷിക ദിനത്തിൽ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന ഡൽഹിയിലെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ ഗാന്ധിയുടെ പാത പിന്തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകമെമ്പാടുമുള്ള തലമുറകളെ ഗാന്ധിയുടെ ആശയങ്ങൾ ഇന്നും പ്രചോദിപ്പിക്കുന്നു. വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയിലേക്കുള്ള കൂട്ടായ യാത്രയിൽ മാർഗനിർദ്ദേശ തത്വങ്ങളായി വർത്തിക്കുന്നത് ഗാന്ധിജിയുടെ ആദർശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യ ചരിത്രത്തിന്റെ

ഹൃ​ദ​യ​ത്തുടി​​പ്പി​ൽ​ തി​ളങ്ങി​ ഈ ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രിയെന്ന ഖ്യാതിക്ക് തൊട്ടരികിലാണ് എറണാകുളം ജനറൽ ആശുപത്രി. അനുയോജ്യമായ ഹൃദയം ലഭ്യമായാൽ മതി. ശസ്ത്രക്രിയയ്‌ക്ക് സജ്ജമാണ് ആശുപത്രി​യും ഡോക്ടർമാരും. പ്രഥമ പരിഗണന നേപ്പാൾ സ്വദേശി ദുർഗ കാമിക്ക്. എറണാകുളം സ്വദേശികളായ രണ്ടുപേരും ചേർത്തല സ്വദേശിയായ ഒരാളും ഉൾപ്പെടെ മറ്റു മൂന്നു പേരും പട്ടികയിലുണ്ട്. നാലു പേരുടെയും പരിശോധനകൾ നേരത്തെ പൂർത്തിയായതാണ്. ഇന്ത്യക്കാരല്ലാത്തവർക്ക് അവയവമാറ്റത്തി​ന് മുൻഗണന നൽകേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം ദുർഗയ്‌ക്ക് ചെറി​യ പ്രതി​സന്ധി​കൾ സൃഷ്ടി​ക്കുന്നുണ്ട്. ഹൃദയ

വിജയ്‌‌ക്ക് ഇന്ന് നിർണായകം: കേസുകൾ ഇന്ന് കോടതി പരിഗണിക്കും  ഡി.എം.കെയിൽ മുറുമുറുപ്പ് സ്റ്റാലിനെതിരെ വി.സി.കെ

ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ടുകൊണ്ടുള്ള ഹർജിയടക്കം ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. കേന്ദ്ര ഏജൻസി അന്വേഷിക്കമെന്ന് ആവശ്യപ്പെട്ടുള്ള ടി.വി.കെ ഹർജിയും കേസിൽ പ്രതി‌ചേർക്കപ്പെട്ടിട്ടുള്ള ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ മുൻകൂർ ജാമ്യ ഹർജിയും ഇതിൽപ്പെടും. കേസ് എടുക്കണമെന്ന് കോടതി ആവശ്യപ്പെടുകയും നിശിതമായി വിമർശിക്കപ്പെടുകയും ചെയ്താൽ അത് വിജയ്‌യുടെ രാഷ്ട്രീയഭാവിക്കു തന്നെ തിരിച്ചടിയാകും. വിജയ്‌ക്കെതിരെ കേസെടുക്കുകയും സർക്കാരിനെ വിമർശിക്കുകയും ചെയ്താൽ അത് വിജയ്‌ക്കും സർക്കാരിനു തിരിച്ചടിയാകും. മറ്റ് രണ്ടു കേസുകളിൽ ടി.വി.കെയുടെ ആവശ്യം തള്ളിയാലും

സമദൂരത്തിൽ നിന്ന് ……..ദൂരത്തിലേക്ക്..

ഏറെക്കാലമായി സമദൂരത്തിലൂടെ ശരിദൂരം കണ്ടെത്തിയിരുന്ന നായ‌ർ സർവീസ് സൊസൈറ്റിയുടെ ഇടത്തോട്ടുള്ള മനംമാറ്റം രാഷ്ട്രീയ കേരളത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങളിൽ വളരെക്കാലമായി എൽ.ഡി.എഫുമായി ഇടഞ്ഞുനിന്ന എൻ.എസ്.എസ്, ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ചതിനു പിന്നാലെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ സർക്കാർ അനുകൂല പരാമർശം യു.ഡി.എഫിനെയും ബി.ജെ.പിയെയും ആശങ്കയിലാഴ്ത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻ.എസ്.എസ് ഇടത്തോട്ട് ചാഞ്ഞതും കോൺഗ്രസിനും യു.ഡി.എഫിനും എതിരെ നടത്തിയ രൂക്ഷവിമർശനവും യു.ഡി.എഫ് ക്യാമ്പിലാണ് ആശങ്കയും അങ്കലാപ്പും സൃഷ്ടിച്ചത്. എക്കാലവും യു.ഡി.എഫിന്റെ വോട്ട്ബാങ്കായിരുന്ന നായർ

പനിക്കിടക്കയിൽ കേരളം, ഒൻപത് മാസത്തിനിടെ പകർച്ചവ്യാധികളുടെ പിടിയിലായത് 20.55ലക്ഷം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒൻപത് മാസത്തിനിടെ പകർച്ചവ്യാധികളുടെ പിടിയിലായത് 20.55ലക്ഷം പേർ. 428പേർക്ക് ജീവൻ നഷ്ടമായി. പല പേരുകളിലും ലക്ഷണങ്ങളിലും കേരളത്തിൽ പകർച്ചവ്യാധികൾ പെരുകുന്നു. പകർച്ചപനിക്ക് പുറമേ, എലിപ്പനി, ഡെങ്കി, ചിക്കുൻഗുനിയ, ഇൻഫ്ലുവൻസ, നിപ, സിക്ക, കൊവിഡ്, വെസ്റ്റ് നൈൽ, മസ്തിഷ്‌കജ്വരം, ചെള്ള്പനി, കരിമ്പനി, കുരങ്ങ്പനി തുടങ്ങിയവയുടെ സാന്നിദ്ധ്യം കേരളത്തിലുണ്ട്. പനിയും ജലദോഷവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെ പടരുന്ന പകർച്ചപനികൾ മുതൽ കൊവിഡും ഇൻഫ്ലുവൻസയും വരെ നാട്ടിൽ ശക്തമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സാധാരണ പകർച്ചപനി ലക്ഷണങ്ങൾ പലപ്പോഴും വേർതിരിച്ചറിയാൻ

കുട്ടനാട് മെട്രോ ഡെയിലി കമ്പനി അറിയിപ്പ്

കുട്ടനാട് മെട്രോ ഡെയിലി പ്രേക്ഷകരേ കുട്ടനാട് മെട്രോഡെയിലിലൂടെ നിങ്ങൾക്ക് രാവിലെ ആറുമണിക്ക് ലഭിച്ചുകൊണ്ടിരുന്ന വാർത്തകൾ കഴിഞ്ഞ മൂന്ന് നാല് ദിവസമായി നിങ്ങൾക്ക് ലഭിക്കാതിരുന്നത് ഈ ചാനലുമായി ബന്ധപ്പെട്ട വർക്ക് ചെയ്തു കൊണ്ടിരുന്ന കമ്പ്യൂട്ടറിന്റെ മദർബോർഡ് ഇഷ്യൂ കാരണവും അതോടൊപ്പം വെബ് സൈറ്റ് വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നതിനാൽ ആണ് ന്യൂസ് പ്രസിദ്ധീകരിക്കാൻ സാധിക്കാതിരുന്നത് ആയതിനാൽ എല്ലാവരും എന്നോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ഈ ചാനൽ തുടങ്ങിയതിനുശേഷം ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒത്തിരി തടസ്സങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ആയതിനാലാണ്

കാനഡയിൽ താരമായി ചകിരിച്ചോർ കമ്പോസ്റ്റ് ; ക്ളിക്കായി കേരള ക്ളേയ്സ് അഗ്രിപിത്ത്

കണ്ണൂർ: തൊണ്ടുതല്ലിയെടുക്കുന്ന ചകിരിച്ചോറുപയോഗിച്ചുണ്ടാക്കുന്ന കമ്പോസ്റ്ര് വളത്തിന് കാനഡയിലെ കൃഷിക്കാർക്കിടയിൽ പ്രിയം കൂടുന്നു. പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പിഎൽ ഉദ്പാദിപ്പിക്കുന്ന അഗ്രിപ്പിത്താണ് കാനഡയിലെ വളം വിപണിയിൽ താരമാകുന്നത്. കാനഡ ആസ്ഥാനമായ ഫാംപീറ്റ് എന്ന സ്ഥാപനമാണ് അഗ്രിപ്പിത്തിന്റെ വിപണനം ഏറ്റെടുത്തിരിക്കുന്നത്. ആദ്യഘട്ടമായി 22 ടൺ ചകിരി ചോർ കമ്പോസ്റ്റ് കെ.സി.സി.പി.എൽ അയച്ചുകഴിഞ്ഞു.കയർ ഡി-ഫൈബറിംഗ് യൂണിറ്റിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന കയർ ഫൈബറിന്റെ ഉപോത്പന്നമായി ലഭ്യമാകുന്ന കയർപിത്തിനെ പ്രത്യേകമായി സംസ്കരണിച്ച് മുപ്പത് ദിവസം കൊണ്ടാണ് കമ്പോസ്റ്റ് വളമാക്കി മാറ്റുന്നത്. മൂന്ന് വർഷം കൊണ്ട് വിവിധ

വില കുത്തനെ ഇടിഞ്ഞു; നേന്ത്രക്കായ കർഷകർ പ്രതിസന്ധിയിൽ

ആലത്തൂർ: ഓണം കഴിഞ്ഞതിന് ശേഷം നേന്ത്രക്കായ വില കുത്തനെ ഇടിഞ്ഞത് കർഷകർക്ക് തിരിച്ചടിയാകുന്നു. ഉത്പാദനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യമാണെന്ന് വാഴക്കർഷകർ പറയുന്നു. സംസ്ഥാനത്ത് ഉത്പാദനം വർദ്ധിച്ചതും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നേന്ത്രക്കായയുടെ വൻതോതിലുള്ള വരവുമാണ് വിലയിടിവിനുള്ള കാരണം. അഞ്ചു വർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയിലും താഴെയാണ് നിലവിൽ കർഷകരിൽ നിന്ന് വ്യാപാരികൾ നേന്ത്രക്കായ വാങ്ങുന്നത്. നിലവിൽ 23 മുതൽ 30 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ, വഴിയോര കച്ചവടക്കാർ മൂന്ന് കിലോ നേന്ത്രപ്പഴം 100

ശബരിമല തീർത്ഥാടക വിശ്രമകേന്ദ്രം പണി ഇഴയുന്നു: ചെങ്ങന്നൂരിൽ പെരുവഴി ശരണം

ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കായി ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി ചെങ്ങന്നൂരിൽ ആരംഭിച്ച വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം ഇഴയുന്നു. നിർമ്മാണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയിട്ടില്ല. 2022 ലാണ് പദ്ധതി തുടങ്ങിയത്. 10.48 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തീർത്ഥാടനകാലത്ത് പ്രതിദിനം 15,000 മുതൽ 20,000 വരെ ഭക്തർ ചെങ്ങന്നൂരിലെത്താറുണ്ട്. അതുകൊണ്ടുതന്നെ വിശ്രമകേന്ദ്രത്തിന്റെ പ്രാധാന്യം ഏറെയാണ്.ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് സമീപമുള്ള കുന്നത്തുമലയിലെ 45 സെന്റ് സ്ഥലത്ത് മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. വിശാലമായ സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത്. താഴത്തെ നിലയിൽ

Scroll to Top