Author name: Rajesh R

സമാധാന പദ്ധതി: ഹമാസിന് ട്രംപിന്റെ അന്ത്യശാസനം  3 ദിവസത്തിനുള്ളിൽ മറുപടി ഇല്ലെങ്കിൽ ദുഃഖകരമായ അന്ത്യം

വാഷിംഗ്ടൺ: ഗാസ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ആവിഷ്കരിച്ച സമാധാന പദ്ധതി 2-3 ദിവസത്തിനുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യമാകും ഫലമെന്ന് ഹമാസിന് അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പദ്ധതി ഇസ്രയേൽ അംഗീകരിച്ച പിന്നാലെയാണിത്. 20 നിർദ്ദേശങ്ങൾ അടങ്ങിയ പദ്ധതി മദ്ധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്റ്റും ചേർന്ന് ഹമാസ് പ്രതിനിധികൾക്ക് കൈമാറി. പദ്ധതി ഹമാസ് അവലോകനം ചെയ്യുകയാണെന്ന് ഖത്തർ അറിയിച്ചു. ഹമാസ് ആയുധംവച്ച് കീഴടങ്ങണമെന്ന് പദ്ധതിയിൽ നിർദ്ദേശിക്കുന്നുണ്ട്. ഈ ആവശ്യം ഹമാസ് മുമ്പ് തള്ളിയതാണ്. അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ […]

യുവജന വിപ്ലവത്തിന് സമയമായി: ടി.വി.കെ ജനറൽ സെക്രട്ടി, കലാപാഹ്വാനമെന്ന് ഡി.എം.കെ, കേസെടുത്ത് പൊലീസ്

ചെന്നൈ: യുവാക്കൾ ഡി.എം.കെ സർക്കാരിനെ താഴെയിറക്കുമെന്നും യുവജന വിപ്ലവത്തിന് സമയമായെന്നും ടി.വി.കെ പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന. ഭരിക്കുന്ന പാർട്ടിക്കൊപ്പമാണ് പൊലീസ് നിൽക്കുന്നത്. നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കൾ തെരുവിലിറങ്ങണമെന്നും ആധവ് എക്സിലൂടെ പറഞ്ഞു. അതിനിടെ ആധവിന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ ആധവിനെതിരെ പൊലീസ് കേസെടുത്തു. ആധവ് കലാപാഹ്വാനമാണ് നടത്തുന്നതെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. വിവാദത്തിന് പിന്നാലെ ആധവ് പോസ്റ്റ് പിൻവലിച്ചു. പൊലീസ് ടി.വി.കെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങൾക്കൊപ്പമാണ് ആധവിന്റെ

ആഭ്യന്തര വെല്ലുവിളികൾക്കെതിരെ ദേശീയ സുരക്ഷാ തന്ത്രം അവസാനഘട്ടത്തിൽ

ന്യൂഡൽഹി: ആധുനിക ബാഹ്യ,ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെയും ഭീഷണികളെയും വിലയിരുത്തി നേരിടാനുള്ള ദേശീയ സമഗ്ര സുരക്ഷാ തന്ത്രത്തിന് (എൻ.എസ്.എസ്) ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് (എൻ.എസ്.സി.എസ്) അന്തിമരൂപം നൽകി. ദേശീയ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ 2018ൽ ആരംഭിച്ച ദൗത്യം ഡിസംബറിൽ പൂർത്തിയാകും. ദേശീയ സമഗ്ര സുരക്ഷാ തന്ത്രത്തിന്റെ അവസാന നിമിഷ ചർച്ചകൾ പുരോഗമിക്കുകയാണ്. കരട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള ദേശീയ സുരക്ഷാ കൗൺസിലിന്റെ (എൻ.എസ്.സി.എസ്) അംഗീകാരത്തിനായി സമർപ്പിക്കും. സായുധ സേനകളെ ആധുനികവത്‌കരിക്കാനും ഏകോപനം കൈവരിക്കുന്നതിലും മുൻഗണന.

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നഴ്സിംഗ് കോളേജുകളുടെ അനുമതിക്ക് വഴിവിട്ട നീക്കം

തിരുവനന്തപുരം: ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വാശ്രയ മാനേജ്മെന്റുകൾക്ക് പുതിയ നഴ്സിംഗ് കോളേജുകൾ അനുവദിക്കാൻ സംസ്ഥാന കൗൺസിലിന്റെ വഴിവിട്ട നീക്കം. ആവശ്യത്തിന് സൗകര്യമൊരുക്കാത്ത ചിറയിൻകീഴിലെ പുതിയ കോളേജിനും ചട്ടം ലംഘിച്ച് തിരുവനന്തപുരത്തു തന്നെ മറ്റൊരു കോളേജിനും അനുമതി നൽകാനാണ് ശ്രമം. മതിയായ പഠന സൗകര്യങ്ങളില്ലാത്ത കോളേജുകൾക്ക് അനുമതി നൽകരുതെന്ന കേന്ദ്ര മാനദണ്ഡങ്ങൾ മറികടന്ന് നിരന്തരം തുടർപരിശോധന നടത്തി ചിറയിൻകീഴിലെ കോളേജിന് അനുമതി നൽകാനാണ് കേരള നഴ്സിംഗ് കൗൺസിലിന്റെ നീക്കം. അനുമതിക്കായി ഒരു വർഷം രണ്ടുപരിശോധന മാത്രമേ

ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം നൂറുവർഷം പൂർത്തിയാവുകയാണ്. ഈ ശതാബ്ദിയാത്രയിൽ ഒട്ടനവധി ആളുകൾ സഹകരിക്കുകയും പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരവും പ്രതിസന്ധി നിറഞ്ഞതുമായിരുന്നു ഈ യാത്ര. എങ്കിലും ജനം നൽകിയ പിന്തുണ സന്തോഷം പകരുന്നതായിരുന്നു. യുവ പ്രവർത്തകർ ദേശസ്നേഹത്താൽ സംഘപ്രവർത്തനത്തിനായി ആദ്യകാലത്ത് യോദ്ധാക്കളെപ്പോലെ രാജ്യമെമ്പാടും സഞ്ചരിച്ചു. അപ്പാജി ജോഷിയെപ്പോലെ കുടുംബസ്ഥനായ പ്രവർത്തകരായാലും ദാദാറാവു പരമാർത്ഥ്, ബാലാസാഹബ് ദേവറസ്, ഭാവുറാവു ദേവറസ്, യാദവറാവു ജോഷി, ഏകനാഥ് റാനഡെ തുടങ്ങിയ പ്രചാരകന്മാരായാലും ഡോ. ഹെഡ്ഗേവാറിന്റെ മാർഗനിർദ്ദേശത്തിൽ സംഘപ്രവർത്തനത്തെ രാഷ്ട്രസേവനത്തിനുള്ള ജീവിതവ്രതമായെടുത്ത് ആജീവനാന്തം

ഇ.എസ്.ജി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

രുവനന്തപുരം: സോളാർ പദ്ധതികൾക്കും, പുനരുപയോഗ ഊർജത്തെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുള്ള ഇ.എസ്.ജി (എൻവയൺമെന്റൽ സോഷ്യൽ ഗവേർണൻസ് )​ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2040ൽ പൂർണമായും പുനരുപയോഗ ഊർജ ഉപയോഗവും 2050 ൽ കാർബൺ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിന് ലക്ഷ്യമിട്ടാണിത്. സോളാർ പാർക്കുകൾ,ഫ്ലോട്ടിംഗ് സോളാർ,കാറ്റാടിപ്പാടങ്ങൾ,ജലവൈദ്യുത നിലയങ്ങൾ,ബയോമാസ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തും. തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കുക,​തൊഴിൽ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുക,സി.എസ്.ആർ-ക്ഷേമ സംരംഭങ്ങൾ എന്നിവയിലൂടെ സാമൂഹ്യക്ഷേമം ഉറപ്പു വരുത്തുക എന്നിവയും നയത്തിലുൾപ്പെടും. നികുതിയിളവും സബ്സിഡിയും □നികുതിയിളവ്,സബ്സിഡി,വായ്പ

കേരളത്തെ കൈയൊഴിഞ്ഞ് എയർഇന്ത്യ എക്‌സ്‌പ്രസ്

തിരുവനന്തപുരം:കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നുള്ള വിദേശ,ആഭ്യന്തര സർവീസുകൾ കൂട്ടത്തോടെ ഒഴിവാക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്. ആസ്ഥാനം കൊച്ചിയിൽ നിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയതിന് പിന്നാലെയാണിത്. ഉത്തരേന്ത്യയിൽനിന്ന് കൂടുതൽ ലാഭകരമായ സർവീസുകൾ തുടങ്ങുകയാണ് ലക്ഷ്യമെന്നാണ് സൂചന. ഗൾഫിൽ നിന്ന് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുള്ള സൗകര്യമാണ് ഇല്ലാതാവുന്നത്. എയർഇന്ത്യ എക്‌സ്‌പ്രസ് പിൻവാങ്ങിയതോടെ മറ്റ് കമ്പനികൾ നിരക്കുയർത്തുന്നു. കേരളത്തിൽ നിന്നുള്ള എൺപതോളം സർവീസുകളാണ് ഒക്ടോബറിൽ നിറുത്തുക. കണ്ണൂരിൽ വിദേശ വിമാനക്കമ്പനികളില്ല. എയർഇന്ത്യ എക്‌സ്‌പ്രസ് ഒഴിയുന്നതോടെ അവിടെ ഇൻഡിഗോ മാത്രമാവും. കണ്ണൂരിൽ നിന്നുള്ള

ഇടിയൻ പൊലീസിന്റെ തൊപ്പി തെറിപ്പിക്കും: കർശന താക്കീതുമായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ക​സ്റ്റ​ഡി​ ​മ​ർ​ദ്ദ​ന​മ​ട​ക്ക​മു​ള്ള​ ​ചെ​യ്‌​തി​ക​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​ച്ഛാ​യ​യെ​ ​ബാ​ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ടി​യ​ൻ​ ​പൊ​ലീ​സു​കാ​ർ​ക്ക് ​ക​ർ​ശ​ന​ ​താ​ക്കീ​തു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​സേ​ന​യി​ലെ​ ​പു​ഴു​ക്കു​ത്തു​ക​ളാ​യ​ ​ക്രി​മി​ന​ലു​ക​ളെ​ ​പി​രി​ച്ചു​വി​ടും.​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളാ​തെ​ ​മൂ​ന്നാം​ ​മു​റ​യും​ ​പ്രാ​കൃ​ത​ ​രീ​തി​ക​ളും​ ​തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ​ ​മു​ഖം​ ​നോ​ക്കാ​തെ​ ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​യോ​ഗ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.​ ​ബി​നാ​മി,​ ​അ​നാ​ശാ​സ്യ​ ​ബ​ന്ധ​മു​ള്ള​വ​ർ​ക്കെ​തി​രെ​യും​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കും.കു​റ്റ​ക്കാ​രെ​ ​മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ ​സം​ര​ക്ഷി​ക്ക​രു​ത്.​ ​കൈ​യും​കെ​ട്ടി​ ​നോ​ക്കി​ ​നി​ൽ​ക്ക​രു​ത്.​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ ​നി​ന്നൊ​ഴി​യാ​ൻ​ ​മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ ​ശ്ര​മി​ക്ക​രു​ത്.​ ​ക​സ്റ്റ​ഡി​ ​മ​ർ​ദ്ദ​നം​ ​അ​നു​വ​ദി​ക്കി​ല്ല.​ ​മൂ​ന്നാം​മു​റ​യും​ ​ബ​ല​പ്ര​യോ​ഗ​വും​ ​പ്രാ​കൃ​ത​

എച്ച് 1 ബി വിസ നിയന്ത്രണം -ആശങ്കപ്പെടേണ്ടതില്ല!

എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുമ്പോൾ വിസ പരിഷ്കരണത്തിനായി യു.എസ് പുതിയ നീക്കങ്ങളാരംഭിച്ചു.സ്കിൽ വികസനം,വേതനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന രീതിയിൽ പുതിയ പാക്കേജ് നടപ്പിലാക്കാനാണ് നീക്കം.ഫീസ് വർദ്ധനവ് ഒറ്റതവണയായി നിജപ്പെടുത്തും.എച്ച് 1 ബി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 6-8 കാലയളവിൽ കുറഞ്ഞു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ വിസ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയീട്ടുണ്ട്. 2016 ൽ 7105 വിസ അപേക്ഷകൾ ലഭിച്ചപ്പോൾ 2024 ൽ 2144 ആയി കുറഞ്ഞിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ

ഫണ്ടില്ല: പാചക വൈദഗ്ദ്ധ്യവും:​പുതുക്കിയ ഉച്ചഭക്ഷണം സ്കൂളുകൾക്ക് വിന

പുതുക്കിയ മെനു അനുസരിച്ച് കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകാനാവാതെ സ്കൂളുകൾ.ഫണ്ടിന്റെ അപര്യാപ്തതയും വിഭവങ്ങൾ തയ്യാറാക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള പാചക തൊഴിലാളികളെ കിട്ടാത്തതുമാണ് പ്രശ്നം. ഫ്രൈഡ് റൈസ്, ലെമൺ റൈസ് തുടങ്ങിയവ പരീക്ഷണാടിസ്ഥാനത്തിൽ ചില ജില്ലകളിൽ നൽകിയതൊഴിച്ചാൽ പലയിടത്തും പഴയ രീതിയാണ് . ഭൂരിഭാഗം സ്കൂളുകളിലും പാചക തൊഴിലാളികൾ 50 വയസ് കഴിഞ്ഞവരാണ്. ഇവരിൽ പലർക്കും പുതിയ വിഭവങ്ങൾ തയാറാക്കാനുള്ള പരിശീലനമില്ല. പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും സഹകരിച്ചാണ് ചില സ്കൂളുകളിലെങ്കിലും ഭക്ഷണം തയ്യാറാക്കുന്നത്. നടുവൊടിയും ചെലവ് ആഴ്ചയിൽ ഒരു ദിവസം

Scroll to Top