പുതിയ സൗഹൃദം: മൂന്നാമൂഴം ലക്ഷ്യമാക്കി എൽ.ഡി.എഫ്
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ ഉറച്ച പിന്തുണയ്ക്ക് പിന്നാലെ, എൻ.എസ്.എസുമായുള്ള നയതന്ത്ര വിജയം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാമൂഴം ലക്ഷ്യമിടുന്ന എൽ.ഡി.എഫിന്റെ ആത്മവിശ്വാസം ഉയർത്തി . ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട എം.വി ഗോവിന്ദൻ പറഞ്ഞതും തങ്ങൾ മൂന്നാം ഊഴത്തിലേക്കുള്ള മുന്നേറ്റത്തിലാണെന്നാണ് . എൻ.എസ്.എസിന്റെ പൊടുന്നനെയുള്ള ഇടത് ചായ് വിൽ കോൺഗ്രസും യു.ഡി.എഫും അന്തം വിടുന്നതും വെറുതെയല്ല. ഉടൻ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പുതിയ സൗഹൃദ കൂട്ടായ്മയുടെ മാറ്റുരയ്ക്കൽ കൂടിയാവും. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് […]